Ads by Google

ആയിരം കണ്ണുമായ്‌ കാത്തിരുന്ന വസന്തം...

ഷെറിങ്ങ്‌ പവിത്രന്‍

 1. Jerry Amaldev
Jerry Amaldev

രണ്ടു പതിറ്റാ ണ്ടിന്റെ ഇടവേളയ്‌ക്കു ശേഷം ജെറി അമല്‍ദേവ്‌ ഒരു മലയാള സിനിമയിലെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നു. സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മലയാളസിനിമയില്‍ 35 വര്‍ഷം തികയ്‌ക്കുന്ന ജെറി അമല്‍ ദേവ്‌...

ആയിരം കണ്ണുമായി ജെറി അമല്‍ദേവിനെ കാത്തിരിക്കുകയായിരുന്നു മലയാളികള്‍.1995 ല്‍ നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്‌ളൂര്‍ നോര്‍ത്ത്‌ എന്ന ചിത്രത്തിനുശേഷം 20 വര്‍ഷത്തെ ഇടവേള കഴിഞ്ഞ്‌ മലയാള സിനിമയുടെ സംഗീത ലോകത്തെ അവിസ്‌മരണീയമാക്കാന്‍ ജെറി അമല്‍ദേവ്‌ തിരിച്ചുവന്നിരിക്കുന്നു.

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹത്തിന്റെ ഈണങ്ങള്‍ വീണ്ടും കേട്ടത്‌. 70 ചിത്രങ്ങള്‍, മുന്നൂറിലേറെ ഗാനങ്ങള്‍, മൂന്ന്‌ സ്‌റ്റേറ്റ്‌ അവാര്‍ഡുകള്‍ ഇവയൊക്കെ സ്വന്തമാക്കിയ ഈ പ്രതിഭയെ മലയാള സിനിമാ ലോകം എന്തുകൊണ്ടാണ്‌ ഒഴിവാക്കിയത്‌?

തികഞ്ഞ ലാളിത്യവും കൃത്യനിഷ്‌ഠയും സത്യസന്ധതയും കൈമുതലായുള്ള ഇദ്ദേഹം സംഗീതത്തെക്കുറിച്ച്‌ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്‌.

പാശ്‌ചാത്യ സംഗീതത്തിന്റെ അനന്ത സാധ്യത സിനിമാരംഗത്ത്‌ കൊണ്ടുവന്ന, 78 വയസുകാരനായ ജെറി അമല്‍ ദേവിന്‌ സംഗീതം ജീവവായുവാണ്‌. വരികള്‍ക്ക്‌ ഈണം പകരുന്ന മാസ്‌മരവിദ്യ വിരല്‍തുമ്പിലും നാവിന്‍തുമ്പിലും എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ജെറി അമല്‍ദേവെന്ന അനുഗ്രഹീത കലാകാരനോടൊപ്പം.....

20 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം മലയാള സിനിമാ രംഗത്തേക്ക..്‌?

തിരിച്ചുവരവിലൊന്നും വിശ്വസിക്കുന്ന ആളല്ല ഞാന്‍. കുറേ സിനിമകളില്‍ സംഗീതം കൊടുത്തു. പിന്നെ ഒരു സമയത്ത്‌ ആരും വിളിക്കാതെയായി. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരാള്‍വന്നു വിളിച്ചു. ഞാന്‍ ആ സിനിമയ്‌ക്ക്‌ സംഗീതം ചെയ്‌തു അത്രമാത്രം.

മൂന്ന്‌ തവണ സ്‌റ്റേറ്റ്‌ അവാര്‍ഡ്‌ നേടിയ പ്രതിഭയെ ആരും വിളിച്ചില്ലെന്ന്‌ പറഞ്ഞാല്‍ ..?

ഈ സിനിമക്കാരാരും എന്നെ വിളിക്കാത്തതെന്താണെന്ന്‌ തോന്നിയിരുന്നു. അല്ലാതെ എന്നെപ്പറ്റിയോ എന്റെ കഴിവുകളെപ്പറ്റിയോ എനിക്ക്‌ യാതൊരു സംശയവും തോന്നിയിരുന്നില്ല. എങ്കിലും ഒരു സിനിമയിലും അവസരം തരാതിരുന്നത്‌ എന്താണെന്നതിന്‌ മറുപടിയില്ല.

നമ്മുടെ സിനിമ ഇന്‍ഡസ്‌ട്രി നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ ഒരു സിസ്‌റ്റമാറ്റിക്‌ ഇന്‍ഡസ്‌ട്രിയല്ല. പണമുള്ളതുകൊണ്ട്‌ സിനിമ പിടിക്കാനിറങ്ങിയ കുറേ ആളുകള്‍. ഒരാള്‍ പറയുകയാണ്‌ "മ്യൂസിക്‌് ഡയറക്‌ടര്‍ ജെറി അമല്‍ദേവുണ്ട്‌ അയാളെ വിളിച്ചാലോ" എന്ന്‌.

അപ്പോള്‍ മറ്റൊരാള്‍ പറയും "അയാള്‍ വേണ്ട അയാള്‍ പ്രശ്‌നക്കാരനാണ്‌." ഇത്രയൊക്കെയേ ഉള്ളൂ. അല്ലാതെ ആരും നല്ല പാട്ട്‌ എഴുതുന്നുണ്ടോ, ഇല്ലയോ എന്ന്‌ നോക്കുന്നില്ല . അങ്ങനെ വലിയ പ്രസ്‌ഥാനമൊന്നും അല്ല നമ്മുടെ സിനിമ.

പാട്ടുകാരനാകാനാഗ്രഹിച്ച്‌ സംഗീത സംവിധായകനായി?

ഞാന്‍ എറണാകുളംകാരനാണ്‌. 1939ലാണ്‌ ജനിച്ചത്‌. എന്റെ വീട്ടില്‍ ഗ്രാമഫോണ്‍ ഉണ്ടായിരുന്നു. റേഡിയോ ഇല്ലാത്ത സമയമാണല്ലോ? ഈ പാട്ടുപെട്ടിയില്‍കൂടി ധാരാളം പാട്ട്‌ കേള്‍ക്കും. ഞങ്ങളുടെ കാലത്തു മലയാള സിനിമകള്‍ ഇല്ല.

ഉണ്ടെങ്കില്‍തന്നെ അഞ്ചോ പേത്താ കൊല്ലം കൂടുമ്പോള്‍ ഒരെണ്ണം അതായിരുന്നു കണക്ക്‌.. തമിഴ്‌, ഹിന്ദി സിനിമകളാണ്‌ പിന്നെയും ഉണ്ടായിരുന്നത്‌.

എനിക്ക്‌ തമിഴ്‌ സിനിമയോട്‌ വലിയ താല്‍പര്യം തോന്നിയിരുന്നില്ല. ഹിന്ദി പാട്ടുകള്‍്‌ വലിയ ഇഷ്‌ടമായിരുന്നു. എന്റെ അമ്മാവന്‍മാര്‍ക്കൊക്കെ വലിയ താല്‍പര്യമായിരുന്നു ഹിന്ദി പാട്ടുകള്‍.

പഴയ ഹിന്ദി പാട്ടുകള്‍ എന്നുപറയുമ്പോള്‍ സൈഗളിനെ ഓര്‍മ വരും. സൈഗളിന്റെ പാട്ടുകള്‍ യേശുദാസിന്റെ അച്‌ഛന്‍ അഗസ്‌റ്റിന്‍ ജോസഫ്‌ പാടുമായിരുന്നു. ഞാനന്ന്‌ കൊച്ചുകുട്ടിയാണ്‌. വീട്ടില്‍ അമ്മൂമ്മയും അമ്മയും പാടുമായിരുന്നു. അത്‌ കേട്ട്‌ ഞാന്‍ പാടാന്‍ ശീലിച്ചു.

ഭാഷ അറിയില്ലങ്കിലും പള്ളിയില്‍ ലത്തീന്‍ പാട്ട്‌ പാടിയിരുന്നു. അര്‍ഥമറിയാതെ ഹിന്ദി പാട്ടുകളും പാടി. യേശുദാസൊക്കെ അറിയപ്പെട്ട പാട്ടുകാരനാകുന്നതിന്‌ മുന്‍പ്‌ ഞാന്‍ പാടുമായിരുന്നു.

ജെറി എന്ന പയ്യന്‍ നന്നായി പാടുമെന്ന്‌ ആള്‍ക്കാര്‍ക്കറിയാമായിരുന്നു. പക്ഷേ എന്റെ ചിന്ത പാട്ടുകാരെക്കുറിച്ചായിരുന്നില്ല. ഈ പാട്ട്‌ പാടാന്‍ പാകത്തില്‍ ചിട്ടപെടുത്തിയതും ആ ഈണങ്ങള്‍ പാട്ടുകാരെക്കൊണ്ട്‌ പാടിക്കുന്ന ആളുകളെക്കുറിച്ചുമായിരുന്നു. എനിക്കാ ആളാവാനായിരുന്നു ആഗ്രഹം.

സൈഗളിന്റെ പാട്ടുകളൊക്കെ ഉണ്ടാക്കുന്നത്‌ ഹേംചന്ദ്‌ പ്രകാശ്‌ എന്ന ആളാണ്‌, അല്ലെങ്കില്‍ ആര്‍.സി ബോറാള്‍, തേജ്‌ മല്ലിക. ബോംബെയില്‍ നൗഷാദ്‌ ഉണ്ട്‌. ഞാന്‍ ഇങ്ങനെയുള്ള ആളുകളുടെ പേര്‌ നോട്ട്‌ ചെയ്യാന്‍ തുടങ്ങി.

മ്യൂസിക്‌ ഡയറക്‌ടറാവണം അതിലാണ്‌ കഴമ്പിരിക്കുന്നത.്‌ അല്ലാതെ മറ്റൊരാള്‍ പാടിത്തരുന്നത്‌ പാടുന്നതില്ല. പിന്നെ പാടാന്‍ നല്ല ശബ്‌ദം വേണം. അതൊരു അനുഗ്രഹമാണ്‌. റാഫി സാബിനും യേശുദാസിനും ഒക്കെ നല്ല ശബ്‌ദമാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top