Ads by Google

KHAN SAGA

അബിത പുല്ലാട്ട്‌

 1. Irrfan Khan
Irrfan Khan

ബോളിവുഡിലും ഹോളിവുഡിലും പറന്ന്‌ നടന്ന്‌ അഭിനയിക്കുന്ന ഖാന്‍. അത്‌ സല്‍മാനോ, ഷാരൂഖോ, ആമീറോ അല്ല ഇര്‍ഫാന്‍ ഖാന്‍ ആണ്‌. ഏത്‌ വേഷവും അനായാസം ചെയ്യും എന്നതാണ്‌ ഈ ഖാനുള്ള വിശേഷണം.

ഹോളിവുഡില്‍ ഏറ്റവും വിലയുള്ള ഇന്ത്യന്‍ താരമാരാവും? അതേ സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗ്‌ വരെ ഡേറ്റ്‌ അന്വേഷിക്കുന്ന ഇന്ത്യന്‍ താരം? അമിതാഭ്‌ ബച്ചനെന്നോ ഷാരൂഖ്‌ ഖാനെന്നോ പറയാന്‍ വരട്ടെ.

വെറും ഒന്നോ രണ്ടോ സിനിമകളില്‍ ഹോളിവുഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒട്ടേറെ ഹിന്ദി താരങ്ങള്‍ക്കിടയില്‍, ഹോളിവുഡ്‌ മുഖ്യധാരാ സിനിമകളിലെ സ്‌ഥിരം സാന്നിദ്ധ്യമായി മാറിക്കൊണ്ടിക്കുന്ന ഇന്ത്യക്കാരന്‍. ടെലിവിഷനിലൂടെ വന്ന്‌ നമ്മുടെയെല്ലാം മനസിലിടം നേടിയ ഇര്‍ഫാന്‍ ഖാനാണ്‌ ഈ ആഗോളതാരം.

ശ്രീനിവാസന്‍ അവതരിപ്പിച്ച വ്യത്യസ്‌തനായ ബാര്‍ബറാം ബാലന്റെ ഹിന്ദി അവതാരം. ദേശീയ അവാര്‍ഡ്‌, പത്മശ്രീ, ടൈം മാഗസിനിലിടം. വിദേശ സിനിമകളില്‍ റോളുകള്‍. അസൂയാര്‍ഹമായ ഉയരങ്ങളില്‍ പറക്കുകയാണ്‌ ഇര്‍ഫാന്‍ ഖാന്‍.

ഹച്ച്‌ സെല്‍ഫോണ്‍ സര്‍വീസിനെ വോഡാഫോണ്‍ വിഴുങ്ങുംമുമ്പ്‌ 2005ല്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട 45 സെക്കന്‍ഡ്‌ പരസ്യ ചിത്രം ഓര്‍ക്കുന്നുണ്ടോ? ഛോട്ടാ റിചാര്‍ജിനെക്കുറിച്ച്‌ പറഞ്ഞ ഇര്‍ഫാന്‍ ഖാന്റെ ചടുലത ഒരു സിനിമപോലെ നാം ആസ്വദിച്ചു.

സാധാരണ ടി.വിയില്‍ പരസ്യം പ്രത്യക്ഷപ്പെടുമ്പോള്‍ മുഖം തിരിക്കുന്നവരാണ്‌ നാം. പക്ഷേ, ആ പരസ്യം യൂ ട്യൂബിലും മറ്റുമായി തിരഞ്ഞുപിടിച്ച്‌ കണ്ടതു 63000 പേര്‍!...അതാണ്‌ ഇര്‍ഫാന്‍ മാജിക്‌.

അതിനും മുമ്പേ ഇര്‍ഫാന്‍ ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു, ഇന്ത്യന്‍സിനിമയുടെ ആധുനിക മുഖം കാനിലെത്തിച്ച സലാം ബോംബെ മുതല്‍.

പത്തുവര്‍ഷം മുമ്പേ ഇര്‍ഫാന്‍ ഹോളിവുഡിലെത്തിയത്‌ നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞല്ല. അന്നേ കാനിലും ബാഫ്‌റ്റയിലും സിനിമയെ മാനിക്കുന്നവര്‍ അദ്ദേഹത്തെ അംഗീകരിച്ചതാണ്‌. ന്യൂയോര്‍ക്കിലും ജയ്‌പൂരിലും ടൊറന്റോയിലും ലണ്ടനിലും ഓടി നടന്നഭിനയിക്കുന്ന ഇര്‍ഫാന്‌ താരത്തിന്റെ ജാഡപരിവേഷമില്ല.

കാരണം താരമല്ല, നടനാണ്‌ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്നത്‌. അത്‌ ചിലപ്പോള്‍ മൂന്നു മിനിറ്റേ ഉള്ളൂവെന്നു വരാം. ഭാഷ ഏതുമാകാം. പക്ഷേ, ആ മൂന്നു മിനിറ്റ്‌ തിരശ്ശീലയെ മോഹിപ്പിക്കണം.

രോഷം കൊള്ളിക്കണം. പ്രണയിക്കണം. അപ്പോഴൊക്കെ കാണിയുടെ കണ്ണ്‌ അയാളുടെ മുഖത്ത്‌ കെട്ടിയിട്ടിരിക്കുകയായിരിക്കും. ഇര്‍ഫാന്‍ ഖാന്‍ ഒരു നടനല്ല, തിരശ്ശീലയിലെ ഒരു പെരുമാറ്റരീതിയാണ്‌.

ജയ്‌പൂരിലെ കുട്ടിക്കാലം

ജയ്‌പൂരിലെ ടോങ്ക്‌ ജില്ലയിലെ ഖജുരിയ ഗ്രാമത്തില്‍ വളര്‍ന്ന സാഹബ്‌ സാദെ ഇര്‍ഫാന്‍ അലി ഖാന്‍ എന്ന ശോഷിച്ച നാണം കുണുങ്ങി ചെക്കന്‍, നടനാകാനുളള ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നെന്ന്‌ ബന്ധുക്കളോ കുടുംബാംഗങ്ങളോ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

വളര്‍ന്നപ്പോള്‍ അച്‌ഛന്‍ നടത്തിയിരുന്ന ടയര്‍ ബിസിനസില്‍ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. വ്യവസായത്തിലും സ്‌പോര്‍ട്‌സിലും ഒരു കൈ പയറ്റി നോക്കുകയും ചെയ്‌തു. പക്ഷേ സിനിമയോളം തന്നെ പിടിച്ചു വയ്‌ക്കാന്‍ മറ്റൊന്നിനും ആവില്ലെന്ന്‌ പതിയെ തിരിച്ചറിഞ്ഞു.

രാജസ്‌ഥാനിലെ പ്രമാണി കുടുംബത്തിലെ ബന്ധുക്കള്‍ക്ക്‌ കലയോ കളികളോ തൊഴിലാക്കുന്നത്‌ തീരെ മതിപ്പുണ്ടായിരുന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തിനു എം എ വരെ വരെ പഠിച്ചു. അതിനുശേഷം സ്‌കോളര്‍ഷിപ്പോടെ നാഷനല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍. ഒടുവില്‍ അഭിനയം പഠിക്കാന്‍ പോകാനായി വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു ഇര്‍ഫാന്‌.

അവാര്‍ഡ്‌ തിളക്കം

2004 ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്‌ മികച്ച്‌ വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌. അതാണ്‌ ജീവിതത്തിലെ ആദ്യ അവാര്‍ഡ്‌ മധുരം. 2007 ല്‍ അഭിനയിച്ച ലൈഫ്‌ ഇന്‍ എ മെട്രോ എന്ന സിനിമയും ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.

"പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോളിവുഡ്‌ പക്ഷാഭേദം കാണിക്കാറുണ്ട്‌. സിനിമാ ബജറ്റിന്റെ ഭൂരിഭാഗവും ചിലപ്പോള്‍ പോകുന്നത്‌ ഒറ്റ താരത്തിന്റെ കീശയിലേക്കാവും. സത്യത്തില്‍ എഴുത്തുകാര്‍ നടന്മാരേക്കാള്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്‌.

മുഖ്യ ശില്‍പികള്‍ അവരല്ലേ? പ്രേക്ഷകരെ തിയറ്ററിലേക്ക്‌ ആകര്‍ഷിക്കുക മാത്രമല്ലേ താരങ്ങള്‍ ചെയ്യുന്നത്‌. തുടങ്ങിയ സമയത്ത്‌ നല്ലൊരു നടനാണോയെന്ന്‌ എനിക്കു തന്നെ സംശയം തോന്നിയിട്ടുണ്ട്‌.

അഭിനയം നന്നയില്ലെന്നു പറഞ്ഞ്‌ പ്രതിഫലം കിട്ടാത്ത അനുഭവവുമുണ്ട്‌.. പാന്‍ സിങ്‌ തൊമറിലെ അഭിനയത്തിന്‌ ദേശീയ അവാര്‍ഡ്‌ എനിക്കാണെന്നറിഞ്ഞപ്പോളോര്‍ത്തത്‌ ആ ദിവസങ്ങളെക്കുറിച്ചാണ്‌." ഇര്‍ഫാന്‍ പറയുന്നു.

ബോളിവുഡില്‍ അഭിനയിച്ചതില്‍ ഇര്‍ഫാ ന്റെ മനസ്സില്‍ തൊട്ടു നില്‍ക്കുന്ന ചിത്രം പാന്‍ സിങ്‌ തൊമാറാണ്‌. ഇന്ത്യന്‍ പട്ടാളക്കാരനായ പാന്‍സിങ്‌ തൊമറിന്റെ ജീവിതത്തെ ആസ്‌പദമാക്കിയ ചിത്രം.

ഓട്ടത്തിനുളള അദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്തുവന്നപ്പോള്‍ ഏഴുതവണ ദേശീയ ചാംപ്യനാകാന്‍ സാധിച്ചുവെങ്കിലും പിന്നീട്‌ നിരോധനവും അപമാനവും ഏല്‍ക്കേണ്ടി വന്നയാള്‍. അംഗീകാരങ്ങളും വാണിജ്യ വിജയവും ഒരു പോലെ നേടാന്‍ കഴിഞ്ഞ ഭാഗ്യചിത്രമായി അത്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top