Ads by Google

അന്നയുടെ സ്വന്തം ഹണിബീ

അബിത പുല്ലാട്ട്‌

 1. Anna Katharina Valayil
Anna Katharina Valayil

മലയാള സിനിമയിലെ ട്രെന്റ്‌സെറ്റര്‍ ഗാനം 'അപ്പങ്ങളെമ്പാടും' പാടിയ ശബ്‌ദം മലയാളികള്‍ മറക്കാനിടയില്ല.

ആല്‍ബമായ ഹണിബീ ഹിറ്റായതിന്റെയും ഒപ്പം സംഗീതസംവിധാനം ചെയ്‌ത ആകാശവാണിയുടെ റിലീസിന്റെയും സന്തോഷത്തിലാണ്‌ അന്ന കാതറീന വാലായില്‍.

തൊടുന്നതെല്ലാം പൊന്നാക്കണമെന്നാഗ്രഹമുള്ളയാളാണ്‌ അന്ന കാതറീന. ജീവിതത്തില്‍ ചെയ്യണമെന്നാഗ്രഹിച്ചതൊക്കെ സ്വപ്രയത്നംകൊണ്ട്‌ നേടിയെടുത്ത പെണ്‍കുട്ടി.

ശാസ്‌ത്രീയസംഗീതത്തിന്റെ അടിസ്‌ഥാനമില്ലാതെയാണ്‌ അന്ന പാടിത്തുടങ്ങിയത്‌.

മനസു തുറന്ന്‌ പാടുക എന്നതാണ്‌ പണ്ടുമുതലേ അന്നയുടെ തിയറി. തനിക്കും കേള്‍ക്കുന്നവര്‍ക്കും അതാസ്വദിക്കാന്‍ പറ്റണം.

അതുതന്നെയാണ്‌ ഗാനാലാപനത്തില്‍ നിന്ന്‌ വരികളെഴുതുന്നതിലേക്കും സംഗീത സംവിധാനത്തിലേക്കും അന്നയെ വഴിതിരിച്ചു വിടുന്നത്‌.

തന്നിലെ ഗായികയെ വളര്‍ത്താനായി കൂട്ടുകാര്‍ക്കിടയിലും പപ്പയുടെ ഹെറിറ്റേജ്‌ റിസോര്‍ട്ടിലെ ക്ലയന്റ്‌സിനുവേണ്ടിയും പാടിയിരുന്നു അന്ന.

മ്യൂസി ക്‌ബാന്‍ഡ്‌ തുടങ്ങണമെന്നതായിരുന്നു അന്നയുടെ ഏറ്റവും വലിയ സ്വപ്‌നം. ആല്‍ബങ്ങളും സംഗീതസംവിധാനവുമൊക്കെയായി തിരക്കിലാവുന്ന അന്നയുടെ വിശേഷങ്ങളിലേക്ക്‌...

മ്യൂസിക്‌ ഈസ്‌ മൈ പാഷന്‍

സംഗീതം ചെറുപ്പം മുതലേ എന്റെ പാഷനാണ്‌. ഞാനൊരു വലിയ ഗായികയാണെന്നോ എനിക്ക്‌ സംഗീതത്തെക്കുറിച്ച്‌ എല്ലാമറിയാമെന്നോ അല്ല ഞാന്‍ പറഞ്ഞത്‌.

ആറാംവയസ്‌ മുതല്‍ ഞാന്‍ ഗിറ്റാര്‍ പഠിക്കുന്നുണ്ട്‌. ഗിറ്റാറില്‍ എന്റെ ഗുരു സുമേഷ്‌ പരമേശ്വരനാണ്‌.

എന്നെ ഗിറ്റാര്‍ പഠിപ്പിക്കുന്നതിനൊപ്പം പാടാന്‍ പ്രേരിപ്പിച്ചിരുന്നതും സുമേഷ്‌സാര്‍ തന്നെയാണ്‌.

ചിത്രച്ചേച്ചിയുടെയോ സുജാതചേച്ചിയുടെയോ പോലുള്ള സ്വീറ്റ്‌ വയലിന്‍ വോയ്‌സ് അല്ല എന്റെ എന്ന്‌ എനിക്കറിയാം.

അതുകൊണ്ട്‌ തന്നെ അത്തരം ഗാനങ്ങള്‍ പാടി കുളമാക്കരുതെന്നാഗ്രഹിക്കുന്നയാളാണ്‌ ഞാന്‍. എന്റെ ശബ്‌ദം നന്നായി അറിയാവുന്നതുകൊണ്ട്‌ അത്തരം ഗാനങ്ങളാണ്‌ ഞാന്‍ കൂടുതലും പാടുന്നത്‌.

ചെറുപ്പം മുതല്‍ കേട്ടുവളര്‍ന്നത്‌ വെസ്‌റ്റേണ്‍ സംഗീതമാണ്‌. ചെറുപ്പത്തില്‍ കൂടുതല്‍ പാടിയിരുന്നതും അത്തരം ഗാനങ്ങളാണ്‌.

എന്റെ ശബ്‌ദത്തിന്‌ ചേരും എന്നു തോന്നിയത്‌ കൊണ്ടാണ്‌ 'അപ്പങ്ങള്‍ എമ്പാടും' എന്ന പാട്ട്‌ ഞാന്‍ പാടിയത്‌. ഉസ്‌താദ്‌ ഹോട്ടലിനു മുമ്പേ ഞാന്‍ സിനിമയില്‍ പാടിയിട്ടുണ്ട്‌.

കാസനോവയിലെ തീം മ്യൂസിക്കലായിരുന്നു സിനിമാ പ്രവേശം. അതിനുശേഷം 'ഈ അടുത്തകാലത്ത്‌, മാസ്‌റ്റേഴ്‌സ്, മല്ലൂസിംഗ്‌, ഹീറോ എന്നിവയില്‍ പാടി. തുടര്‍ന്നാണ്‌ ഉസ്‌താദ്‌ ഹോട്ടലിലെത്തിയത്‌. ''അപ്പങ്ങള്‍' എന്റെ കരിയറില്‍ ഒരു ബ്രേക്ക്‌ ആയി.

ദ വേള്‍ഡ്‌ ഓഫ്‌ അഡ്വര്‍ടൈസ്‌മെന്റ്‌

പരസ്യ ജിംഗിളുകളാണ്‌ എന്നെ മ്യൂസിക്കിന്റെ ലോകത്ത്‌ ഉറപ്പിച്ചു നിര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം.

ഇടക്കാലംകൊണ്ട്‌ പാട്ടുനിര്‍ത്തി വീട്ടിലും കൂട്ടുകാര്‍ക്കും വേണ്ടി മാത്രം ഞാന്‍ പാടിയിരുന്നു. ആ എന്നെ ഗിറ്റാറിനൊപ്പം പാടണമെന്ന്‌ പറഞ്ഞ്‌ നിര്‍ബന്ധിച്ചത്‌ സുമേഷ്‌സാറാണ്‌.

അങ്ങനെ ഗിറ്റാര്‍ പ്ലേ ചെയ്യുന്നതിനൊപ്പം ഞാന്‍ പാടിത്തുടങ്ങി. ജിംഗിളുകളും റീ റെക്കോര്‍ഡിംഗുമായി കഴിഞ്ഞ എന്നെ സുമേഷ്‌സാര്‍ ഗോപിസാറിനു പരിചയപ്പെടുത്തിയതോടെ എന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലെത്തി.

മൈ ഹണി ബീ

'ഹണി ബി' എന്ന എന്റെ ആല്‍ബത്തിനു കാരണക്കാരി ഒന്നരവയസുകാരിയായ മകള്‍ റെയ്‌ഷയാണ്‌. റെയ്‌ഷയുടെ ജനനവും അതിനുശേഷം ഒരു കുഞ്ഞിന്റെ കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയും ഒരു തേനീച്ചയെപ്പോലെ പാറി നടന്ന്‌ എല്ലാം തൊട്ടും പിടിച്ചും മണത്തും അറിയാനുള്ള ആഗ്രഹവുമാണ്‌ ആ ഗാനം ചെയ്യാന്‍ എനിക്കുണ്ടായ ഇന്‍സ്‌പിരേഷന്‍.

ഈ പാട്ട്‌ എഴുതിക്കഴിഞ്ഞ സമയത്ത്‌ ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായി. തൊട്ടാല്‍ അലിഞ്ഞുപോകുന്നത്ര സോഫ്‌റ്റായിട്ടുള്ള ഒരു ഗാനം ചെയ്യാന്‍ സാധിച്ചതും ചിലപ്പോള്‍ അതുകൊണ്ടായിരിക്കും.

എല്ലാവരും പറയുന്നത്‌ കേള്‍ക്കാറുണ്ട്‌ തിരക്കിനിടയില്‍ എങ്ങനെ കുഞ്ഞുങ്ങളെ വളര്‍ത്തുമെന്നൊക്കെ പറയുന്നത്‌ കേള്‍ക്കാറുണ്ട്‌. പക്ഷേ 'ഹണി ബീ' എന്ന എന്റെ ആല്‍ബം ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌ എന്റെ റെയ്‌ഷയാണ്‌.

ഡാഡീസ്‌ ഗേള്‍

ഞാന്‍ ഡാഡീസ്‌ എയ്‌ഞ്ചല്‍ ആണെന്നു വേണമെങ്കില്‍ പറയാം. ഡാഡിയുടെയും എന്റെയും ഇഷ്‌ടങ്ങളും താത്‌പര്യങ്ങളുമെല്ലാം ഒന്നാണ്‌.

ചെറുപ്പത്തില്‍ ഞങ്ങള്‍ നൈജീരിയയില്‍ ആയിരുന്നു. അക്കാലത്ത്‌ അവിടെ സംഗീതവും സ്‌റ്റൈലുമൊക്കെ ഡാഡിക്കും എനിക്കും ഇഷ്‌ടമായിരുന്നു.

അല്‌പം വലുതായപ്പോള്‍ നൈജീരിയ പെണ്‍കുട്ടികള്‍ക്ക്‌ പറ്റിയ സ്‌ഥലമല്ലെന്നു തോന്നിയതുകൊണ്ട്‌ ഞങ്ങള്‍ നാട്ടിലേക്ക്‌ പോന്നു. കൂടെ ഞങ്ങളുടെ മ്യൂസിക്കും.

ഡാഡിയാണ്‌ ആറാംവയസില്‍ എന്നെ ഗിറ്റാര്‍ പഠിക്കാന്‍ വിട്ടത്‌. എന്നിലൂടെ ഡാഡിയുടെ സംഗീതമോഹവും പൂവണിയിക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top