Ads by Google

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

ജിതിന്‍ ജോര്‍ജ്‌ മാത്യു, എം. എം പാര്‍വതി കണ്ണന്‍

  1. Rajesh Pillai
Rajesh Pillai

മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള.

ട്രാഫിക്‌ എന്ന ഒറ്റച്ചിത്രം മതി അദ്ദേഹം എന്നും നമ്മുടെ മനസില്‍ ജീവിക്കാന്‍. ഒരുപിടി സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അദ്ദേഹം നിത്യതയില്‍ പ്രവേശിച്ചപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ ഉണ്ടായത്‌ പകരംവയ്‌ക്കാനാകാത്ത നഷ്‌ടം.

ജീവിതം ഒരു വേട്ടയാണ്‌. നാം എല്ലാം വേട്ടക്കാരും. ഈ വേട്ടയ്‌ക്കിടയില്‍ ലക്ഷ്യത്തിലെത്താതെ പിന്‍മാറുന്നവരും ലക്ഷ്യത്തില്‍ എത്തുന്നവരും ഉണ്ട്‌. ലക്ഷ്യത്തിലെത്തുന്നവരെ ചരിത്രം രേഖപ്പെടുത്തും.

അല്ലാത്തവര്‍ വിസ്‌മൃതിയിലാണ്ടുപോകും. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ വേട്ടയെ നാം എങ്ങനെ നോക്കിക്കാണുന്നു എന്നതുപോലിരിക്കും നമ്മുടെ വിജയവും പരാജയവും.

വേട്ടയെന്ന ചിത്രത്തോടനുബന്ധിച്ച്‌ സംവിധായകന്‍ രാജേഷ്‌പിള്ള കന്യകയ്‌ക്ക് നല്‍കിയ അഭിമുഖത്തിലെ ചില വാക്കുകളാണിവ. പിറ്റേദിവസം ചിത്രത്തിന്റെ റിലീസിംഗിനെക്കുറിച്ചറിയാന്‍ ഫോണ്‍ വിളിച്ചപ്പോഴാണ്‌ അദ്ദേഹം ആശുപത്രിയില്‍ അഡ്‌മിറ്റായ വിവരം അറിഞ്ഞത്‌. പിന്നീടറിയുന്നത്‌ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്‌.

ജീവിതമാകുന്ന വേട്ടയില്‍ അദ്ദേഹം കാണിച്ച പോരാട്ട വീര്യവും ഉത്സാഹവും നന്മയും അദ്ദേഹത്തെ ഒരു വിജയിയാക്കിത്തീര്‍ത്തിരിക്കുന്നു. ധീരനു മരണം ഒന്നേയുള്ളൂ. ഭീരുക്കള്‍ ഒരായിരം തവണ മരിക്കും.

ജൂലിയസ്‌ സീസറിന്റെ ഈ വാക്കുകള്‍ അന്വര്‍ഥമായത്‌ രാജേഷ്‌പിള്ളയുടെ ജീവിതത്തിലൂടെയാണ്‌. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അദ്ദേഹം അതിജീവിച്ച രീതികള്‍ പരിശോധിച്ചാല്‍ നമുക്കതു മനസിലാകും.

ജീവന്റെ പകുതിയായിരുന്നവളെ ഒറ്റയ്‌ക്കാക്കി അദ്ദേഹം നിത്യതയില്‍ വിലയം പ്രാപിച്ചപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മകള്‍ കലാസൃഷ്‌ടികളിലൂടെ നമ്മളില്‍ ജീവിക്കും. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്‌, മിലി ഇപ്പോളിതാ വേട്ടയും.

ജീവിതവീചികളില്‍ പോരാട്ടവീര്യം പുറത്തെടുത്ത്‌ വിജയം വരിച്ച മഹാനുഭാവാ അങ്ങേയ്‌ക്ക് കന്യകയുടെ ആദരാഞ്‌ജലികള്‍.

ഒരു മാധ്യമം എന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ നിങ്ങള്‍ക്ക്‌ മുമ്പിലേക്ക്‌ വയ്‌ക്കുന്നത്‌ ഒന്നിനുവേണ്ടി മാത്രം. ഈ വാക്കുകളിലൂടെ നിങ്ങള്‍ക്കു കൂടുതല്‍ ആര്‍ജ്‌ജവവും ശക്‌തിയും പകരപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നു.

രാജേഷ്‌പിള്ളയുടെ ചെറുപ്പകാലവും സിനിമയിലേക്കുള്ള വരവും എങ്ങനെയായിരുന്നു?

ചെറുപ്പത്തില്‍ വളരെ അപകര്‍ഷബോധം അനുഭവിച്ച വ്യക്‌തിയായിരുന്നു ഞാന്‍. അതിനു കാരണങ്ങള്‍ പലതാണ്‌. ഞാന്‍ പഠിത്തത്തിലും സ്‌പോര്‍ട്‌സിലും ഒന്നും മികവുകാണിച്ചിരുന്ന ഒരു വ്യക്‌തിയായിരുന്നില്ല.

മാത്രമല്ല കാണാനും അത്ര സുമുഖന്‍ ആയിരുന്നില്ല. എല്ലാവരും ഞാനൊരു പാഴാണെന്ന്‌ കരുതിയ കാലഘട്ടമായിരുന്നു. അച്‌ഛന്‌ യൂണിവേഴ്‌സിറ്റിയിലായിരുന്നു ജോലി.

കുടുംബത്തിെലല്ലാവരും വലിയ നിലയില്‍,എനിക്ക്‌ മാത്രം എങ്ങും എത്താന്‍ കഴിയില്ല എന്നു പലരും കരുതി. മിലി എന്ന എന്റെ ചിത്രത്തിലെ കഥാപാത്രത്തെപ്പോലെ.

പക്ഷേ അച്‌ഛന്‍ എന്നെ വളരെ സപ്പോര്‍ട്ട്‌ ചെയ്‌തു. എനിക്ക്‌ സിനിമയോടാണ്‌ താത്‌പര്യം എന്നറിഞ്ഞ അദ്ദേഹം ഒരിക്കലും അതിനെ എതിര്‍ത്തില്ല. അങ്ങനെ ഞാന്‍ പല സംവിധായകര്‍ക്കൊപ്പവും അസിസ്‌റ്റന്റായി വര്‍ക്ക്‌ ചെയ്‌തു.

രാജീവ്‌ അഞ്ചല്‍, രാജീവ്‌കുമാര്‍, വിജിതമ്പി ... പില്‍ക്കാലത്ത്‌ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രമെടുത്തു. ആ ചിത്രം ഒരു പരാജയമായി. പിന്നീട്‌ നാലഞ്ചുകൊല്ലം ഞാന്‍ സിനിമ ചെയ്‌തില്ല. ആ കാലഘട്ടം വളരെ വേദനനിറഞ്ഞതായിരുന്നു. വളരെയധികം കുത്തുവാക്കുകളും അവഗണനകളും നേരിട്ടിരുന്നു അക്കാലത്ത്‌.

സിനിമകളില്‍ നിന്നും ബന്ധുക്കളില്‍നിന്നും അന്നെനിക്ക്‌ കരുത്തുപകര്‍ന്നത്‌ തിരക്കഥാകൃത്ത്‌ സഞ്‌ജയ്‌ ആയിരുന്നു. അങ്ങനെയാണ്‌ എന്റെ ജീവിതത്തില്‍ ഏറ്റവും വഴിത്തിരിവുണ്ടാക്കിയ ട്രാഫിക്‌ എന്ന ചിത്രം ജനിക്കുന്നത്‌.

ഇന്നു ഞാന്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടെങ്കില്‍ അത്‌ ആ ചിത്രം ഒന്നുകൊണ്ട്‌ മാത്രമാണ്‌. അതുപോലെ തന്നെ എനിക്ക്‌ വളരെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ്‌ വേട്ട.

പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാന്‍ ഉണ്ടായ പ്രചോദനം എന്തായിരുന്നു?

എന്റെ അച്‌ഛനിലൂടെ, സഞ്‌ജയിലൂടെ ഇപ്പോള്‍ എന്റെ ഭാര്യയിലൂടെ പിന്നെയുമുണ്ട്‌ ഒരുപാട്‌ വ്യക്‌തികള്‍, എന്റെ അധ്യാപകര്‍, സുഹൃത്തുക്കള്‍ അങ്ങനെ പലരും. എല്ലാം പോസിറ്റീവായി കാണാനുള്ള ഒരു കഴിവ്‌ ചെറുപ്പം മുതലേ ഞാന്‍ ശീലിച്ചിരുന്നു.

അതൊന്നുകൊണ്ട്‌ മാത്രമാണ്‌ പല ദുര്‍ഘടഘട്ടങ്ങളിലും തളരാതെ മുമ്പോട്ടു പോകാന്‍ സാധിച്ചത്‌. എന്നെങ്കിലും ജീവിതത്തി ല്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്നു. ഇതിനെല്ലാത്തിനേക്കാളുമുപരി ഈശ്വരനിലുള്ള എന്റെ വിശ്വാസം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
  • mangalam malayalam online newspaper

    ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

    അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

  • mangalam malayalam online newspaper

    കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

    സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

  • Rajesh Pillai

    ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

    മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top