Ads by Google

Salaam Kashmir

അബിത പുല്ലാട്ട്‌

mangalam malayalam online newspaper

ജമ്മു - കാശ്‌മീരിലെ മഞ്ഞും തണുപ്പും നിറഞ്ഞ താഴ്‌വരയിലേക്ക്‌, കാര്‍ഗിലെ യുദ്ധഭൂമിയിലേക്ക്‌ നടത്തിയ ആദ്യ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു സിജറോസ്‌.

ജമ്മു-കശ്‌മീരിന്റെ ഭംഗിയെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അവിടേക്ക്‌ ഒരു യാത്ര പോകുന്നത്‌ ആദ്യമായാണ്‌. കൂട്ടുകാരൊക്കെ ബൈക്കില്‍ പോയി എന്നു പറഞ്ഞപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണ്‌ എന്നെങ്കിലും പോകണമെന്ന്‌.

അങ്ങനെയാണ്‌ ഫ്‌ളവേഴ്‌സ് ചാനലിലെ റിയാലിറ്റി ഷോയുടെ ഭാഗമായി ജമ്മു-കശ്‌മീരില്‍ പോകാന്‍ അവസരം ലഭിച്ചത്‌. വല്ലാത്ത എക്‌സൈറ്റ്‌മെന്റിലായിരുന്നു ഞാന്‍. റിയ സേറയും, ഷാഹിദ്‌ ഷംസിയും ടീമിലുള്ള ബാക്കിയെല്ലാവരും അതേ ത്രില്ലില്‍ തന്നെയാണ്‌ ശ്രീനഗറില്‍ വിമാനമിറങ്ങിയത്‌.

കാശ്‌മീര്‍ കിരീടത്തിലെ രത്നം

ജമ്മു- കശ്‌മീരിന്റെ തലസ്‌ഥാനമാണ്‌ ശ്രീനഗര്‍. അതികഠിനമായ ശൈത്യം പ്രതീക്ഷിച്ചെത്തിയ ഞങ്ങള്‍ ഞെട്ടി. കമ്പിളിവസ്‌ത്രങ്ങളും ജാക്കറ്റുകളുമായിച്ചെന്ന ഞങ്ങളെ വരവേറ്റത്‌ പൊരിവെയിലും ചൂടും! എയര്‍പോര്‍ട്ട്‌ എന്നു വിളിക്കാനുള്ള വലിപ്പം പോലുമില്ലാത്ത ഒരിടം.

മുംബൈയിലെയും ഡല്‍ഹിയിലെയുമൊക്കെ എയര്‍പോര്‍ട്ടിന്റെ അഞ്ചിലൊന്നുപോലുമില്ല. ചൂടില്‍ ഏത്‌ കശ്‌മീര്‍, എന്ത്‌ മഞ്ഞ്‌?

വണ്ടിയില്‍ കയറിയതോടെ കാലാവസ്‌ഥയാകെ മാറി. നാലരമണിക്കൂര്‍ റോഡുമാര്‍ഗം പോകണം താമസമൊരുക്കിയ പഹല്‍ഗാമിലേക്ക്‌. അതിനുമുമ്പ്‌ തലസ്‌ഥാനത്തൊരു ഓട്ടപ്രദക്ഷണം.

ശ്രീനഗറിന്റെ രത്നം എന്നറിയപ്പെടുന്ന ദാല്‍ തടാകം ശ്രീനഗറിനു നടുവില്‍ പരന്നങ്ങനെ കിടക്കുന്നു. താഴ്‌വരയിലെ രണ്ടാമത്തെ തടാകമാണിത്‌.എണ്ണമറ്റ ഷികാരത്തോണികളും ഹൗസ്‌ബോട്ടുകളും എല്ലാ കരകളിലും.

വില്ലോമരങ്ങള്‍ക്കിടയിലൂടെ

പഹല്‍ഗാമിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്കു ദിവ്യമായ ഒരനുഭവമാണ്‌. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പഹല്‍ഗാം നേരില്‍ കാണുന്ന ആവേശം ഒരുവശത്ത്‌. കശ്‌മീരിനെയും കാര്‍ഗിലിനെയും കുറിച്ച്‌ കേട്ട പേടിപ്പിക്കുന്ന കഥകള്‍ മറുവശത്ത്‌.

ശ്രീനഗറില്‍ നിന്നു 94 കിലോമീറ്റര്‍ അകലെ ലൗമാര്‍ നദിയുടെ തീരത്ത്‌ ലൗമാര്‍ താഴ്‌വരയിലായി സമുദ്രനിരപ്പില്‍നിന്ന്‌ 2740 മീറ്റര്‍ ഉയരത്തിലാണ്‌ പഹല്‍ഗാം. പുരാതനകാലം മുതല്‍ മുഗള്‍ഭരണം വരെയുള്ള ചരിത്രം കൊണ്ട്‌ സമ്പന്നമായ പ്രദേശം.

അനേകം ചെറുഗ്രാമങ്ങള്‍ താണ്ടിയാണ്‌ യാത്ര. പാംപൂര്‍, അവന്തിപൂര്‍ ദേശങ്ങള്‍ കണ്ണില്‍ നിറഞ്ഞുനിന്നു. തുടര്‍ന്നാണ്‌ സംഗം ഗ്രാമം. കാറ്റില്‍ ഇളകിയാടുന്ന വില്ലോ മരങ്ങള്‍ നിറഞ്ഞ ഗ്രാമക്കാഴ്‌ച മനോഹരമാണെന്ന്‌ പറയാതെ വയ്യ.

ക്രിക്കറ്റ്‌ ബാറ്റുകള്‍ക്ക്‌ പേരുകേട്ട ഗ്രാമമാണ്‌ സംഗം. ബാറ്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്‌ കശ്‌മീര്‍ വില്ലോ മരമാണ്‌. ഇന്ത്യയില്‍ മാത്രമല്ല ലോകരാഷ്‌ട്രങ്ങള്‍ക്കിടയിലും ഈ ക്രിക്കറ്റ്‌ ബാറ്റുകള്‍ പേരുകേട്ടവയാണ്‌.

ഇംഗ്ലീഷ്‌ വില്ലോ ബാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്‌ക്ക് ഭാരം കൂടുതലാണ്‌. ക്രിക്കറ്റ്‌ ബാറ്റ്‌ വ്യവസായം പ്രതിസന്ധിയിലാണെങ്കിലും ഇപ്പോഴും ഇവിടെ ബാറ്റുകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്‌. വില്ലോ മരെത്ത തെല്ലത്ഭുതത്തിലാണ്‌ ഞങ്ങളും നോക്കിയത്‌. ആ മരച്ചില്ലയില്‍ തൊടുമ്പോള്‍ ആരാധനയായിരുന്നു ഉള്ളില്‍.

ഗാര്‍ഡിയന്‍ എയ്‌ഞ്ചല്‍സ്‌

പുറമേ കേള്‍ക്കുന്നത്ര പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടോ? ശ്രീനഗര്‍ മുതല്‍ ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളില്‍ ചെറിയ മിലിട്ടറി ക്യാമ്പ്‌ കാണാം. ഓരോ ക്യാമ്പിലും നാലു പട്ടാളക്കാര്‍ വീതം. ഇടയ്‌ക്കിെട വാഹനം പരിശോധിച്ചാണ്‌ കടത്തിവിടുക.

എന്നിട്ടും ജനങ്ങളുടെ കണ്ണില്‍ അകാരണമായൊരു ഭയം കാണുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായാണ്‌ ഇത്രയും പട്ടാളക്കാരുടെ സംരക്ഷണയില്‍ ഞാന്‍ സഞ്ചരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ എനിക്കിതെല്ലാം അത്ഭുതമായിരുന്നു.

പോകുന്ന വഴിക്കുള്ള ഗ്രാമങ്ങളിലെല്ലാം തോക്കുമേന്തി റോന്തുചുറ്റുന്ന പട്ടാളക്കാര്‍. ഭൂമിയിലെ സ്വര്‍ഗമെന്നു വാഴ്‌ത്തിപ്പാടിയ കശ്‌മീര്‍ താഴ്‌വരകളെ വേട്ടയാടുന്നത്‌ സംഘര്‍ഷങ്ങളാണ്‌. സ്വയംപര്യാപ്‌തത കൈവരിച്ചു എന്ന തോന്നലുണ്ടാകുമ്പോള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നാഗ്രഹിക്കുന്ന യുവതലമുറതന്നെയാണ്‌ ഇവിടെയും ഉള്ളത്‌.

എന്നാല്‍ സൈനിക കാവല്‍ സ്വാതന്ത്ര്യം നശിപ്പിക്കുന്നു എന്ന തോന്നല്‍ ഇവിടുത്തെ മനുഷ്യരുടെ ഉള്ളിലുണ്ട്‌. എന്നാല്‍ കാവാലാളില്ലാത്ത കശ്‌മീരിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാവില്ല എന്നതു മറ്റൊരു സത്യം.

ബോളിവുഡിന്റെ സ്വപ്‌നഭൂമി

ബോളിവുഡ്‌ സിനിമയില്‍ സുന്ദരിയായിത്തിളങ്ങുന്ന ഗ്രാമമാണ്‌ പഹല്‍ഗാം. ചെറുഗ്രാമങ്ങളുടെ ഭംഗിയാസ്വദിച്ച്‌ പഹല്‍ഗാമിലെത്തിലെത്തിയപ്പോഴേക്കും വൈകുന്നേരമായി. ഭക്ഷണം, പാര്‍പ്പിടം, ജീവിതരീതി എന്നിവയിലെല്ലാം പഹല്‍ഗാമിന്റെ സാംസ്‌ കാരികവൈവിധ്യം പെട്ടെന്ന്‌ തിരിച്ചറിയാം.

കൃഷിരീതികളും കെട്ടിടങ്ങളുമൊക്കെ നമ്മെ വല്ലാതാകര്‍ഷിക്കും.

അവിടത്തെ കെട്ടിടങ്ങള്‍ കാണുംവരെ ഞാന്‍ വിചാരിച്ചിരുന്നത്‌ മലയാളികളാണ്‌ മനോഹരമായ വലിയ വീടുകള്‍ നിര്‍മിക്കുന്നതെന്നായിരുന്നു. കേരളത്തിലൊഴികെ മറ്റിടങ്ങളിലെല്ലാം കണ്ടതു സോപ്പുകൂട്‌ പോലുള്ള കെട്ടിടങ്ങളായിരുന്നു.

എന്നാല്‍ ഇവിടെ അതല്ല സ്‌ഥിതി. ഇത്രയും ക്രിയേറ്റീവായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെയെന്ന്‌ അത്ഭുതപ്പെട്ടുപോകും. കൊത്തുപണികളും ആര്‍ട്ടും കൊണ്ട്‌ മനോഹരമാണ്‌ കെട്ടിടങ്ങള്‍.

മലനിരകളോടടുത്തുനില്‍ക്കുന്ന സ്‌ഥലത്താണ്‌ ഞങ്ങള്‍ താമസിച്ചത്‌. അഞ്ചുമണി മുതല്‍ തണുത്ത കാറ്റ്‌ വീശിയടിക്കാന്‍ തുടങ്ങി. ടൗണ്‍ എന്ന്‌ അവിടുള്ളവര്‍ കേട്ടിട്ടുണ്ടോ എന്നു സംശയം. അത്രയ്‌ക്കു നാട്ടിന്‍പുറം.

ലിടാര്‍ വല്ലാത്ത ശബ്‌ദം മുഴക്കി ഒഴുകുന്നുണ്ട്‌. മലമുകളില്‍ നിന്നൊഴുകി വരുന്ന മിനുസമുള്ള ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതാണ്‌ ലിടാര്‍ നദി. പുരാണത്തിലെ ലംബോധരിയാണ്‌ ഈ ലിടാര്‍. അരു, ശേഷാംഗ്‌ എന്നീ കൈവഴികളുടെ സംഗമ സ്‌ഥാനവും ഇവിടെയാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top