Ads by Google

ഏപ്രില്‍ലില്ലി - 20

കെ.കെ. സുധാകരന്‍

 1. April lilly 1
mangalam malayalam online newspaper

''പിന്നെ... പിന്നെങ്ങനെയാണ്‌ അശോകിന്റെ അമ്മ കാതറിനായത്‌?" ആകാംക്ഷ അടക്കാന്‍ വയ്യാതെ ഫാ. ഇമ്മാനുവല്‍ ചോദിച്ചു.

"വിധിയുടെ വിളയാട്ടങ്ങള്‍... അല്ലാതെ ഞാനെന്താ ഫാദര്‍ പറയുക? എന്നെ വളര്‍ത്തി വലുതാക്കാന്‍ എന്റെ അപ്പനമ്മമാര്‍ക്കല്ല ദൈവം ചുമതല കൊടുത്തത്‌. സാറ എന്ന എന്റെ അമ്മയുടെ കളിക്കൂട്ടുകാരി കാതറിനായിരുന്നു."

"എങ്ങനെയാണ്‌ കാതറിന്‍ അശോകന്റെ വളര്‍ത്തമ്മയായത്‌?"
"പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്തായിരുന്നു ഞങ്ങളുടെ കൊച്ചുവീട്‌. വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും ഏകമകളായിരുന്നു എന്റെ അമ്മ സാറ. അമ്മയുടെ രൂപം എനിക്ക്‌ ഓര്‍മ്മയില്ല.

"സ്‌കൂളില്‍ ഒരേ ക്ലാസിലാണ്‌ സാറയും കാതറിനും പഠിച്ചത്‌. അയല്‍ക്കാരായതു കാരണം ഉറ്റ സ്‌നേഹിതകളായിരുന്നു അവര്‍. രണ്ടുപേരും നന്നായി പാടുമായിരുന്നു. പള്ളിയിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു രണ്ടുപേരും....ഞാന്‍ വളര്‍ന്നപ്പോള്‍ മമ്മ പറഞ്ഞുതന്നതാണ്‌ ഇതെല്ലാം.

"പത്താംക്ലാസ്‌ പാസായപ്പോള്‍ സാറ പഠിപ്പ്‌ നിര്‍ത്തി. കവലയിലെ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ടൈപ്പ്‌റൈറ്റിങ്‌ പഠിക്കാന്‍ ചേര്‍ന്നു. കാതറിന്‍ മുംബൈയിലേക്ക്‌ നേഴ്‌സിംഗ്‌ പഠിക്കാന്‍ പോയി.

ബന്ധത്തിലുള്ള ഒരു അമ്മായി അവിടെയുണ്ടായിരുന്നു. അവിടെ പഠിക്കുന്നകാലത്ത്‌ വില്യംസ്‌ എന്ന തമിഴ്‌നാട്ടുകാരനുമായി പ്രണയത്തിലാവുകയും മാരേജ്‌ നടത്തുകയും ചെയ്‌തു.

പള്ളിയിലെ പിയാനോ വായിച്ചിരുന്ന ആന്റണിയാണ്‌ എന്റെ അമ്മയെ കെട്ടിയത്‌. പക്ഷേ എന്നെ പ്രസവിച്ച്‌ ഒരു മാസമായപ്പോള്‍ ആന്റണി പാമ്പുകടിയേറ്റ്‌ മരിച്ചു.
കാതറിന്‌ ഒരു മകളുണ്ടായിരുന്നു.

പാവക്കുട്ടിയെപ്പോലെ സുന്ദരിയായ സാഷ. അവള്‍ക്ക്‌ മൂന്നുവയസുള്ളപ്പോഴാണ്‌ കാതറിന്‍ ആദ്യമായി നാട്ടിലേക്ക്‌ വന്നത്‌. വില്യംസ്‌ വന്നില്ല. ഒക്‌ടോബര്‍ മാസമായിരുന്നു അത്‌.

തുലാവര്‍ഷം കാരണം അച്ചന്‍കോവിലാറ്‌ കരകവിഞ്ഞൊഴുകുന്നു. സാറയും കാതറിനും വീടിന്റെ മുന്‍വശത്തിരുന്നു പഴയകാല കഥകള്‍ അയവിറക്കുമ്പോള്‍ പിച്ചവച്ചുനടക്കുന്ന എന്റെ കൈപിടിച്ച്‌ സാഷ വെള്ളപ്പാച്ചില്‍ കാണാന്‍ പോയി. ആരും അതു കണ്ടില്ല.

എന്റെ കരച്ചില്‍ കേട്ട്‌ സാറയും കാതറിനും ഓടിവന്നപ്പോള്‍ കുതിച്ചുപായുന്ന അച്ചന്‍കോവിലാറിന്റെ ഉപരിതലത്തില്‍ കുഞ്ഞുഫ്രോക്ക്‌ ധരിച്ച ഒരു പാവ ഉയര്‍ന്നുതാഴ്‌ന്നു.
അമ്മ ഒന്നും ചിന്തിച്ചില്ല.

ആറ്റിലേക്ക്‌ എടുത്തുചാടി. ഒഴുക്ക്‌ അമ്മയെ താഴേക്ക്‌ വലിച്ചുകൊണ്ടുപോയി. വാവിട്ടു കരയുന്ന എന്നെ കാതറിന്‍ കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തു. ചുടുകണ്ണീര്‍ത്തുള്ളികള്‍ എന്റെ ശരീരം പൊള്ളിച്ചു.

പിറ്റേന്നു രാവിലെ ഏഴെട്ടു കിലോമീറ്റര്‍ താഴെയുള്ള ഒരു കടവിലാണ്‌ അമ്മയുടെ ശരീരം കരയ്‌ക്കണഞ്ഞത്‌. മാറോടു ചേര്‍ത്തുപിടിച്ച കൈകള്‍ക്കുള്ളില്‍ സാഷയുടെ കുഞ്ഞ്‌ മൃതശരീരവുമുണ്ടായിരുന്നു.

എന്റെ വല്യപ്പച്ചനും വല്യമ്മച്ചിയും വൃദ്ധരായിരുന്നു. അവര്‍ക്ക്‌ ആ ഒന്നരവയസുകാരന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. സാഷയ്‌ക്കു പകരം കാതറിന്‍ കൂട്ടുകാരിയായ സാറയുടെ മകനെ അങ്ങനെയാണ്‌ സ്വന്തമാക്കിയത്‌.

പക്ഷേ സാഷയുടെ ഡാഡിക്ക്‌ അവളുടെ മരണം വലിയ ഷോക്കാണു നല്‌കിയത്‌. മകള്‍ മരിക്കാന്‍ കാരണം ഞാനാണെന്നദ്ദേഹം വിശ്വസിച്ചു. എന്നോടദ്ദേഹം ശത്രുവിനെപ്പോലെ പെരുമാറി.

കഷ്‌ടിച്ച്‌ ഒരുകൊല്ലം മാത്രമേ കാതറിന്റെയൊപ്പം എനിക്ക്‌ മുംബെയില്‍ താമസിക്കാന്‍ കഴിഞ്ഞുള്ളൂ. ഞാന്‍ കാരണം കാതറിനും വില്യംസും നിത്യവും വഴക്കിടുമായിരുന്നു.
ഒടുവില്‍ നാട്ടിലെ പള്ളിവക ഓര്‍ഫനേജില്‍ എന്നെ ഏല്‍പ്പിച്ചിട്ട്‌ കാതറിന്‍ മുംബൈയിലേക്ക്‌ മടങ്ങി.പക്ഷേ എന്റെ പഠനച്ചിലവിനും മറ്റുമുള്ള പണം എല്ലാമാസവും കൃത്യമായി കാതറിന്‍ ഓര്‍ഫനേജിലേക്കയയ്‌ക്കും.

എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കാതറിന്‍ നാട്ടില്‍ വന്നു. അശോക്‌ സംഗീത്‌ മാത്യു എന്ന്‌ എനിക്കു പേരിട്ടത്‌ കാതറിനാണ്‌. എന്റെ വല്യച്ചന്റെ പേരാണ്‌ മാത്യു. ഞാന്‍ കുട്ടിക്കാലത്തേ പാടുമായിരുന്നു. അങ്ങനെയാണ്‌ സംഗീത്‌ പേരില്‍ വന്നത്‌.

നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാന്‍. പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ കൃത്യമായി മുംബൈയിലേക്ക്‌ അയച്ചുകൊടുക്കുമായിരുന്നു. അതു കിട്ടുമ്പോള്‍ കാതറിന്‍ എനിക്ക്‌ സ്‌നേഹമസൃണമായ കത്തുകളും മനോഹരമായ സമ്മാനങ്ങളും അയയ്‌ക്കുമായിരുന്നു.

പത്താംക്ലാസിലെ പരീക്ഷയില്‍ ആ സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു മേടിച്ചാണ്‌ ഞാന്‍ പാസായത്‌. കോളജില്‍ ചേര്‍ക്കാന്‍ എന്നെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോകണമെന്ന്‌ കാതറിന്‍ ആഗ്രഹിച്ചു; പക്ഷേ വില്യംസ്‌ എതിര്‍ത്തു.

എന്നെ ഡോക്‌ടറാക്കണമെന്ന്‌ നേഴ്‌സായിരുന്ന കാതറിന്‍ അത്യധികം ആഗ്രഹിച്ചു. അതെനിക്കറിയാമായിരുന്നു. അത്‌ സാധിച്ചുകൊടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. മംഗലാപുരം മെഡിക്കല്‍ കോളജില്‍ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്‌ളാദിച്ചത്‌ കാതറിനാണ്‌.

വില്യംസ്‌ അപ്പോഴാണ്‌ കാറപകടത്തില്‍ മരിച്ചത്‌. എന്നെ വെറുത്ത ആളായതുകൊണ്ട്‌ ഇന്‍ഷുറന്‍സ്‌ തുക കിട്ടിയപ്പോള്‍ അതേപടി കാതറിന്‍ ബാങ്കിലിട്ടു. അതില്‍നിന്ന്‌ ഒരുരൂപപോലും എടുത്ത്‌ എന്റെ പഠനച്ചെലവ്‌ നടത്തിയിട്ടില്ല.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top