Ads by Google

ഏപ്രില്‍ലില്ലി - 15

കെ.കെ. സുധാകരന്‍

 1. April lilly 1

''ഐ ജസ്‌റ്റ് കാണ്ട്‌ ബിലീവ്‌.. എന്റെ മമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല ഫാദര്‍. അറിഞ്ഞുകൊണ്ട്‌ ഒരു എറുമ്പിനെപ്പോലും കൊല്ലില്ല എന്റെ മമ്മ." ഞെട്ടലില്‍നിന്ന്‌ വിമുക്‌തനായി അശോക്‌ പറഞ്ഞു.

"അറിഞ്ഞുകൊണ്ടായിരിക്കണമെന്നില്ല... കൈപ്പിഴയാകാനും സാധ്യതയില്ലേ?'' ഫാ. ഇമ്മാനുവല്‍ ചോദിച്ചു.
നിസ്സഹായതയോടെ അശോക്‌ മെല്ലെ തലയാട്ടി:"ഐ ഡോണ്ട്‌ നോ... ഐ ഡോണ്ട്‌ നോ..."

"നടക്കാന്‍ പാടില്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍പ്പിന്നെ അങ്ങനൊരറസ്‌റ്റും കോടതിയിലെ കേസും ഉണ്ടാവില്ല. മെര്‍ലിനും അവളുടെ പപ്പയും സംശയിക്കുന്നതില്‍ തെറ്റുപറയാമോ?"
അശോക്‌ മുഖമുയര്‍ത്തി അദ്ദേഹത്തെ നോക്കി: "ഫാദര്‍ എങ്ങനാണ്‌ ഇക്കാര്യം അറിഞ്ഞത്‌?"
"ഇന്നലെ ഞാന്‍ മെര്‍ലിനെ കണ്ടിരുന്നു.. "
"എന്റെ മമ്മയാണെന്ന്‌ മെര്‍ലിന്‍ എങ്ങനെ..."

പെട്ടെന്ന്‌ അയാള്‍ക്ക്‌ എല്ലാം ഓര്‍മ്മ വന്നു. അവള്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്നപ്പോള്‍ മമ്മയുടെ ഫോട്ടോ കണ്ടതും അതുവരെ ഉണ്ടായിരുന്ന ഉത്സാഹം പെട്ടെന്ന്‌ നഷ്‌ടപ്പെട്ടതും ഉടന്‍ തിരിച്ചുപോയതും...

"മെര്‍ലിന്‌ അശോകിന്റെ മമ്മയെ അറിയാമായിരുന്നു. നല്ല പരിചയമുണ്ടായിരുന്നു. അശോകിന്റെ മമ്മയാണ്‌ അവളുടെ മമ്മിയുടെ മരണത്തിന്‌ കാരണക്കാരി എന്ന്‌ അവള്‍ വിശ്വസിക്കുന്നു."

"ഞാനറിയുന്ന എന്റെ മമ്മ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല. ഒരു പക്ഷേ മമ്മയ്‌ക്ക് എന്തോ അബദ്ധം പറ്റിയിട്ട്‌..."
"എന്തായായാലും മെര്‍ലിന്റെ മനസില്‍ ആഴത്തില്‍ മുറിവുണ്ടായിരിക്കുന്നു. അതിനി സുഖപ്പെടുത്തുവാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല അശോക്‌."
"എനിക്ക്‌ അതിലേറെ വേദനയുണ്ട്‌ ഫാദര്‍..."

അയാളുടെ മുഖം കണ്ടപ്പോള്‍ ഫാ.ഇമ്മാനുവലിന്‌ അത്‌ ബോധ്യമായി.അദ്ദേഹം പോകാനായി എഴുന്നേറ്റു.
"രണ്ട്‌ ദിവസമായി എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ചോദ്യത്തിന്‌ ആന്‍സര്‍ കിട്ടി." അശോക്‌ പറഞ്ഞു.
ചോദ്യഭാവത്തില്‍ അയാളെ ഫാദര്‍ നോക്കി.

"എന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ വളരെയധികം സന്തോഷത്തോടെ വന്ന മെര്‍ലിന്‍ പെട്ടെന്ന്‌ മടങ്ങിപ്പോയി. പലതവണ അവളെ വിളിച്ചിട്ടും അവള്‍ കോള്‍ എടുത്തില്ല. എന്താണവള്‍ക്ക്‌ സംഭവിച്ചതെന്ന്‌ എനിക്കറിയില്ലായിരുന്നു ഫാദര്‍. പക്ഷേ ഇപ്പോള്‍..." അശോക്‌ കുനിഞ്ഞ ശിരസ്സുമായി നിന്നു.

ഫാ. ഇമ്മാനുവല്‍ അയാളുടെ ചുമലില്‍ കൈവച്ചു:"ലുക്‌ അശോക്‌...ഓരോ സംഭവത്തിനും ഓരോ കാരണമുണ്ട്‌. കാരണമില്ലാതെ ഒന്നും സംഭവിക്കില്ല. നമ്മള്‍ അതറിയുന്നില്ലെന്നേയുള്ളൂ. പക്ഷേ അത്യുന്നതങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ അറിയാതെ ഒരു ഇലപോലും അനങ്ങുന്നില്ല."
അശോകിന്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

"മെര്‍ലിന്റെ മമ്മി ഡോണ്‍ബോസ്‌കോ ഹോസ്‌പിറ്റലില്‍വച്ച്‌ ചികിത്സയിലിരിക്കെ മരിച്ചു എന്നത്‌ സത്യം. അശോകിന്റെ മമ്മ കൊടുത്ത ഇഞ്ചക്ഷനാണ്‌ മരണകാരണം ആയതെന്ന്‌ പലരും വിശ്വസിക്കുന്നു. അങ്ങനെയാണ്‌ സംഭവിച്ചതെങ്കില്‍ത്തന്നെ അതിന്റെ പിന്നില്‍ ഒരു കാരണമുണ്ടാവാതെ തരമില്ല. അത്‌ നമുക്കറിയില്ല."
ശരിയാണെന്നമട്ടില്‍ അശോക്‌ തലകുലുക്കി.

"അതിന്റെ കാരണം ഒരാള്‍ക്കേ പറയാ ന്‍ കഴിയൂ.. ദാറ്റീസ്‌ ഈസ്‌ നണ്‍ അദര്‍ദാന്‍ യുവര്‍ മമ്മ."
"മമ്മയോട്‌ ഞാന്‍ ചോദിക്കാന്‍ പോവാണ്‌ ഫാദര്‍.. എനിക്കിനി ഈ ഭാരം താങ്ങാ ന്‍ പറ്റില്ല. എനിക്കറിയണം. 15 വര്‍ഷം മുമ്പ്‌ ബാംഗ്ലൂരിലെ

ഡോണ്‍ബോസ്‌കോ ഹോസ്‌പിറ്റലില്‍ മെര്‍ലിന്റെ മമ്മിക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന്‌." അശോക്‌ പറഞ്ഞു.
"ഓ.കെ. പക്ഷേ റിമംബര്‍ വണ്‍ തിങ്‌... എല്ലാം കഴിഞ്ഞിട്ട്‌ 15 വര്‍ഷമായി. എല്ലാവരും മറന്നു കഴിഞ്ഞതാണ്‌. വീണ്ടും മമ്മയെ കൂട്ടില്‍കയറ്റി നിര്‍ത്തി അശോക്‌ ചോദ്യം ചെയ്യരുത്‌.. കുറ്റപ്പെടുത്തരുത്‌."

മനസിലായി എന്ന ഭാവത്തോടെ അശോക്‌ നിന്നു.
"എന്താണ്‌ അന്നു സംഭവിച്ചതെന്ന്‌ മനസിലാക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതി. നെവര്‍ അക്യൂസ്‌ ഹെര്‍. മനസിലായില്ലേ?
"യെസ്‌ ഫാദര്‍."
അദ്ദേഹം കാറിനടുത്തേക്ക്‌ നടന്നു. അശോക്‌ ഒപ്പം ചെന്നു. "ഫാദര്‍ ഇന്ന്‌ മെര്‍ലിനെ കാണുമോ?" അയാള്‍ ചോദിച്ചു.
"യെസ്‌.. എന്തെങ്കിലും പറയണോ?"

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top