Ads by Google

ഏപ്രില്‍ലില്ലി - 14

കെ.കെ. സുധാകരന്‍

  1. April lilly 1
April lilly 1

"മെര്‍ലിന്‍...ഐ ജസ്‌റ്റ് കാണ്ട്‌ ബിലീവ്‌.. നീ സുബോധത്തേടെയാണോ സംസാരിക്കുന്നേ?"ഫാദര്‍ ഇമ്മാനുവല്‍ അവളെ സംശയത്തോടെ നോക്കി."യെസ്‌ ഫാര്‍... വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌ അല്ലേ? എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല... ബട്ട്‌ ഇറ്റീസ്‌ ട്രൂ.."
മെര്‍ലിന്‍ മുഖം കുനിച്ചിരുന്നു. അവളുടെ കണ്ണുകളില്‍നിന്ന്‌ മുത്തുമണികള്‍പോലെ കണ്ണീര്‍ത്തുള്ളികള്‍ ഒഴുകി മടിയിലേക്ക്‌ വീണു.

"സത്യത്തില്‍ എന്താണ്‌ സംഭവിച്ചത്‌? ടെല്‍മി."
"ഞങ്ങള്‍ അന്ന്‌ ബാംഗ്ലൂരിലായിരുന്നു. പപ്പയും മമ്മിയും ഞാനും. വൈറ്റ്‌ഫീല്‍ഡി ല്‍ ഒരു വലിയ ബംഗ്ലാവ്‌. റിച്ചിമണ്ട്‌ ടൗണില്‍ പപ്പയ്‌ക്ക് ഒരു ബിസിനസ്‌ ഹോട്ടലുണ്ടായിരുന്നു..."മെര്‍ലിന്‍ ഒരു നിമിഷം ആ ഓര്‍മ്മകളില്‍ മുഴുകി.

സിറ്റിയിലെ ഏറ്റവും വലിയ സ്‌കൂളിലാണ്‌ പഠിച്ചത്‌. വിദേശനിര്‍മ്മിത കാറിലാണ്‌ സ്‌കൂളില്‍ പോയിരുന്നത്‌. യൂണിഫോം ധരിച്ച ഷോഫര്‍ ആണ്‌ കാറോടിച്ചിരുന്നത്‌.

"സുന്ദരിയായിരുന്നു മമ്മി റബേക്ക. ഏതു വേഷത്തിലും സിനിമാതാരത്തെപ്പോലെ. മമ്മിയൊരു രാജകുമാരിയായിരുന്നു. മെര്‍ലിന്റെ കണ്ണില്‍നിന്ന്‌ വീണ്ടും നീര്‍ത്തുള്ളികള്‍ അടര്‍ന്നുവീണു.

"ഫോണെടുത്ത്‌ ഞാന്‍ പപ്പയെ വിളിച്ചു. എന്നെ ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുചെല്ലാന്‍ ഷോഫര്‍ക്ക്‌ പപ്പ നിര്‍ദ്ദേശം കൊടുത്തു. അയാള്‍ എന്നെ ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുപോയി അവിടെ ചെന്നപ്പോള്‍ പപ്പ കലങ്ങിച്ചുവന്ന കണ്ണുകളോടെ നില്‍ക്കുന്നുണ്ടായിരുന്നു."

മെര്‍ലിന്‍ കണ്ണു തുടയ്‌ക്കാനായി കൈയുയര്‍ത്തി. പെട്ടെന്ന്‌ ഫാദര്‍ മേശ തുറന്ന്‌ ടിഷ്യൂ പേപ്പറെടുത്തവള്‍ക്ക്‌ കൊടുത്തു. പേപ്പര്‍കൊണ്ടവള്‍ കണ്ണിലെ നനവൊപ്പി.
"പപ്പയുടെ അപ്പോഴത്തെ മുഖം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌.

ഫുള്‍സ്യൂട്ടിലായിരുന്നു പപ്പ. നല്ല കളറുമുള്ള സുന്ദരന്‍. കരയാതിരിക്കാന്‍ പപ്പ പാടുപെട്ടു. മുട്ടുകുത്തി നിന്ന്‌ പപ്പ എന്നെ മാറോടു ചേര്‍ത്തു. മമ്മി ദൈവത്തിന്റെ അടുത്തേക്ക്‌ പോയി എന്ന്‌ പപ്പ പറഞ്ഞു.എനിക്കൊന്നും മനസ്സിലായില്ല.."

"മെര്‍ലിന്‍... കുടിക്കാന്‍ വെള്ളം വേണോ?'' ഫാദര്‍ ചോദിച്ചു.
വേണ്ടെന്നവള്‍ തലയാട്ടി.
"പപ്പ എന്നെ മമ്മിയുടെ അടുത്തേക്ക്‌ കൊണ്ടുപോയി. വെള്ള പെയ്‌ന്റടിച്ച ഒരു മുറി. വെള്ള ഷീറ്റുവിരിച്ച ബെഡ്‌. വെള്ളഷീറ്റുകൊണ്ട്‌ ആരോ കാലുമുതല്‍ തലവരെ മൂടിപ്പുതപ്പിച്ചിരുന്നു. തലയില്‍നിന്ന്‌ ഷീറ്റല്‌പം മാറ്റി. മമ്മിയുടെ മുഖം ഞാ ന്‍ കണ്ടു. മമ്മി ഉറങ്ങുകയായിരുന്നു.."

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • April lilly 1

    ഏപ്രില്‍ലില്ലി - 22

    ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

  • mangalam malayalam online newspaper

    ഏപ്രില്‍ലില്ലി - 21

    വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

  • mangalam malayalam online newspaper

    കെ.എല്‍.കെ 1010

    കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top