Ads by Google

LOVE is always Painful

ശില്‍പ വേണുഗോപാല്‍

 1. Jishin Mohan
 2. Varada
Jishin Mohan, Varada

മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ മിനിസ്‌ക്രീന്‍ വില്ലന്‍ ജിഷിന്‍ മോഹന്റെ വിശേഷങ്ങള്‍.

അമലയിലെ ഹരിക്കുട്ടനെ അത്ര പെട്ടെന്നാരും മറക്കാനിടയില്ല. ഹരിക്കുട്ടനാണ്‌ പ്രേക്ഷകരുടെ ഇഷ്‌ട വില്ലന്‍. സീരിയല്‍ തുടങ്ങി കുറച്ചു നാളുകള്‍ക്കുശേഷം ഈ വില്ലന്‍ നായികയെ സ്വന്തമാക്കി പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്‌തു.

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ശ്രദ്ധേയനായ താരം ജിഷിന്‍ മോഹന്റെ വിശേഷങ്ങളിലേക്ക്‌...

സീരിയലിലേക്ക്‌ എത്തിയതെങ്ങനെ?

കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തി ല്‍ ജനിച്ചുവളര്‍ന്ന ആളാണ്‌ ഞാന്‍. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ബി.കോം കഴിഞ്ഞു ജോലി കിട്ടി ഞാന്‍ ബംഗലൂരുവിലേക്ക്‌ പോയി.

ഡിമേഗ്‌ ക്രെയ്‌ന്‍സ്‌ ആന്‍ഡ്‌ കംപോണന്റ്‌സില്‍ ആറുവര്‍ഷത്തോളം. ഇതിനിടെ സുഹൃത്തായ രഞ്‌ജിത്രാജ്‌ (ഓട്ടോഗ്രാഫിലെ നായകന്‍) വഴിയാണ്‌ സീരിയലില്‍ എനിക്ക്‌ അവസരം ലഭിക്കുന്നത്‌.

നടന്‍ രഞ്‌ജിത്‌ രാജിനെ പരിചയപ്പെടുത്തിക്കൊടുക്കണമെന്ന്‌ അഭിനയമോഹിയായ മറ്റൊരു സുഹൃത്ത്‌ ആവശ്യപ്പെട്ടതാണ്‌ സത്യത്തില്‍ എനിക്ക്‌ സീരിയല്‍ രംഗത്തേക്കുള്ള നിമിത്തമായത്‌. അവനെ പരിചയപ്പെടുത്താനാണ്‌ ഞാന്‍ രഞ്‌ജിത്തിനെ കാണുന്നത്‌.

സുഹൃത്തിന്റെ ഫോട്ടോ സംവിധായകര്‍ക്ക്‌ പരിചയപ്പെടുത്താനായി നെറ്റില്‍ നല്‍കിയപ്പോള്‍ മികച്ച പ്രതികരണമുണ്ടായി. സുഹൃത്തിന്റെ ഫോട്ടോ ശ്രദ്ധിക്കപ്പെട്ടു. അപ്പോള്‍ എന്റെ മനസിലും ഒരാഗ്രഹം ഉണ്ടായി.

ഇത്തരമൊരു അവസരം എന്റെ ജീവിതത്തിലും ഉണ്ടായിക്കൂടെന്നില്ലല്ലോ. രഞ്‌ജിത്തിനോട്‌ ഞാനെന്റെ ആഗ്രഹം പറഞ്ഞു. പിന്നീട്‌ ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫില്‍ ഒരു കഥാപാത്രമുണ്ടെന്ന്‌ സംവിധായകന്‍ സുജിത്തേട്ടന്‍ (സുജിത്ത്‌ സുന്ദര്‍) വിളിച്ചു.

സുഖമില്ലെന്ന്‌ പറഞ്ഞ്‌ 10 ദിവസത്തെ അവധിയെടുത്താണ്‌ അഭിനയിക്കാനെത്തുന്നത്‌. ചെറിയ റോളായിരുന്നു. പക്ഷേ പ്രേക്ഷകശ്രദ്ധ നേടിയതോടെ പ്രാധാന്യം കൂടുകയായിരുന്നു.

റാം എന്ന ആ കഥാപാത്രത്തിന്‌ എന്നിലെ നടനെ വാര്‍ത്തെടുത്തതിന്‌ സംവിധായകന്‍ സുജിത്തേട്ടനോട്‌ എന്നേക്കും കടപ്പെട്ടിരിക്കുന്നു. ഓട്ടോഗ്രാഫിനുശേഷം സീരിയലുകളൊന്നും കിട്ടിയില്ല. ഞാനാണെങ്കില്‍ ജോലിയും വിട്ടു.

പിന്നീട്‌ അവസരങ്ങള്‍ക്കായി ഒരുപാട്‌ അലഞ്ഞു. ജോലി ഉപേക്ഷിച്ചതിന്‌ വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും പഴിയും കേട്ടു. അതിനുശേഷം കിട്ടിയ സീരിയലാണ്‌ അമല.

കഥാപാത്രങ്ങളിലെ അനുഭവം യഥാര്‍ഥ ജീവിതത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ടോ?

(ചിരി) ഞാനൊരു കണ്ണൂര്‍ക്കാരനാണ്‌. കണ്ണൂരിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടാകുമല്ലോ. ചോരത്തിളപ്പുള്ള യുവാക്കളാണ്‌ കണ്ണൂരുള്ളത്‌. കോളജ്‌ കാലഘട്ടത്തില്‍ കുറച്ച്‌ വില്ലത്തരമൊക്കെ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഞാനൊരു പ്രശ്‌നക്കാരനൊന്നുമല്ല.

ശുദ്ധ വെജിറ്റേറിയനാണ്‌. മുട്ടപോലും ഇതുവരെ കഴിച്ചിട്ടില്ല. എന്നെ അറിയാവുന്നവര്‍ക്കറിയാം ഞാനൊരു പാവമാണെന്ന്‌.

ചെയ്‌തതിലധികവും വില്ലന്‍ വേഷങ്ങള്‍. മടുക്കില്ലേ?

ഇല്ല എന്നതാണ്‌ സത്യം. വല്ലപ്പോഴും ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ സീനിയേഴ്‌സ് പറയും ''ഒന്നുവേഗം തീര്‍ന്നിരുന്നെങ്കില്‍ പോകാമായിരുന്നു'' എന്ന്‌. എന്നാല്‍ എനിക്ക്‌ എത്ര വൈകിയാലും കുഴപ്പമില്ല.

ആവേശമാണെനിക്ക്‌ അഭിനയം. ഓരോ കഥാപാത്രവും ആസ്വദിച്ചാണ്‌ ചെയ്യാറ്‌. വില്ലന്‍ വേഷമാണ്‌ ചെയ്യാനെളുപ്പം. ആണത്തമുള്ള കഥാപാത്രമാവും. കുറച്ച്‌ കോമഡിയുള്ള കഥാപാത്രങ്ങളും എനിക്കിഷ്‌ടമാണ്‌. ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന 'സുന്ദരി' പരമ്പരയിലെ 'കൂറ ബൈജു' അത്തരത്തിലൊന്നാണ്‌.

അതിലെനിക്ക്‌ അവസരം നല്‍കിയത്‌ സുന്ദരിയുടെ സംവിധായകന്‍ ഫൈസല്‍ അടിമാലിയാണ്‌. വില്ലന്‍ വേഷത്തോടൊപ്പം കോമഡിയും ചെയ്യാന്‍ സാധിക്കുമെന്ന്‌ അദ്ദേഹമാണ്‌ തിരിച്ചറിഞ്ഞത്‌.

പ്രേക്ഷകരുടെ പ്രതികരണം?

ആളുകള്‍ക്ക്‌ അടുക്കാനൊരു മടിയായിരുന്നു. ഒരിക്കല്‍ പുറത്തുപോയപ്പോള്‍ ഒരമ്മ വന്നു പറഞ്ഞു ''നീയെന്തിനാടാ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌? എനിക്ക്‌ നിന്നെ അടിച്ചുകൊല്ലാന്‍ തോന്നിയിട്ടുണ്ടെന്ന്‌.'' പിന്നീട്‌ ആളുകള്‍ക്ക്‌ മനസിലായി അഭിനയവും ജീവിതവും രണ്ടാണെന്ന്‌. ഇപ്പോള്‍ അടുത്തുവന്ന്‌ ചിരിച്ചൊക്കെ സംസാരിക്കാറുണ്ട്‌.

ജോലി ഉപേക്ഷിച്ചപ്പോള്‍ വീട്ടുകാരുടെ പ്രതികരണം?

വീട്ടുകാര്‍ക്ക്‌ അംഗീകരിക്കാനായില്ല. ശമ്പളമുണ്ടായിരുന്നപ്പോഴത്തെ മൂന്നിലൊന്ന്‌ വരുമാനംപോലുമില്ല. തുടക്കക്കാരനായതുകൊണ്ട്‌ അവസരവും കുറവ്‌. എന്നാല്‍ പിന്നീടതൊക്കെ മാറി.

ഇപ്പോള്‍ എല്ലായിടത്തുനിന്നുമുള്ള സ്വീകരണം അത്രയ്‌ക്കും വലുതാണ്‌. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്‌ എന്റെ സഹോദരന്‍ കലാമത്സരങ്ങളില്‍ സജീവമായിരുന്നു. ഞാനന്ന്‌ മാറിനിന്ന്‌ എല്ലാം കണ്ട്‌ ആസ്വദിക്കുമായിരുന്നു.

സത്യത്തില്‍ അവനായിരുന്നു അഭിനയരംഗത്തേയ്‌ക്ക് എത്തേണ്ടിയിരുന്നത്‌. അന്ന്‌ അവന്‍ പറഞ്ഞ്‌ കളിയാക്കുമായിരുന്നു. നിനക്ക്‌ ഇതിനൊക്കെ സാധിക്കുമോ എന്ന്‌. അന്നു തുടങ്ങിയതാണെനിക്ക്‌ വാശി. ആ വാശി എന്നെ ഇവിടെ എത്തിച്ചു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top