Ads by Google

ഏപ്രില്‍ലില്ലി - 19

കെ.കെ. സുധാകരന്‍

 1. April lilly 1
mangalam malayalam online newspaper

''സാറേ നമ്മടെ സിനിമോള്‍..."
അശോകിനെ കണ്ടപ്പോള്‍ ഗദ്‌ഗദത്തോടെ സെബാസ്‌റ്റ്യന്‍ പറഞ്ഞു.

ഹോളി ക്രോസില്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു ആ കൊച്ചു പൂമ്പാറ്റ.
"സിനിമോള്‍ പോയോ സിബീ?" ആന്തലോടെ അശോക്‌ ചോദിച്ചു.
"ഇല്ല. പക്ഷേ.."

അശോക്‌ ഐ.സി.യു.വിലേക്ക്‌ പാഞ്ഞു. അവിടെ വാതിലിന്‌ വെളിയില്‍ ഒരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. സിനിമോളുടെ ബന്ധുക്കളും ഹോസ്‌പിറ്റലിലെ പരിചയക്കാരും.
എല്ലാവരെയും തള്ളിമാറ്റി അശോക്‌ വാതില്‍ തുറന്ന്‌ അകത്തേക്ക്‌ കയറിച്ചെന്നു.

സിനിമോളുടെ ചുറ്റും ഡോ. സുരേഷും ഡോ. നിര്‍മലയും നാലഞ്ച്‌ നേഴ്‌സുമാരും ഉണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്നു സിനിമോള്‍. മിഴികള്‍ രണ്ടുംപൂട്ടി വിളറിയ മുഖവുമായി...

"ആ... ഡോ. അശോക്‌ വന്നല്ലോ..." അയാളെ കണ്ട്‌ ഡോ. സുരേഷ്‌ ആശ്വാസത്തോടെ പറഞ്ഞു.
"ഹൗ ഈസ്‌ ഷീ?" അശോക്‌ ചോദിച്ചു.
"നോട്ട്‌ റെസ്‌പോണ്ടിങ്‌ ടു മെഡിസിന്‍സ്‌." ഡോ. നിര്‍മലയാണ്‌ മറുപടി പറഞ്ഞത്‌.

"കിഡ്‌നി ഫെയ്‌ലുവര്‍ ഇപ്പഴാണ്‌ ഡിറ്റക്‌ട് ചെയ്‌തത്‌. ആര്‍.സി.ഡി. കൗണ്ട്‌ വെരി ലോ..."വിദൂരതയില്‍ നിന്നെന്നപോലെ ഡോ. സുരേഷിന്റെ വാക്കുകള്‍.
ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമോള്‍...

"കുട്ടിയെ നമുക്ക്‌ വാര്‍ഡിലേക്ക്‌ മാറ്റാം ഡോക്‌ടര്‍. അതിന്റെ ഡാഡിയും മമ്മിയും ബന്ധുക്കളുമൊക്കെയുണ്ട്‌ വെളിയില്‍. പ്രിയപ്പെട്ടവരുടെ സാമീപ്യത്തില്‍വച്ച്‌ അതിന്റെ അന്ത്യം സംഭവിക്കട്ടെ. അത്‌ മാത്രമാണ്‌ നമുക്ക്‌ ചെയ്യാനുള്ള മനുഷ്യത്വം." ഡോ. നിര്‍മല പറഞ്ഞു.

ഏഴുവയസുള്ള ഒരു മകന്റെ അമ്മയാണ്‌ ഡോ. നിര്‍മല.
"ഡോക്‌ടര്‍ പറയുന്നതില്‍ കാര്യമുണ്ട്‌... പക്ഷേ കുട്ടിയെ വെന്റിലേറ്ററില്‍നിന്ന്‌ മാറ്റിയാല്‍ വാര്‍ഡിലെത്തും മുമ്പേ അവള്‍..." അശോക്‌ പെട്ടെന്ന്‌ എതിര്‍ത്തു.
അയാള്‍ പറയുന്നത്‌ ശരിയാണെന്ന്‌ ഡോ. നിര്‍മലയ്‌ക്ക് ഓര്‍മ്മ വന്നു.

അശോക്‌ വാച്ചില്‍ േനാക്കി. മണി പത്തുകഴിഞ്ഞ്‌ 15 മിനിറ്റ്‌. ഈ രാത്രി കടന്നുകിട്ടിയാല്‍ കുഞ്ഞ്‌ രക്ഷപ്പെടുമെന്ന്‌ എന്തുകൊണ്ടോ അയാള്‍ക്ക്‌ തോന്നി.
പക്ഷേ അടുത്ത ഏഴെട്ടു മണിക്കൂര്‍...

അയാള്‍ കേസ്‌ ഷീറ്റെടുത്ത്‌ നോക്കി. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ? പെട്ടെന്ന്‌ തലയ്‌ക്കുള്ളില്‍ വെറുതെ ഒരു തോന്നലുണ്ടായി. ഒരു അവസാന ശ്രമംകൂടി. ഒരു ഭാഗ്യപരീക്ഷണം. ഒരു ഇഞ്ചക്ഷന്‍.
ഡോ. സുരേഷും ഡോ. നിര്‍മലയുമായി അയാള്‍ ചര്‍ച്ചചെയ്‌തു.

"ആ സ്‌റ്റേജെല്ലാം കടന്നുപോയില്ലേ അശോക്‌. എനിക്ക്‌ വിശ്വാസമില്ല. പക്ഷേ ഒന്ന്‌ ട്രൈ ചെയ്യുന്നതില്‍ തെറ്റില്ല." ഡോ. സുരേഷ്‌ പറഞ്ഞു.
"ഈയവസരത്തില്‍ ഏത്‌ കച്ചിത്തുരുമ്പിലും നമ്മള്‍ പിടിക്കണം."അതായിരുന്നു ഡോ. നിര്‍മലയുടെ അഭിപ്രായം.

അശോകിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ഡ്യൂട്ടി നേഴ്‌സ് അപ്പോള്‍ത്തന്നെ സിനിമോള്‍ക്ക്‌ ഇഞ്ചക്ഷന്‍ കൊടുത്തു.
ഡോ. നിര്‍മല യാത്രപറഞ്ഞ്‌ വീട്ടിലേക്ക്‌ പോയി. ഡോ. സുരേഷ്‌ ഡ്യൂട്ടി റൂമിലേക്കും പോയി. അശോക്‌ സിനിമോള്‍ടെ അടുത്ത്‌ ഒരു കസേര നീക്കിയിട്ട്‌ ഇരുന്നു.

ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും അവളുടെ അവസ്‌ഥയ്‌ക്ക് ഗുണപരമായ ഒരു മാറ്റവും ഉണ്ടായില്ല. അയാള്‍ മെല്ലെ ഐ.സി.യു.വില്‍ നിന്നിറങ്ങി. വെളിയില്‍ കാത്തിരുന്ന രണ്ടുമൂന്ന്‌ ബന്ധുക്കള്‍ വന്ന്‌ അശോകിനെ പൊതിഞ്ഞു."മോള്‍ക്ക്‌ എങ്ങനെയുണ്ട്‌ ഡോക്‌ടര്‍?" ഒരു മധ്യവയസ്‌കന്‍ ഉല്‍ക്കണ്‌ഠയോടെ ചോദിച്ചു.

"ഒന്നും പറയാറായിട്ടില്ല. ഞങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നുണ്ട്‌... നമുക്ക്‌ നല്ലത്‌ പ്രതീക്ഷിക്കാം."
"എന്റെ മോള്‍ സൂസന്റെ മോളാ സിനിമോള്‍... അവള്‍ടെ പപ്പ ദുബായീന്ന്‌ തിരിച്ചിട്ടുണ്ട്‌... അവന്‍ വരുമ്പോ കുഞ്ഞിനെ ജീവനോടെ കാണാന്‍ പറ്റുമോ ഡോക്‌ടറേ?"
ആ പാവത്തിന്റെ ചോദ്യത്തിന്‌ ഉത്തരം കൊടുക്കാനാകാതെ അശോക്‌ മെല്ലെ തിരിഞ്ഞുനടന്നു.

മമ്മയോട്‌ ഒന്നു സംസാരിക്കണമെന്ന്‌ അശോകന്‌ അപ്പോള്‍ തോന്നി. മമ്മയാണ്‌ ജീവിതത്തിലെ ആശ്രയം... ആശ്വാസം. കണ്‍സള്‍ട്ടിംഗ്‌ റൂമില്‍ ചെന്നിരുന്നിട്ട്‌ അയാള്‍ മൊബൈലെടുത്ത്‌ വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്‌തു. ബെല്ലടിച്ച്‌ തീരാറായപ്പോഴാണ്‌ റിസീവര്‍ എടുക്കപ്പെട്ടത്‌.

"ഹലോ..."സ്വീറ്റിയായിരുന്നു അത്‌. അവള്‍ ഉറക്കത്തില്‍നിന്നാണ്‌ എഴുന്നേറ്റു വന്നതെന്ന്‌ അവളുടെ സ്വരം കേട്ടപ്പോള്‍ അയാള്‍ക്ക്‌ മനസിലായി.
"ഞാനാ... അശോക്‌."
"എന്താ അശോക്‌... എന്താ ഈ നേരത്ത്‌?" അവള്‍ പരിഭ്രമത്തോടെ ചോദിച്ചു.
"ഒന്നുമില്ല... മമ്മയോടൊന്ന്‌ സംസാരിക്കണമെന്ന്‌ തോന്നി..."
"എനി പ്രോബ്ലം?"

"ഇല്ല. ഞാനിപ്പോള്‍ ഹോസ്‌പിറ്റലിലാണ്‌... ഒരു എമര്‍ജന്‍സി ഉണ്ടായി... അതേക്കുറിച്ച്‌ മമ്മയോട്‌ പറയാനാണ്‌..."
"ആന്റി ഉറക്കമാണെന്ന്‌ തോന്നുന്നു. ഞാന്‍ വിളിക്കാം..." അവള്‍ പറഞ്ഞു.
"അല്ലെങ്കില്‍ വേണ്ടാ... ഉറങ്ങിക്കോട്ടെ."

അപ്പോള്‍ കാതറിന്റെ ശബ്‌ദം അടുത്തമുറിയില്‍ നിന്നെന്നപോലെ അയാള്‍ കേട്ടു. "ആരാ സ്വീറ്റി?"
"ഫോണില്‍ അശോകാ ആന്റീ..."
"അവനെന്താ ഈ നട്ടപ്പാതിരയ്‌ക്ക്..."
"വെറുതെ വിളിച്ചതാ..."

"ഇങ്ങോട്ടുതന്നേ ഫോണ്‍." മമ്മയ്‌ക്ക് സ്വീറ്റി റിസീവര്‍ കൈമാറുന്ന ശബ്‌ദം അയാള്‍ കേട്ടു.
"എന്താ അശോക്‌?"

സിനിമോളെക്കുറിച്ച്‌ അയാള്‍ ചുരുങ്ങിയ വാക്കുകളില്‍ കാതറിനോട്‌ പറഞ്ഞു.
"എന്റെ അറിവുവച്ച്‌ ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ല മോനേ... ഒന്നൊഴിച്ച്‌." കാതറിന്‍ പറഞ്ഞു.
"എന്താത്‌?"ആകാംക്ഷയോടെ അശോക്‌ ചോദിച്ചു.

"ദൈവത്തോടപേക്ഷിക്കണം. അവനാണ്‌ നമ്മുടെയൊക്കെ ഉടയോന്‍. അവനറിയാതെ ഒരു കാറ്റുവീശുകയില്ല. ഒരു ഇല വീഴുകയില്ല..."
"മനസിലായി മമ്മാ."

"നാളെ രാവിലെ എന്നെ വിളിക്കണം. അത്‌ ശുഭവാര്‍ത്ത പറയാനാവട്ടെ എന്ന്‌ ഞാനാഗ്രഹിക്കുന്നു."
"ശരി മമ്മാ... ഉറങ്ങിക്കോളൂ." ഫോണ്‍ കട്ട്‌ ചെയ്‌തിട്ട്‌ അശോക്‌ എഴുന്നേറ്റു. സെബാസ്‌റ്റ്യന്‍ അപ്പോള്‍ മുറിയിലേക്ക്‌ കയറിവന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top