Ads by Google

Siddique - Lal വീണ്ടും Speaking

ജിതിന്‍ ജോര്‍ജ്‌ മാത്യൂ

 1. lal
 2. siddique
Siddique , Lal

മലയാളത്തിന്റെ എക്കാലത്തെയും ഓമനകളായ ഇരട്ട സംവിധായകര്‍ സിദ്ദിക്കും ലാലും വീണ്ടും ഒന്നിക്കുകയാണ്‌. ഇരുപതു വര്‍ഷത്തിനുശേഷം ഒത്തുചേരുന്ന ചങ്ങാതികളുടെ സ്വപ്‌നങ്ങളെന്താണ്‌?

രണ്ട്‌ പതിറ്റാണ്ടുമുമ്പ്‌ മലയാള സിനിമാവ്യവസായത്തെ ഞെട്ടിച്ച ഒരു വാര്‍ത്തപരന്നു. യുവ സംവിധായകരായ ലാലും സിദ്ദിഖും വഴിപിരിയുന്നു.

ഒരുമിച്ച്‌ ചെയ്‌ത സിനിമകളെല്ലാം മലയാളത്തിലെ എക്കാലത്തെയും മെഗാ ഹിറ്റുകള്‍. ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ തിയറ്ററുകളല്‍ കളിച്ച്‌ റെക്കോഡിട്ട ചിത്രങ്ങള്‍. തൊട്ടതെല്ലാം പൊന്നാക്കിയ ഇവര്‍ എന്തിനാണ്‌ പിരിയുന്നത്‌? കാരണങ്ങള്‍ ആര്‍ക്കും വ്യക്‌തമായിരുന്നില്ല.

തുടക്കക്കാരെന്ന നിലയില്‍ അവര്‍ക്ക്‌ സിനിമ ഒരു സ്വപ്‌നമായിരുന്നു. അവിടെ കൈയും മെയ്യും മറന്ന്‌, സ്വയം മറന്ന്‌ അവര്‍ സിനിമ എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചു. ആദ്യ സിനിമ വന്‍ ഹിറ്റായപ്പോള്‍ അടുത്തതിനെപ്പറ്റിയായി ചിന്ത.

അങ്ങനെ തുടരെത്തുടരെ ഹിറ്റുകള്‍. അവര്‍ വളര്‍ന്നു ഒപ്പം മലയാള സിനിമ ഇന്‍ഡസ്‌ട്രിയും. ഈ കാലയളവില്‍ അവര്‍ അവരുടെ തന്നെ ഉ ള്‍ക്കരുത്തും വ്യത്യസ്‌തതയും തിരിച്ചറിയുകയായിരുന്നു.

ഒരുമിച്ച്‌ നില്‍ക്കുമ്പോള്‍ സ്വതസദ്ധമായ ചിന്തകള്‍ പുറത്തുവരില്ല എന്ന്‌ മനസിലാക്കിയ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.

ആ വേര്‍പിരിയല്‍ പക്ഷേ മറ്റുള്ളവര്‍ കരുതുന്നതുപോലെ രണ്ട്‌ ആത്മാര്‍ഥസുഹൃത്തുക്കളുടെ അകല്‍ച്ചയായിരുന്നില്ല മറിച്ച്‌ ക്രിയാത്മകമായി ചിന്തിക്കുന്ന രണ്ട്‌ വ്യക്‌തികളുടെ തെരഞ്ഞെടുപ്പായിരുന്നു.

പിന്നീടവര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ഒരുപാട്‌ സിനിമകള്‍ ചെയ്‌തു. അതിലൊരാള്‍ നടനെന്ന നിലയിലും തന്റെ വൈഭവം കാട്ടി മറ്റേയാള്‍ മലയാളവും കടന്ന്‌ ബോളിവുഡ്‌ വരെയെത്തി മഹാവിജയം നേടി.

ഒറ്റയ്‌ക്ക് നിന്ന രണ്ടു പതിറ്റാണ്ടിലും വിജയങ്ങള്‍ അവര്‍ക്കൊപ്പം കൂട്ടുണ്ടായിരുന്നു. രണ്ടുപേര്‍ക്കും എടുത്തുപറയാന്‍ ഒരുപാട്‌ നേട്ടങ്ങള്‍. ഇപ്പോഴുമവര്‍ ഒന്നിച്ചൊരു സിനിമ ഏതൊരു പ്രേക്ഷകന്റെയും ആഗ്രഹമാണ്‌.

ആ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുന്നു. കിംഗ്ലയര്‍ എന്ന ചിത്രത്തിലൂടെ. സിദ്ദിഖ്‌ രചന നിര്‍വഹിച്ച്‌ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കിംഗ്ലയര്‍. സിദ്ദിഖും ലാലും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം അവര്‍ കന്യകയുമായി പങ്കുവയ്‌ക്കുന്നു.

രണ്ട്‌ പതിറ്റാണ്ടിനുശേഷം വീണ്ടും സിദ്ദിഖ്‌ ലാല്‍ എന്ന പേര്‌ സ്‌ക്രീനില്‍ തെളിയാന്‍ പോകുന്നു. ഈ ഒത്തുചേരല്‍ വൈകിയെന്നു ിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ? എന്തായിരുന്നു വീണ്ടും ഒന്നിക്കാനുള്ള ഘടകം?

എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നല്ലേ പറയാറ്‌. ഇക്കാര്യത്തിലും അതു തന്നെയാണ്‌ സംഭവിച്ചത്‌. ഒത്തുചേരാന്‍ താമസിച്ചുപോയി എന്നൊരു തോന്നലൊന്നുമില്ല.

കാരണം ഞങ്ങള്‍ പിരിഞ്ഞിരുന്നതായി ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും തോന്നിയിട്ടില്ല. ഞങ്ങളുടേതായ തിരക്കുകളില്‍ പല സ്‌ഥലങ്ങളിലായിരുന്നു എന്നു മാത്രം.

സത്യത്തില്‍ ഞങ്ങള്‍ ഒരു റീയുണിയന്‍ ഒന്നും പ്ലാന്‍ ചെയ്‌തിരുന്നില്ല. ഒരുമിച്ച്‌ ഒരു സിനിമ ചെയ്യണമെന്നോ അത്‌ വളരെ അത്യന്താപേക്ഷിതമാണെന്നോ വിചാരിച്ചിരുന്നുമില്ല.

ഈ സിനിമ സംഭവിച്ചുപോയതാണ്‌. അതിനു കാരണമായത്‌ ഔസേപ്പച്ചന്‍ എന്ന വ്യക്‌തിയാണ്‌. അദ്ദേഹമാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌. ഞങ്ങളുടെ ആദ്യ സിനിമയായ റാംജിറാവു സ്‌പീക്കിങ്‌ നിര്‍മിച്ചതും അദ്ദേഹമാണ്‌.

ഔസേപ്പച്ചന്‍ വളരെ കാലത്തിനുശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ്‌ ഞങ്ങളോട്‌ "നമുക്കൊരുമിച്ച്‌ ഒരു സിനിമ ചെയ്യണം." എന്നു പറയുന്നത്‌. ഞങ്ങള്‍ അതു സമ്മതിക്കുകയും ചെയ്യു. അങ്ങനെയാണ്‌ കിംഗ്ലയര്‍ യാഥാര്‍ഥ്യമാകുന്നത്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top