Ads by Google

ഏപ്രില്‍ലില്ലി - 17

കെ.കെ. സുധാകരന്‍

 1. April lilly 1
mangalam malayalam online newspaper

ചാള്‍സിന്‌ എന്താണ്‌ കുടിക്കാന്‍ എടുക്കേണ്ടത്‌... ടീ ഓര്‍ കോഫി?"
അയാളുടെ ചോദ്യത്തിന്‌ മറുപടി പറയാതെ മെര്‍ലിന്‍ ചോദിച്ചു. ചാള്‍സ്‌ ലിറോയ്‌ ഒന്ന്‌ പുഞ്ചിരിച്ചു:"കോഫി മതി."
"ഒരു മിനിറ്റ്‌..." മെര്‍ലിന്‍ വേഗം അകത്തേക്ക്‌ പോയി. ലോറന്‍സിന്റെ മുറിയിലേക്കാണവള്‍ ചെന്നത്‌.
ജനാലയുടെ അടുത്തേക്ക്‌ കസേര നീക്കിയിട്ട്‌ പുറത്തേക്ക്‌ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം.
"പപ്പാ..." അവള്‍ വിളിച്ചു. അദ്ദേഹം മുഖം തിരിച്ച്‌ നോക്കി.
"ചാള്‍സ്‌ വന്നിട്ടുണ്ട്‌."
"എന്തിന്‌?"മനസിലാകാത്തമട്ടില്‍ അദ്ദേഹം ചോദിച്ചു.
"ആ പഴയ പ്ര?പ്പോസല്‍... അതിന്റെ മറുപടി അറിയാനാണ്‌."
"നീയെന്തു പറഞ്ഞു?"
"ഒന്നും പറഞ്ഞില്ല. നമുക്കത്‌ കണ്‍സിഡര്‍ ചെയ്‌താലോ പപ്പാ?"
ആശ്‌ചര്യത്തോടെ ലോറന്‍സും അവളുടെ മുഖത്തേക്ക്‌ നോക്കി.
"അയാളുടെ കാര്യത്തില്‍ നിനക്കൊട്ടും താല്‌പര്യമില്ലെന്നല്ലേ എന്നോടു പറഞ്ഞത്‌. എന്നിട്ടിപ്പോള്‍ എന്താ പെട്ടെന്നൊരു മനം മാറ്റം?"
മെര്‍ലിന്‍ മുഖം കുനിച്ച്‌ നിന്നു.അദ്ദേഹം മെല്ലെ എഴുന്നേറ്റ്‌ അവളുടെ അടുത്തേക്ക്‌ ചെന്നു:"എനിക്കു മനസ്സിലായി... അശോകിനോട്‌ പകരം വീട്ടാന്‍ ആഗ്രഹിക്കുകയാണ്‌ നീ അല്ലേ?"
അവള്‍ മിണ്ടിയില്ല.
"ഫൂളിഷ്‌നെസ്സാ മോളെ.. ഇഷ്‌ടമുള്ള ഒരാളിനോട്‌ ഇഷ്‌ടമില്ലാതായപ്പോള്‍...ഇഷ്‌ടമില്ലാത്ത ഒരാളിനെ ആ സ്‌ഥാനത്തേക്ക്‌ കൊണ്ടുവരുന്നത്‌ മണ്ടത്തരമാണ്‌..."
"പപ്പ അങ്ങോട്ടെന്നു ചെന്ന്‌ കമ്പനി കൊടുക്കൂ... ചാള്‍സ്‌ ഒറ്റയ്‌ക്കിരിക്കുകയാണ്‌ ഡ്രോയിംഗ്‌ റൂമില്‍."
"ഒ.കെ. ഞാന്‍ പോകാം."
മെര്‍ലിന്‍ കിച്ചനിലേക്ക്‌ ചെന്നു.
കാപ്പിയുണ്ടാക്കുമ്പോള്‍ അവള്‍ ആലോചിച്ചു. അശോകിനോട്‌ പകവീട്ടാനാണോ താന്‍ ചാള്‍സ്‌ ലിറോയ്‌യെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്നത്‌? താന്‍ നഷ്‌ടപ്പെടുമ്പോള്‍ അശോക്‌ വേദനിക്കുമെന്നും അങ്ങനെ അയാളെ ശിക്ഷിക്കാന്‍ സാധിക്കുമെന്നും വിചാരിക്കുന്നതുകൊണ്ടാണോ?
മെര്‍ലിന്‍ രണ്ട്‌ കപ്പുകളിലേക്ക്‌ കാപ്പി പകര്‍ന്നു. ട്രേയില്‍ എടുത്തുവച്ച കപ്പുകളുമായി അവള്‍ സ്വീകരണമുറിയിലേക്ക്‌ ചെന്നു. ബാംഗ്ലൂരിലെ കുതിരപ്പന്തയത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു ലോറന്‍സും ചാള്‍സും. അവളെ കണ്ടതോടെ അവരുടെ സംസാരം പെട്ടെന്ന്‌ നിന്നു.
"കോഫി..." ചാള്‍സിന്റെ അടുത്തേക്ക്‌ ചെന്ന്‌ അല്‌പമൊന്ന്‌ കുനിഞ്ഞ്‌ അവള്‍ ട്രേ അയാളുടെ മുന്നിലേക്ക്‌ നീട്ടി. അയാള്‍ എപ്പോഴോ ഉപയോഗിച്ച പെര്‍ഫ്യൂമിന്റെ ഗന്ധം അവള്‍ക്ക്‌ അപ്പോള്‍ അനുഭവപ്പെട്ടു.
അവളുടെ മുഖത്തേക്ക്‌ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ചാള്‍സ്‌ കാപ്പിയെടുത്തു. രണ്ടാമത്തെ കപ്പ്‌ അവള്‍ ലോറന്‍സിന്‌ കൊടുത്തു.
"ഗുഡ്‌ കോഫി." കാപ്പി ഒന്ന്‌ മൊത്തിയിട്ട്‌ ചാള്‍സ്‌ അഭിനന്ദിച്ചു.
"മെര്‍ലിന്‍ നല്ലൊരു കുക്കാണ്‌. പക്ഷേ അവളുടെ താല്‌പര്യങ്ങള്‍ക്ക്‌ ആയുസ്‌ കുറവാണ്‌." ലോറന്‍സ്‌ പറഞ്ഞു.
അര്‍ത്ഥംവച്ചാണ്‌ പപ്പ സംസാരിക്കുന്നതെന്ന്‌ അവള്‍ക്ക്‌ തോന്നി.
"താല്‌പര്യങ്ങള്‍ മാറിമാറി വരുന്നത്‌ നല്ലതാണ്‌... ജീവിതത്തിന്റെ ബോറടി എന്നത്‌ അനുഭവപ്പെടുകയില്ല."ചാള്‍സ്‌ അവളുടെ പക്ഷം ചേര്‍ന്നു.
"പക്ഷേ ഒരു കാര്യം നമ്മള്‍ തീരുമാനിച്ചുറച്ചാല്‍ പിന്നെ അതില്‍നിന്ന്‌ മാറരുത്‌. അത്‌ നമ്മുടെ വിശ്വാസ്യതയെ ഇല്ലാതാക്കും."
വീണ്ടും പപ്പ...
"അങ്കിള്‍, വാട്ട്‌ യു ആര്‍ സേയിങ്ങ്‌ ഈസ്‌ ട്രൂ. ബട്ട്‌.. സാഹചര്യമനുസരിച്ച്‌ നമ്മള്‍ മാറണം.. അതില്‍ തെറ്റൊന്നുമില്ല."
ഒഴിഞ്ഞ ട്രേ താഴ്‌ത്തിപ്പിടിച്ച്‌ നിശബ്‌ദയായി നിന്നതേയുള്ളൂ മെര്‍ലിന്‍.
"നമുക്കിനി കാര്യത്തിലേക്ക്‌ കടക്കാം. ഞാനിപ്പോള്‍ വന്നത്‌... മെര്‍ലിന്റെ കാര്യത്തില്‍ എനിക്കൊരാഗ്രഹമുണ്ട്‌ എന്ന്‌ മുമ്പൊരിക്കല്‍ അങ്കിളിനോട്‌ ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ... ഒരു മറുപടി എനിക്കിതുവരെ കിട്ടിയില്ല..."
ചാള്‍സ്‌ ലോറന്‍സിന്റെയും മെര്‍ലിന്റെയും മുഖങ്ങളിലേക്ക്‌ മാറിമാറി നോക്കി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top