Ads by Google

ഏപ്രില്‍ലില്ലി 12

കെ.കെ. സുധാകരന്‍

 1. April lilly 1
April lilly 1

''ഡോക്‌ടര്‍... എനിക്ക്‌ കുറേ നാളായി നെഞ്ചുഭാഗത്ത്‌ ഒരു വേദന.'' സില്‍വിയ പറഞ്ഞു.
"എത്രനാളായി തുടങ്ങീട്ട്‌?" ഡോ. അശോക്‌ ചോദിച്ചു.
നേര്‍മയായി ലിപ്‌സ്റ്റിക്കിട്ട കീഴ്‌ചുണ്ട്‌ ചെറുതായി കടിച്ചുപിടിച്ച്‌ അവളോര്‍ത്തു:"ഒന്നുരണ്ട്‌ മാസമാവും."
"എന്നിട്ടിതുവരെ എന്താണ്‌ കാണാതിരുന്നത്‌?"
"ഞാനത്‌ സീരിയസായിട്ടെടുത്തില്ല ഡോക്‌ടര്‍. ആദ്യമൊക്കെ സഹിക്കാവുന്ന പെയ്‌നേ ഉണ്ടാരുന്നുള്ളൂ... വല്ലപ്പോഴും... ഇപ്പോള്‍ അങ്ങനല്ല..."
അശോക്‌ അവളുടെ മുഖത്തേക്ക്‌ ഒന്നുനോക്കി. നനവുള്ള കണ്ണുകള്‍.ഷേയ്‌പ് ചെയ്‌ത പുരികങ്ങള്‍.
"നെഞ്ചിന്റെ ഏതു ഭാഗത്താ...?"
"ലെഫ്‌റ്റ് സൈഡില്‍.."

"എങ്ങനെയുള്ള വേദനയാണ്‌? വിങ്ങുന്നപോലെയോ അതോ കുത്തിപ്പറിക്കുന്നപോലെയോ?"
അവള്‍ ഒന്ന്‌ ആലോചിച്ചു."ചിലപ്പോള്‍ കുത്തിപ്പറിക്കുന്നപോലെ... ചിലപ്പോള്‍ വിങ്ങല്‍പോലെ..."
അശോക്‌ സ്‌റ്റെതസ്‌കോപ്പെടുത്ത്‌ അവളുടെ നെഞ്ചില്‍ അമര്‍ത്തി ഹൃദയമിടിപ്പ്‌ പരിശോധിച്ചു. അവള്‍ കണ്ണടച്ച്‌ നിര്‍വൃതി അനുഭവിക്കുന്ന മട്ടില്‍ ഇരുന്നു.
"സില്‍വിയയുടെ ഹാര്‍ട്ട്‌ ഹെല്‍ത്തിയാണ്‌... ആ പേടി വേണ്ടാ. എങ്കിലും നമുക്ക്‌ വേണമെങ്കില്‍ ഇ.സി.ജി. എടുത്തു നോക്കാം." അയാള്‍ പറഞ്ഞു.

"ഹാര്‍ട്ടിന്‌ എന്തെങ്കിലും പ്രോബ്ലളമുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല."അവള്‍ പറഞ്ഞു.
"പിന്നെ?"
"എന്റെ ഇടത്തേ ബ്രസ്‌റ്റിനാണ്‌..."
"ഓ.. അതെന്താ നേരത്തെ പറയാഞ്ഞത്‌?" അയാള്‍ ചോദിച്ചു.
"ഞാനത്‌ ആദ്യം തന്നെ പറഞ്ഞല്ലോ നെഞ്ചിന്റെ ഭാഗത്ത്‌ വേദനയാണെന്ന്‌..."കുറ്റപ്പെടുത്തുന്ന മട്ടില്‍ സില്‍വിയ അശോകനെ ഒന്നു നോക്കി.
ചിരി വന്നെങ്കിലും അയാള്‍ അതമര്‍ത്തി."ഓ..കെ.. ഇടതു ബ്രസ്‌റ്റിനാണ്‌ വേദന..ശരി... ആ ഭാഗത്ത്‌ എന്തെങ്കിലും നിറവ്യത്യാസം ഉണ്ടോ?"
"ഞാനിതുവരെ ശ്രദ്ധിച്ചിട്ടില്ല."
"എന്തെങ്കിലും തടിപ്പോ അല്ലെങ്കില്‍ അമര്‍ത്തി നോക്കുമ്പോള്‍ മുഴയോ..."
"അതൊന്നും ഞാനിതുവരെ നോക്കീട്ടില്ല... എങ്ങനാ നോക്കേണ്ടതെന്ന്‌ എനിക്കറിയില്ല ഡോക്‌ടര്‍." അവള്‍ നിഷ്‌കളങ്കത അഭിനയിച്ചു.
"എങ്കില്‍ നമുക്ക്‌ അതൊക്കെയൊന്ന്‌ പരിശോധിച്ചുനോക്കാം. എന്താ?"അശോക്‌ ചോദിച്ചു.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top