Ads by Google

എന്ന തവം ശെയ്‌തനേ...

ലക്ഷ്‌മി വാസുദേവന്‍

 1. Disha Divakar
Disha Divakar

ചൂളം വിളിയുടെ ശബ്‌ദം കേള്‍ക്കുമ്പോള്‍ ദിഷാ ദിവാകരന്‍ പേടിയോടെ ചെവി രണ്ടും പൊത്തിപ്പിടിക്കും. ജീവിതത്തിലേക്ക്‌ പിച്ചവച്ചു തുടങ്ങിയെങ്കിലും ആ ശബ്‌ദം ഇന്നും ദിഷയുടെ മനസ്സില്‍ നടുക്കുന്ന ചില ഓര്‍മ്മകളാണ്‌...

ഇവള്‍ ദിഷ. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്‌ ബാലുശ്ശേരിയിലെ ചെറിയ വീട്ടില്‍ ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ഇവളെ അറിയാവുന്നവര്‍ വളരെ ചുരുക്കമായിരുന്നു.

ഇടയ്‌ക്ക് എപ്പോഴൊക്കെയോ ടെലിവിഷന്‍ ചാനലുകളില്‍ ഈ മുഖം കണ്ട്‌ 'മിടുക്കിക്കുട്ടി' എന്ന്‌ പറഞ്ഞവരുമുണ്ട്‌. പക്ഷേ ഒരശനിപാതം പോലെ എത്തിയ ഓഗസ്‌റ്റ് 11 എന്ന ദിവസം ഇവള്‍ക്കു സമ്മാനിച്ചത്‌ നിറം മങ്ങിയ ചില കാഴ്‌ചകളും പൊട്ടിപ്പോയ ഓര്‍മ്മച്ചില്ലുകളുമാണ്‌.

ചെയ്‌ത തെറ്റ്‌ എന്താണെന്നും എന്തിനാണ്‌ ദൈവം ഇങ്ങനെയൊരു വിധി തന്നതെന്നും ദിഷയ്‌ക്കറിയില്ല. ഓര്‍മ്മയുടെ അവശിഷ്‌ടങ്ങള്‍ ബാക്കിയായ ആ കഥ ദിഷ തന്നെ പൂരിപ്പിക്കട്ടെ...

കൈയ്യെത്താത്ത ദൂരത്തെ കുട്ടിക്കാലം

മഞ്ചാടിക്കുരു പെറുക്കിയും അനിയനോടൊപ്പം തല്ലു കൂടിയും നടന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു. ചെറുപ്പം മുതലേ വേദികളില്‍ കയറുന്നതും കൈയടി വാങ്ങുന്നതുമൊക്കെ ഞാന്‍ വളരെ ആസ്വദിച്ചു ചെയ്‌തിരുന്ന കാര്യങ്ങളാണ്‌.

മിലിട്ടറി ഉദ്യോഗസ്‌ഥനായിരുന്നെങ്കിലും അച്‌ഛന്‍ ഒരു കര്‍ക്കശക്കാരനേ ആയിരുന്നില്ല. എന്നും എന്റെയും അനിയന്റെയും കലാവാസനകളെ അച്‌ഛന്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു.

വീട്ടമ്മയായ അമ്മയാണെങ്കിലും എന്റെ പൊട്ടത്തരങ്ങളൊക്കെ കണ്ട്‌ ആസ്വദിച്ചിരുന്നു. സ്‌കൂളിലെ അദ്ധ്യാപകര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും ഞാനൊരു താരമായിരുന്നു. സ്‌കൂള്‍ കഴിഞ്ഞ്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന്‌ ബിരുദമെടുത്തു.

തുടര്‍ന്നുള്ള പഠനത്തിനും വീടു നിര്‍മ്മിക്കാനുമൊക്കെയായി അച്‌ഛന്‍ വി.ആര്‍.എസ്‌ എടുത്തു. അച്‌ഛന്‌ ഒരു കൈ സഹായകമാകാനും പഠനച്ചെലവുകള്‍ക്ക്‌ ബുദ്ധിമുട്ടിക്കാതിരിക്കാനുമായിട്ടാണ്‌ ഞാന്‍ ചെറിയ ജോലികളൊക്കെ ചെയ്‌തു തുടങ്ങിയത്‌.

പരസ്യചിത്രങ്ങളില്‍ മോഡലായതു കൊണ്ട്‌ പല ചാനലുകളില്‍ നിന്നും അവതാരകയാകാനുള്ള ഓഫറുകള്‍ വന്നു. വിദൂര വിദ്യാഭ്യാസമായി എം.ബി.എയ്‌ക്കു ചേര്‍ന്നപ്പോള്‍ പഠനച്ചെലവുകള്‍ കൂടി. അതുകൊണ്ട്‌ കിട്ടിയ ഓഫറുകള്‍ ഞാന്‍ നിരസിച്ചില്ല.

അങ്ങനെ എറണാകുളത്തേക്ക്‌ താത്‌കാലികമായി ഞാന്‍ പറിച്ചു നടപ്പെട്ടു. വീട്ടില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ആദ്യമായി യാത്ര പോയപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞ്‌ ഇവിടേക്ക്‌ തിരിച്ചെത്തുന്നത്‌ ഇങ്ങനെയാകുമെന്ന്‌ വിചാരിച്ചില്ല...

ആ രാത്രി മാഞ്ഞു... പക്ഷേ

പല ചാനലുകളില്‍ പരിപാടികളും പരസ്യചിത്രങ്ങളിലും എന്റെ മുഖം തെളിഞ്ഞു.അത്യാവശ്യം പ്രശസ്‌തിയൊക്കെയായി.കേരളത്തില്‍ അത്യാവശ്യം ഭേദപ്പെട്ട ഹോട്ടലുകളെക്കുറിച്ചുള്ള ഒരു പരിപാടി സഫാരി ചാനലില്‍ ചെയ്‌തു.

പരിപാടിയുടെ പേര്‌ എന്തെന്ന്‌ എനിക്കു ശരിക്ക്‌ ഓര്‍മ്മയില്ല. അന്ന്‌ 2013 ഓഗസ്‌റ്റ് 11- ാം തീയതി ഹോളിഡേ ഇന്‍ എന്ന ഹോട്ടലിനെക്കുറിച്ചുള്ള ഫീച്ചര്‍ അവതരിപ്പിച്ച ശേഷം ഞാന്‍ വീട്ടിലേക്ക്‌ പോകാനിറങ്ങി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top