Ads by Google

ആരോഗ്യം തരും ആഹാര ശീലങ്ങള്‍

mangalam malayalam online newspaper

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്നവര്‍ക്ക്‌ ജീവിതചര്യ കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാനാകും.

നല്ല ആഹാരരീതി മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയേ്േണ്ടത്‌ ആരോഗ്യത്തിന്‌ വളരെ ആവശ്യമാണ്‌.

മലയാളിയുടെ ആഹാരശീലങ്ങള്‍ മാറുകയാണ്‌. സ്വന്തം കൃഷിയിടങ്ങളിലെ കാര്‍ഷികോത്‌പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന കാലമൊക്കെ അവസാനിച്ചു. തിരക്കുകളില്‍ നിന്ന്‌ തിരക്കുകളിലേക്ക്‌ കുതിക്കുന്ന മലയാളി ഇന്ന്‌ ഫാസ്‌റ്റ് ഫുഡുകള്‍ക്ക്‌ പിന്നാലെയാണ്‌.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും സുരക്ഷിതമല്ല. മാരകമായ വിഷാംശങ്ങള്‍ കലര്‍ന്ന പച്ചക്കറികള്‍ വാങ്ങുമ്പോള്‍ അസുഖങ്ങള്‍ കൂടിയാണ്‌ വില കൊടുത്ത്‌ വാങ്ങുന്നത്‌. ആരോഗ്യം സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വീടുകളില്‍ തന്നെ പച്ചക്കറി കൃഷി ചെയ്യുന്നതാണ്‌ നല്ലത്‌. ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച്‌ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ ഉപയോഗിച്ചാല്‍ മാരകമായ വിഷം ഉള്ളില്‍ ചെല്ലുന്നത്‌ തടയാം. കൂടുതല്‍ പോഷക ഗുണവും കിട്ടും.

ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. പച്ചക്കറി സൂപ്പ്‌,സാലഡ്‌ എന്നിവ കഴിക്കുന്നത്‌ ശീലമാക്കുക. അവിയല്‍, തോരന്‍, മെഴുക്കുപുരട്ടി, പുളിങ്കറി, തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആഴ്‌ചയിലൊരിക്കലെങ്കിലും മുരിങ്ങയിലയോ മുരിങ്ങക്കായോ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, കാരറ്റ്‌, പപ്പായ, കുമ്പളങ്ങ, പടവലങ്ങ, െവള്ളരിക്ക, ഇലക്കറികള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പതിവായി കഴിക്കണം

ഫ്രൂട്ട്‌ ജ്യൂസുകള്‍ കുടിക്കുന്നതിനേക്കാള്‍ നല്ലത്‌ പഴങ്ങളായി തന്നെ കഴിക്കുന്നതാണ്‌. ജ്യൂസില്‍ പഞ്ചസാരയുടെ അളവ്‌ പരമാവധി കുറയ്‌ക്കുക.

ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങക്ക, മുന്തിരി, പേരയ്‌ക്ക, തണ്ണിമത്തന്‍ തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌.

കറിവേപ്പില, വെളുത്തുള്ളി എന്നിവ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ നല്ലതാണ്‌. കറികളില്‍ കറിവേപ്പില അരച്ചു ചേര്‍ക്കുകയോ ചെറുതായി കീറിയിടുകയോ ചെയ്യുക
കറികള്‍ പാകം ചെയ്യുമ്പോള്‍ വെളുത്തുള്ളി ആദ്യമേ ചേര്‍ക്കണം.

വെളുത്തുള്ളിയുടെ സത്ത്‌ കറികളില്‍ നന്നായി ചേരുമ്പോഴാണ്‌ കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നത്‌. ഫ്രിഡ്‌ജില്‍ നിന്നു പുറത്തെടുക്കുന്ന ആഹാരം തണുപ്പു മാറിയ ശേഷം ചൂടാക്കുക

ആഹാര സാധനങ്ങള്‍ ചൂടാക്കുമ്പോള്‍ ആഹാരത്തിന്റെ ഉള്‍വശം നന്നായി ചൂടായെന്ന്‌ ഉറപ്പാക്കുക, എണ്ണ ആവര്‍ത്തിച്ച്‌ ചൂടാക്കി ഉപയോഗിക്കരുത്‌.

ഫാസ്‌റ്റ് ഫുഡുകള്‍ കഴിവതും ഒഴിവാക്കുക. പേസ്‌ട്രി,കേക്ക്‌,ചോക്ക്‌ലേറ്റ്‌,കാന്‍ഡി,മുട്ടയുടെ മഞ്ഞക്കുരു, ഈന്തപ്പഴം,ഡാല്‍ഡ,സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്‌,ചുവന്ന മാംസം തുടങ്ങിയവ പരമാവധി ഒഴിവാക്കുക

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    ആരോഗ്യം തരും ആഹാര ശീലങ്ങള്‍

    ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്നവര്‍ക്ക്‌ ജീവിതചര്യ കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാനാകും. നല്ല ആഹാരരീതി മനസ്സിലാക്കുകയും...

  • mangalam malayalam online newspaper

    The Beautiful Diet

    ആരോഗ്യവും ബുദ്ധിയും വര്‍ധിക്കുന്നതിനൊപ്പം സൗന്ദര്യം നല്‍കാനും പോഷകസമൃദ്ധമായ ഭക്ഷണത്തിനു കഴിയും. ഇതിനായി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില...

  • mangalam malayalam online newspaper

    തടി കുറയ്‌ക്കാന്‍ 18 ആഹാരങ്ങള്‍

    അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്‌. പല അസുഖങ്ങളുടെയും തുടക്കം കൂടിയാണ്‌ അമിതവണ്ണം. തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല...

Back to Top