Ads by Google

ഇത്‌ എന്റെ നിയോഗം

അശ്വതി എം.എ

 1. Kochuthresia Paulose
Kochuthresia Paulose,

ജീവിതം ജനങ്ങള്‍ക്കായി മാറ്റിവച്ച ജനപ്രതിനിധി, കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക.കൊച്ചുത്രേസ്യ പൗലോസ്‌. ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും കൊച്ചുത്രേസ്യ പൗലോസ്‌ ആഗ്രഹിക്കുന്നത്‌ തന്റെ ആത്മ വിദ്യാലയത്തിലെത്തിച്ചേരാനാണ്‌.

ഓരോ വ്യക്‌തിക്കും ഓരോ നിയോഗമുണ്ട്‌. ദൈവം നമുക്കായി കരുതിവച്ച വഴികളിലൂടെ സഞ്ചരിക്കുക എന്നതാണ്‌ മനുഷ്യരുടെ കര്‍ത്തവ്യം. സ്വന്തം കടമകള്‍ തിരിച്ചറിഞ്ഞ്‌ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നാം ബാധ്യസ്‌ഥരാണ്‌. സ്വാര്‍ഥരായ സമൂഹത്തിലും മറ്റുള്ളവര്‍ക്ക്‌ മാതൃകയാകുന്ന ചിലരുണ്ട്‌.

ദൈവം തനിക്കായി കരുതിവച്ച കടമകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നവര്‍. ഇക്കൂട്ടത്തില്‍ വേറിട്ടൊരു മുഖം. ദൈവം തനിക്കായി കരുതിവച്ച വഴി തെരഞ്ഞെടുത്ത്‌, തന്റെ ജീവിതം പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച ജനപ്രതിനിധി, കൊച്ചുത്രേസ്യാ പൗലോസ്‌.

ഇടുക്കിയുടെ എല്ലാമെല്ലാമായ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌. ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ പിന്തുണയും കൈമുതലാക്കി തന്റെ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ കൊച്ചുത്രേസ്യാ പൗലോസ്‌

സംശുദ്ധിയുടെ 28 വര്‍ഷങ്ങള്‍

സദാ പുഞ്ചിരിനിറഞ്ഞ മുഖം, തൂവെള്ളവസ്‌ത്രം, ആഡംബരങ്ങളൊന്നുമില്ലാതെ തന്റെ മുഴുവന്‍ സമയവും ജനങ്ങള്‍ക്കായി മാറ്റിവച്ച പൊതുപ്രവര്‍ത്തക, രാജകുമാരിക്കാരുടെ പ്രിയപ്പെട്ട നേതാവ്‌ കൊച്ചുത്രേസ്യാ പൗലോസ്‌, തിരക്കുപിടിച്ച രാഷ്‌ട്രീയ ജീവിതത്തില്‍ 28 വര്‍ഷങ്ങള്‍ പിന്നിടുന്നു.

1988 ലാണ്‌ ടീച്ചര്‍ സജീവ രാഷ്‌ട്രീയത്തിലെത്തുന്നത്‌. നന്നായി പഠിച്ച്‌ നല്ലൊരു ജോലി നേടുക എന്നതായിരുന്നു കൊച്ചുത്രേസ്യായുടെ സ്വപ്‌നം. ജോലി ലഭിക്കാത്തതില്‍ നിരാശയായെങ്കിലും കൊച്ചുത്രേസ്യാ തിരിച്ചറിഞ്ഞു തന്റെ വഴി മറ്റൊന്നാണെന്ന്‌.

പൗലോസ്‌ - മറിയാമ്മ ദമ്പതികളുടെ മകളായി ജനിച്ച കൊച്ചുത്രേസ്യയെ ചെറുപ്പം മുതലേ ദൈവവിശ്വാസത്തിലാണ്‌ മാതാപിതാക്കള്‍ വളര്‍ത്തിയത്‌. തൊടുപുഴയിലും രാജകുമാരി ഗവണ്‍മെന്റ്‌ വൊക്കേഷണല്‍ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുത്രേസ്യ പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തി.

അന്ന്‌ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. എങ്കിലും പാഠഭാഗങ്ങള്‍ സ്വയം പഠിക്കുകയും കൂട്ടുകാരെ പഠിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ പാരലല്‍ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1981-ല്‍ രാജകുമാരിയിലെ രശ്‌മി ആര്‍ട്‌സ് കോളജ്‌ അധ്യാപികയായിരിക്കെയാണ്‌ കൊച്ചുത്രേസ്യ ഗ്രാമപഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നത്‌.

പാരലല്‍ കോളജ്‌ പ്രിന്‍സിപ്പലും ടീച്ചര്‍ക്കൊപ്പം മത്സരിച്ചെങ്കിലും വിജയത്തിന്റെ മധുരം ലഭിച്ചത്‌ കൊച്ചുത്രേസ്യാ ടീച്ചര്‍ക്കായിരുന്നു. അവിടെത്തുടങ്ങി കൊച്ചുത്രേസ്യാ പൗലോസ്‌ എന്ന ജനപ്രതിനിധിയുടെ ജീവിതം.

വനിതാസംവരണ വാര്‍ഡില്‍നിന്ന്‌ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ടീച്ചര്‍ക്ക്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജനങ്ങള്‍ രണ്ടുകൈയും നീട്ടി ടീച്ചറെ സ്വീകരിച്ചു. 1995 ലാണ്‌ കൊച്ചുത്രേസ്യാ പൗലോസ്‌ ജില്ലാപഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നത്‌.

തുടര്‍ന്ന്‌ ചെറിയൊരു ഇടവേള . 2005-ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വീണ്ടും ശക്‌തമായി തിരിച്ചെത്തി. തുടര്‍ച്ചയായി ആറാം വര്‍ഷമാണ്‌ കൊച്ചുത്രേസ്യാ ടീച്ചര്‍ രാജാക്കാട്‌ ഡിവിഷനെ പ്രതിനിധീകരിച്ച്‌ ജില്ലാപഞ്ചായത്തിലെത്തുന്നത്‌.

2015-ല്‍ ഐക്യജനാധിപത്യമുന്നണി വിജയം നേടിയ ഇടുക്കി ജില്ലാപഞ്ചായത്തിലെ പ്രസിഡന്റ്‌ പദവിയും കൊച്ചുത്രേസ്യാ പൗലോസിനെ തേടിയെത്തി.

പ്രസിഡന്റ്‌ സ്‌കൂളിലാണ്‌

രാജകുമാരിയില്‍ നിന്ന്‌ കുറച്ച്‌ സഞ്ചരിക്കണം സ്‌കൂളിലെത്താന്‍. വിശാലമായ പുല്‍മേടിന്‌ സമീപം തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയം. ബഹളങ്ങളോ കോലാഹലങ്ങളോ ഇല്ലാത്ത ശാന്തമായ അന്തരീക്ഷം. സെന്റ്‌മേരീസ്‌ സെന്‍ട്രല്‍ സ്‌കൂള്‍ ആന്റ്‌ ജൂനിയര്‍ കോളജ്‌.

കൊച്ചുത്രേസ്യാ പൗലോസിന്റെ കുടുംബമാണ്‌ ഈ വിദ്യാലയം. സ്വപ്‌നസാക്ഷാത്‌കാരമെന്നോണം ടീച്ചര്‍ പടുത്തുയര്‍ത്തിയ രാജകുമാരിയുടെ സ്വന്തം വിദ്യാലയം. തിരക്കുകളേറെയുണ്ടെങ്കിലും സ്‌കൂളിന്റെ കാര്യത്തില്‍ അതീവശ്രദ്ധയാണ്‌ ടീച്ചര്‍ക്ക്‌. ദിവസവും കുറച്ച്‌ സമയമെങ്കിലും സ്‌കൂളിനായി ചെലവഴിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.

കൊച്ചുത്രേസ്യാ പൗലോസ്‌ മാനേജിംഗ്‌ ട്രസ്‌റ്റിയായ സെന്റ്‌.മേരീസ്‌ സെന്‍ട്രല്‍ സ്‌കൂള്‍ ആന്റ്‌ ജൂനിയര്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഏഴ്‌ പേരടങ്ങുന്ന ട്രസ്‌റ്റാണ്‌. പ്ലേ സ്‌കൂള്‍ മുതല്‍ പ്ലസ്‌ ടുവരെയുള്ള ക്ലാസുകളിലായി അറുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top