Ads by Google

ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

ശില്‍പ്പ ശിവ വേണുഗോപാല്‍

mangalam malayalam online newspaper

അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം..

ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന ചികിത്സാരീതിയിലൂടെ രോഗികള്‍ക്കാശ്വാസമായി മാറിയ ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ.

എറണാകുളം മരട്‌ പി.എസ്‌.മിഷന്‍ ആശുപത്രിയിലെ അക്യുപങ്‌ചര്‍ ചികിത്സയില്‍ വിദഗ്‌ദയായ ഡോക്‌ടര്‍ സോണിയ അക്യുപങ്‌ചറെന്ന ചികിത്സാരീതിയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പങ്കുവയ്‌ക്കുന്നു.

അക്യുപങ്‌ചര്‍ ചികിത്സാരീതിയെക്കുറിച്ച്‌

അക്യുപങ്‌ചറിന്റെ ഉത്ഭവം ചൈനയിലാണ്‌. ശരീരത്തിലേക്ക്‌ കടത്താവുന്ന പ്രത്യേകതരം സൂചിയാണിതിനുപയോഗിക്കുന്നത്‌.

ശരീരത്തിലെ രക്‌തചംക്രമണത്തെ ദ്രുതഗതിയിലാക്കുന്ന ചികിത്സയാണിത്‌. ശരീര വേദന കുറയ്‌ക്കുന്നതിനോടൊപ്പം രോഗപ്രതിരോധശക്‌തിയും വര്‍ദ്ധിപ്പിക്കുന്നു. മൂന്ന്‌ ഘട്ടങ്ങളായാണ്‌ ഇത്‌ രോഗിയില്‍ ചെയ്യുന്നത്‌.

ഏതൊക്കെ അസുഖങ്ങള്‍ക്കായാണ്‌ രോഗികളെത്തുന്നത്‌് ?

എല്ലാത്തരം ചികിത്സക്കായും ഇവിടെ രോഗികളെത്താറുണ്ട്‌. കൂടുതലും ഡയബറ്റിക്‌ അള്‍സര്‍ പേഷ്യന്റ്‌സാണ്‌. കാലും കൈയുമെല്ലാം പഴുപ്പ്‌ ബാധിച്ച്‌ മുറിച്ചുമാറ്റേണ്ട അവസ്‌ഥയിലാണ്‌ ഇവിടെയെത്താറ്‌.

അലോപ്പതിയും ആയുര്‍വ്വേദവുമെല്ലാം പരീക്ഷിച്ച്‌ ഫലം കാണാതെയാകുമ്പോള്‍ അവസാന ശ്രമമെന്ന രീതിയിലാണിവിടേക്കെത്താറുള്ളത്‌. പലര്‍ക്കും അക്യുപങ്‌ച്ചറെന്ന ചികിത്സാ രീതിയെക്കുറിച്ച്‌ വ്യക്‌തമായ ധാരണയില്ല. അതുകൊണ്ടാണ്‌ കൂടുതലും പേര്‍ ഇതിലേക്ക്‌ വരാന്‍ മടിക്കുന്നത്‌.

അക്യുപങ്‌ചര്‍ ഒരു കോഴ്‌സായി പഠിക്കുന്നവര്‍ വളരെ വിരളമാണല്ലോ.

വ്യക്‌തമായ ധാരണ ഇതിനേക്കുറിച്ച്‌ ജനങ്ങള്‍ക്കില്ല. ഇതിന്റെ ചികിത്സാരീതി വളരെ എളുപ്പമാണ്‌. അലോപ്പതിക്കും ആയുര്‍വ്വേദത്തിനോടൊപ്പം തന്നെ നില്‍ക്കുന്ന ചികിത്സാരീതിയാണിത്‌.

സിസ്‌റ്റര്‍ക്കെങ്ങനെയാണ്‌ അക്യുപങ്‌ച്ചറിനോട്‌ താല്‌പര്യം തോന്നിത്തുടങ്ങിയത്‌ ?

ഡിഗ്രി കഴിഞ്ഞ്‌ സിസ്‌റ്ററായതിനുശേഷമാണ്‌ എനിക്ക്‌ അക്യുപങ്‌ചറിനോട്‌ താല്‌പര്യം തോന്നിത്തുടങ്ങിയത്‌. സാധാരണക്കാരോട്‌ കൂടുതലടുത്ത്‌ ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും എനിക്ക്‌ താല്‌പര്യമുണ്ടായിരുന്നു.

അതെല്ലാമാണ്‌ അക്യുപങ്‌ചറിലേക്ക്‌ ശ്രദ്ധ തിരിയാനുള്ള കാരണം. ഇന്‍ഡ്യന്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബംഗാളിലാണ്‌ ഞാന്‍ അക്യുപങ്‌ച്ചര്‍ പഠിച്ചത്‌.

ചികിത്സക്കായി അക്യുപങ്‌ചര്‍ തെരഞ്ഞടുക്കുന്നവര്‍ വളരെക്കുറവാണല്ലോ.

അക്യുപങ്‌ചറെന്ന്‌ കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകളുടെ ധാരണ സൂചി ഉപയോഗിച്ച്‌ ശരീരത്തില്‍ ആഴ്‌ത്തിയിറക്കിയുള്ള ചികിത്സാരീതിയാണെന്നാണ്‌.

മനുഷ്യശരീരത്തില്‍ 14 അക്യുപങ്‌ചര്‍ പോയന്റ്‌സ്‌ ഉണ്ട്‌. അവയോരോന്നും ഓരോ അവയവങ്ങളുമായി ബദ്ധപ്പെട്ടവയാണ്‌. ഓരോ വ്യക്‌തിയുടേയും ശരീരത്തിലൂടെ പോസിറ്റീവ്‌ എനര്‍ജിയും നെഗറ്റീവ്‌ എനര്‍ജിയും കടന്നുപോകുന്നുണ്ട്‌.

എന്നാലിവയുടെ സഞ്ചാരഗതിയിലെന്തെങ്കിലും തടസമുണ്ടാകുമ്പോഴാണ്‌ അവിടെയൊരു രോഗാവസ്‌ഥ ഉടലെടുക്കുന്നത്‌.

അക്യുപങ്‌ചര്‍ ചികിത്സ ഈ അവസ്‌ഥയില്‍ മാറ്റമുണ്ടാക്കും. ഈ ചികിത്സാരീതി ശരിയായ വിധത്തില്‍ ചെയ്യുകയാണെങ്കില്‍ യാതൊരു സൈഡ്‌ ഇഫെക്‌ടുമുണ്ടാവില്ല.

മറക്കാനാവാത്തഅനുഭവങ്ങള്‍?

കുറച്ച്‌ നാളുകള്‍ക്കു മുന്‍പ്‌ തിരുവനന്തപുരത്ത്‌ നിന്നു ഒരു എന്‍ജിനീയര്‍ വന്നു. ആക്‌സിഡന്റിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ശരീരം തളര്‍ന്നുപോയി. ആയുര്‍വ്വേദവും അലോപ്പതിയുമെല്ലാം പരീക്ഷിച്ചിട്ടും ആരോഗ്യസ്‌ഥിതിയില്‍ പുരോഗതിയുണ്ടായില്ല.

അവസാന ആശ്രയമെന്ന നിലയ്‌ക്കാണവരിവിടേക്കെത്തിയത്‌. എനിക്കദ്ദേഹത്തെ രക്ഷിക്കാമെന്നൊരു വിശ്വാസവുമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം വളരെ വീക്കായിരുന്നു.

മൂന്ന്‌ ഘട്ടങ്ങളായാണ്‌ ചികിത്സ ചെയ്‌തത്‌. ആദ്യഘട്ടത്തില്‍ തന്നെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. മൂന്നാമത്തെ ഘട്ടമായപ്പോഴേക്കും അദ്ദേഹം എഴുന്നേറ്റിരിക്കാനും പതിയെ നടക്കാനുമെല്ലാം തുടങ്ങി.

എന്ത്‌ രോഗമായാലും പൂര്‍ണ്ണമായി മാറും എന്ന വിശ്വാസം ആദ്യമേ തന്നെ രോഗിയിലുണ്ടാക്കണം. അപ്പോള്‍ മാത്രമേ രോഗത്തിന്‌ ശമനമുണ്ടാക.

പല ചികിത്സയും ചെയ്യുന്നത്‌ ഓരോരുത്തരുടേയും നാഡീഞരമ്പുകളെ അടിസ്‌ഥാനപ്പെടുത്തിയാണ്‌. ഒരാള്‍ക്ക്‌ നല്‍കുന്ന ചികിത്സയായിരിക്കില്ല മറ്റൊരാള്‍ക്ക്‌ നല്‍കുന്നത്‌. വ്യത്യാസമുണ്ടാകും.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top