Ads by Google

ഏപ്രില്‍ലില്ലി - 18

കെ.കെ. സുധാകരന്‍

 1. April lilly 1
April lilly 1

'എന്റെ മാര്യേജ്‌ ഫിക്‌സ് ചെയ്‌തു. ഇനി ഡേറ്റ്‌ മാത്രം തീരുമാനിച്ചാല്‍ മതി." ആഹ്‌ളാദത്തോടെ ചാള്‍സ്‌ ലിറോയ്‌ പറഞ്ഞു.
"എന്റെ ആശംസകള്‍... അഡ്വാന്‍സായിട്ട്‌ സ്വീകരിക്കുക."പതിഞ്ഞ സ്വരമായിരുന്നു അശോകിന്റേത്‌.

"നൗ അയാം തേര്‍ട്ടി എയ്‌റ്റ്. 38 വയസുള്ള ഒരു പുരുഷന്‌ 30 വയസില്‍ കുറവുള്ള ഒരു പെണ്ണിനെ കിട്ടാന്‍ പ്രയാസമാണ്‌. കിട്ടിയാല്‍ത്തന്നെ ഒന്നുകില്‍ ഡൈവോഴ്‌സ് ചെയ്‌തവളോ ആയിരിക്കും." ചാള്‍സ്‌ പതിവില്ലാതെ വാചാലനായി.
അശോക്‌ ഒന്നും മിണ്ടാതെ കാറില്‍ത്തന്നെ ഇരുന്നതേയുള്ളൂ.

"ബട്ട്‌ അയാം ലക്കി. അവള്‍ക്ക്‌ വെറും 23. ആദ്യത്തെ മാര്യേജ്‌. ഞാന്‍ ആഗ്രഹിച്ച ബ്രൈഡിനെത്തന്നെ എനിക്കു കിട്ടി."
അയാള്‍ സംസാരിക്കട്ടെ എന്നു കരുതി അശോക്‌ ഇരുന്നു.
"ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും പെണ്ണ്‌ ആരാണെന്ന്‌ ഡോക്‌ടറെന്താ ചോദിക്കാത്തത്‌?"

"ശരി... ചോദിച്ചിരിക്കുന്നു... ആരാണ്‌ ആ ലക്കി ഗേള്‍?'' അല്‌പമൊരു പരിഹാസത്തോടെ അശോക്‌ അയാളെ നോക്കി.
"എയ്‌ഞ്ചല്‍ മേരി കോണ്‍വെന്റ്‌ സ്‌കൂളിലെ ടീച്ചറാണ്‌... പേര്‌ മെര്‍ലിന്‍ ലോറന്‍സ്‌!"

അശോക്‌ ഞെട്ടുമെന്നാണ്‌ ചാള്‍സ്‌ വിചാരിച്ചത്‌. പക്ഷേ അശോകിന്റെ മുഖത്ത്‌ ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല.
"എന്താ ഡോക്‌ടര്‍ക്ക്‌ വിശ്വാസം വരുന്നില്ലേ?" ചാള്‍സ്‌ ചോദിച്ചു.

"ഞാനെന്തിന്‌ അവിശ്വസിക്കണം? മെര്‍ലിന്‍ അവള്‍ക്ക്‌ യോജിച്ച ആളെ കണ്ടെത്തി. അതോ മറിച്ചാണോ? എന്തായാലും... രണ്ടുപേര്‍ക്കും എന്റെ ആശംസകള്‍."

"ഡോക്‌ടര്‍ അഭിനയിക്കാന്‍ മിടുക്കനാണ്‌. ഉള്ളിലുള്ള സങ്കടം പുറത്തുകാണുന്നതേയില്ല... അവള്‍ എനിക്കാണ്‌ വിധിച്ചിട്ടുള്ളത്‌. ദു:ഖിച്ചിട്ട്‌ കാര്യമില്ല ഡോക്‌ടര്‍."ചാള്‍സ്‌ അയാളെ വീണ്ടും അപഹസിക്കാന്‍ ശ്രമിച്ചു.

അശോക്‌ മെല്ലെകാറില്‍ നിന്നിറങ്ങി:"മി. ചാള്‍സ്‌ ലിറോയ്‌... മെര്‍ലിനെക്കുറിച്ച്‌ എനിക്ക്‌ ഒരു മോഹവും ഉണ്ടായിരുന്നില്ല. കാരണം അര്‍ഹിക്കാത്തത്‌ ഒരിക്കലും ഞാന്‍ ആഗ്രഹിക്കാറില്ല... ഞങ്ങള്‍ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. ആ ഫ്രണ്ട്‌ഷിപ്പ്‌ നഷ്‌ടപ്പെടുകയും ചെയ്‌തു. അതിന്‌ കാരണക്കാരന്‍ ഞാനാണ്‌..."

"എന്തു കാരണം?"സംശയത്തോടെ ചാള്‍സ്‌ അയാളെ നോക്കി.
"ദാറ്റീസ്‌ നണ്‍ ഓഫ്‌ യുവര്‍ ബിസ്‌നസ്‌. ഒരു കാര്യം കൂടി ഞാന്‍ പറയാം. മേലില്‍ എന്നെ ഇന്‍സള്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കരുത്‌. ഡോ. അശോകിന്‌ നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു മുഖം കൂടിയുണ്ട്‌. അത്‌ കാണാന്‍ ഇടവരുത്താതിരിക്കുന്നതാണ്‌ നല്ലത്‌."
"ഭീഷണിയാണോ?"

"അങ്ങനെ വിചാരിക്കുന്നതിലും തെറ്റൊന്നുമില്ല. മെഡിക്കല്‍ കോളജില്‍ വച്ച്‌ മൂന്നുവര്‍ഷം തുടര്‍ച്ചയായി ബോക്‌സിങ്‌ ചാമ്പ്യനായിരുന്നു ഞാന്‍. ഐ നോ വെയര്‍ ടു ഹിറ്റ്‌ ഹാര്‍ഡ്‌..."

ചാള്‍സിന്റെ രക്‌തം തിളച്ചുവന്നെങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല. ഒരു ഏറ്റുമുട്ടലിനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു.അശോക്‌ ചെറുപ്പമാണ്‌. ഒത്ത ശരീരവുമാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top