Ads by Google

ഏപ്രില്‍ലില്ലി - 16

കെ.കെ. സുധാകരന്‍

 1. April lilly 1
April lilly 1

''മമ്മാ..." തീവ്രമായ ഹൃദയവേദനയോടെ അശോക്‌ വിളിച്ചു.
കാതറിന്‍ മെല്ലെ തലയുയര്‍ത്തി അയാളുടെ മുഖത്തേക്ക്‌ നോക്കി.
അയാള്‍ കൈകളെടുത്ത്‌ അവരുടെ ഇരുചുമലുകളിലും വച്ചു. "മമ്മ അറിഞ്ഞുകൊണ്ടാണതു ചെയ്‌തതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല... പറ മമ്മാ... എന്താണന്ന്‌ സംഭവിച്ചത്‌? മറ്റാരോ ചെയ്‌ത കുറ്റം മമ്മ ഏറ്റെടുക്കുകയായിരുന്നോ? അതോ മമ്മയ്‌ക്ക് പറ്റിയ അബദ്ധമായിരുന്നോ?"

"മമ്മയുടെ ജീവിതത്തില്‍ ഒരേയൊരുതെറ്റേ മമ്മ ചെയ്‌തിട്ടുള്ളൂ... ഈ സംഭവം നിന്നില്‍നിന്ന്‌ മറച്ചുവച്ചു എന്ന തെറ്റ്‌... വേറൊന്നും നിന്റെ മമ്മ ചെയ്‌തിട്ടില്ല മോനേ."

അശോക്‌ ആശ്വാസത്തോടെ കാതറിന്റെ ചുമലില്‍ മുഖമമര്‍ത്തി. ഇരുകൈകളും കൊണ്ട്‌ അവര്‍ അയാളെ കെട്ടിപ്പിടിച്ച്‌ തഴുകി.
"ഒരു വലിയ ഭാരം എന്റെ മനസില്‍നിന്ന്‌ ഒഴിഞ്ഞുപോയി. എനിക്ക്‌ സമാധാനമായി... മമ്മ ഒരു ക്രിമിനലല്ലല്ലോ.. അതുകേട്ടാല്‍ മാത്രം മതിയെനിക്ക്‌. അതുകൊണ്ടായിരിക്കുമല്ലോ മമ്മയെ കോടതി വെറുതെ വിട്ടത്‌."

"അതേ മോനേ... മമ്മ നിരപരാധിയാണെന്ന്‌ കോടതിക്ക്‌ ബോധ്യമായി. ദൈവത്തിന്റെ മുമ്പിലും ഞാന്‍ നിരപരാധിയാണ്‌. പക്ഷേ ആ സംഭവത്തോടെ ഞാന്‍ നഴ്‌സിന്റെ ജോലി ഉപേക്ഷിച്ചു."
അശോക്‌ മമ്മയെ കസേരയിലേക്ക്‌ ഇരുത്തി. വേറൊരു കസേര നീക്കിയിട്ട്‌ അയാളും ഇരുന്നു.
"എന്താണ്‌ സംഭവിച്ചതെന്ന്‌ നിനക്കറിയണ്ടേ?" കാതറിന്‍ ചോദിച്ചു.

"അറിയണമെന്നുണ്ട്‌. പക്ഷേ അസുഖകരമായ ആ സംഭവങ്ങളിലേക്ക്‌ മമ്മയുടെ ഓ ര്‍മ്മകളെ വീണ്ടും കൊണ്ടുപോകാന്‍ ഞാനാഗ്രഹിക്കുന്നില്ല..." അശോക്‌ പറഞ്ഞു.
"ഞാന്‍ പറയാം മോനേ... ഇത്രയും നീയറിഞ്ഞ സ്‌ഥിതിക്ക്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും നീയറിയണം. അല്ലെങ്കില്‍ സംശയത്തിന്റെ ഒരു നേരിയ നിഴലെങ്കിലും നിന്റെ മനസില്‍ മായാതെ കിടക്കും..."
"ഇല്ല മമ്മാ..."

"നിന്റെ ഡാഡിയുടെ ബോസ്‌ സുരീന്ദര്‍ഷെട്ടിയുടെ ഫാമിലി ഫ്രണ്ടും ബിസിനസ്‌ പാര്‍ട്‌ണറുമായിരുന്നു മി. ലോറന്‍സ്‌. അദ്ദേഹത്തെിന്റെ വൈഫാണ്‌ അന്ന്‌ മരിച്ച റബേക്ക. സുന്ദരിയായ സ്‌ത്രീ. അതിലും സുന്ദരിയായ ഒരു മകളുണ്ടായിരുന്നു അവര്‍ക്ക്‌, ഏഴുവയസുകാരിയായ മെര്‍ലിന്‍."

അശോക്‌ നിശബ്‌ദനായി കാതറിന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.
"മൂന്നുപേരെയും എനിക്ക്‌ നന്നായറിയാമായിരുന്നു. പരിചയക്കാരായിരുന്നു. എന്നിട്ടും..."കാതറിന്‍ ഒന്നു നിര്‍ത്തി.
"മമ്മാ... റിലാക്‌സ്. വേറെ എപ്പോഴെങ്കിലും നമുക്ക്‌ അതേക്കുറിച്ച്‌ സംസാരിക്കാം. ഇപ്പോള്‍ വേണ്ട."

"സാരമില്ല... ഞാന്‍ പറയാം. ഞാനന്ന്‌ ഡോണ്‍ ബോസ്‌കോ ഹോസ്‌പിറ്റലിലെ ഹെഡ്‌നേഴ്‌സാണ്‌... പനിയായിരുന്നു റബേക്കയ്‌ക്ക്. അത്‌ മൂര്‍ച്‌ഛിച്ച്‌ ന്യുമോണിയയായപ്പോഴാണ്‌ ഹോസ്‌പിറ്റലില്‍ കൊണ്ടുവന്ന്‌ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ആ സമയത്ത്‌ മമ്മ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു." കാതറിന്റെ കണ്ണുകള്‍ വിദൂരതയിലായിരുന്നു. ഭൂതകാലത്തിന്റെ കാഴ്‌ച കാണുകയായിരുന്നു അവരുടെ കണ്ണുകള്‍.

"അന്നത്തെ പ്രധാനപ്പെട്ട ആന്റിബയോട്ടിക്‌ പെന്‍സിലിന്‍ ഇഞ്ചക്ഷനായിരുന്നല്ലോ. രണ്ടുമണിക്കൂര്‍ ഇടവിട്ട്‌ അതുകൊടുക്കാനാണ്‌ കേസ്‌ഷീറ്റില്‍ ഡോ. റാവു എഴുതിയിട്ടിരുന്നത്‌. ആദ്യത്തെ ഡോസ്‌ കൊടുത്തത്‌ അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുലോചന നേഴ്‌സാണ്‌."
"ടെസ്‌റ്റ് ചെയ്‌തിട്ടല്ലേ..."

"ചെയ്‌തു കാണണം. രണ്ടുമണിക്ക്‌ ഞാന്‍ ഡ്യൂട്ടിക്ക്‌ കയറി. അപ്പോഴേക്ക്‌ അടുത്ത ഡോസ്‌ കൊടുക്കേണ്ട സമയമായിരുന്നു. ഞാന്‍ അതുകൊടുത്തു. പെട്ടെന്ന്‌ റിയാക്ഷന്‍ ഉണ്ടായി. റബേക്കയുടെ ശ്വാസകോശങ്ങള്‍ ചുരുങ്ങിപ്പോയി. പ്രാണവായു കിട്ടാതെ അവര്‍ പിടഞ്ഞു... ആന്‍ജിയോ ന്യൂറോട്ടിക്‌ എഡീമ..."

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top