Ads by Google

ഏപ്രില്‍ലില്ലി - 13

കെ.കെ സുധാകരന്‍

  1. April lilly 1
April lilly 1

കാതറിന്‍.
ഡോ. അശോക്‌ സംഗീത്‌ മാത്യുവിന്റെ മമ്മ!
ഭൂമി തനിക്കുചുറ്റും കറങ്ങുന്നതുപോലെ തോന്നി മെര്‍ലിന്‌. സ്‌റ്റീല്‍ ഫ്രെയ്‌മുള്ള ആ ഫോട്ടോ കൈ പൊള്ളിച്ചതുപോലെ അവള്‍ പെട്ടെന്ന്‌ ടി.വിയുടെ മുകളിലേക്ക്‌ വച്ചു.

"കഴിഞ്ഞ ബര്‍ത്ത്‌ഡേയ്‌ക്ക് ഞാനെടുത്ത ഫോട്ടോയാണത്‌. നാല്‌പത്തിയെട്ടാം വയസിലും എന്റെ മമ്മ സുന്ദരിയല്ലേ?"അശോക്‌ ചോദിച്ചു.
വിദൂരതയില്‍നിന്ന്‌ ഒഴുകിവരുന്ന വാക്കുകള്‍ പോലെയാണ്‌ അവള്‍ അതുകേട്ടത്‌.

"അശോകിന്റെ മമ്മയ്‌ക്ക് എന്തായിരുന്നു ജോലി?" തിരിഞ്ഞ്‌ അയാളുടെ മുഖത്തേക്ക്‌ നോക്കാതെ അവള്‍ ചോദിച്ചു.
"നേഴ്‌സായിരുന്നു. മമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകന്‍ ഡോക്‌ടറാകണമെന്ന്‌. മമ്മയുടെ ആ ആഗ്രഹം മകന്‍ സാധിച്ചുകൊടുത്തു."
തീവ്രമായ മനോവേദനയോടെ മെര്‍ലിന്‍ കണ്ണുകള്‍ ഇറുകെയടച്ചു. എന്നിട്ടും മിഴികളില്‍ പൊടിഞ്ഞ കണ്ണീര്‍ കണ്‍പീലികളെ നനച്ച്‌ പുറത്തേക്ക്‌ ഊറി വന്നു.
"മെര്‍ലിന്‍.. എന്താണൊന്നും മിണ്ടാത്തെ?"

പെട്ടെന്നവള്‍ നിശബ്‌ദയായപ്പോള്‍ പുറം തിരിഞ്ഞുനിന്ന അവളെ അയാള്‍ ചുമലുകളില്‍ പിടിച്ചുതിരിച്ച്‌ അഭിമുഖമായി നിര്‍ത്തി. അവളുടെ ഇരുകണ്‍കോണിലും മുത്തുകള്‍പോലെ തിളങ്ങിനിന്ന കണ്ണീര്‍ത്തുള്ളികള്‍ അപ്പോളാണ്‌ അയാള്‍ കണ്ടത്‌.
"മെര്‍ലിന്‍.. എന്തുപറ്റി?" ഉത്‌ക്കണ്‌ഠയോടെ അശോക്‌ ചോദിച്ചു.

"ഒന്നുമില്ല.. നതിങ്‌."
"അല്ല. എന്തോ ഉണ്ട്‌. പെട്ടെന്നുള്ള ഈ ഭാവമാറ്റം.. ടെല്‍മി.. വാട്ട്‌ ഹാപ്പന്‍ ടു യു?"അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു.
"ഞാന്‍.. ഞാന്‍.. എന്റെ മമ്മിയെ ഓര്‍ത്തുപോയി.."

പെട്ടെന്നവള്‍ ഒരു നുണ കണ്ടുപിടിച്ചു. നുണയല്ലല്ലോ, അത്‌ സത്യമാണല്ലോ എന്ന്‌ അവള്‍ക്ക്‌ ഓര്‍മ്മവന്നു.
"അയാം സോറി മെര്‍ലിന്‍.." വ്യസനത്തോടെ അയാള്‍ പറഞ്ഞു.
"ഇറ്റീസ്‌ ഒ.കെ.." അവള്‍ കണ്ണു തുടച്ചു.

"ഒന്നോര്‍ത്താല്‍ നമ്മള്‍ തുല്യ ദു:ഖിതരല്ലേ? എനിക്ക്‌ മമ്മയുണ്ട്‌, പപ്പയില്ല. മെര്‍ലിന്‌ ഡാഡിയുണ്ട്‌, പക്ഷേ മമ്മയില്ല.."
"മൈ മമ്മി ലെഫ്‌റ്റ് മി വെന്‍ ഐ വാസ്‌ സെവന്‍.." അവള്‍ പറഞ്ഞു.

"ഒരിക്കല്‍ മെര്‍ലിന്‍ പറഞ്ഞിരുന്നല്ലോ.. മമ്മി മരിക്കുമ്പോള്‍ മെര്‍ലിന്‌ ഏഴുവയസായിരുന്നെന്നും ബ്ലഡ്‌ ക്യാന്‍സര്‍മൂലമാണ്‌ മമ്മി മരിച്ചതെന്നും.."
ബ്ലഡ്‌ ക്യാന്‍സര്‍ വന്നാണ്‌ മമ്മി മരിച്ചതെന്നത്‌ നുണയായിരുന്നു എന്ന്‌ ആര്‍ക്കും അറിയില്ലല്ലോ..

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • April lilly 1

    ഏപ്രില്‍ലില്ലി - 22

    ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

  • mangalam malayalam online newspaper

    ഏപ്രില്‍ലില്ലി - 21

    വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

  • mangalam malayalam online newspaper

    കെ.എല്‍.കെ 1010

    കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top