Ads by Google

കെ.എല്‍.കെ 1010

എസ്‌. ഹരിശങ്കര്‍

mangalam malayalam online newspaper

കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍.
മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി നക്ഷത്ര ഫ്‌ളാറ്റ്‌ഫോമിലിറങ്ങി ചുറ്റും നോക്കി. സ്‌പെഷ്യല്‍ ട്രെയിന്‍ ആയത്‌ കൊണ്ടാവാം തിരക്ക്‌ കുറവായിരുന്നു.

നക്ഷത്ര സ്‌റ്റേഷനു പുറത്തിറങ്ങി പ്രീപെയ്‌ഡ് ഓട്ടോ സ്‌റ്റാന്‍ഡിന്‌ സമീപത്ത്‌ എത്തിയപ്പോഴാണ്‌ അവിടെ കൂടി നിന്നവര്‍ പറഞ്ഞത്‌.
"ഓട്ടോ ടാക്‌സി പണിമുടക്കാ. കുട്ടിക്കാ...?"
"മാണിക്കുന്നം. തിരുവാതുക്കല്‍ കഴിഞ്ഞ്‌."

"വണ്ടിയൊന്നും കിട്ടില്ലല്ലോ മോളേ... വീട്ടിലേക്ക്‌ വിളിച്ചുപറ..." കൂട്ടത്തില്‍ പ്രായമുള്ളയാള്‍ പറഞ്ഞു.
"വീട്ടില്‍ അമ്മ മാത്രമേയുള്ളൂ... വിളിച്ചിട്ട്‌ കിട്ടുന്നില്ല. ഫോണ്‍ ഫോള്‍ട്ട്‌ ആണെന്നു തോന്നുന്നു."പോലീസ്‌ എയ്‌ഡ്പോസ്‌റ്റിലെ കോണ്‍സ്‌റ്റബിള്‍ ഇടപെട്ടു കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു.

"ഇടയ്‌ക്ക് പെട്രോളിംഗ്‌ ജീപ്പ്‌ വരും. കയറ്റിവിടാം... അല്ലെങ്കില്‍ ആ വഴി പോകുന്ന ഏതെങ്കിലും വണ്ടിവരട്ടെ!"
അപ്പോഴാണു പാര്‍ക്കിംഗില്‍ നിന്നൊരു ബ്ലാക്ക്‌ ഫിയറ്റ്‌ പുറത്തേക്ക്‌ വന്നത്‌.കോണ്‍സ്‌റ്റബിള്‍ കൈകാണിച്ചു നിര്‍ത്തി. നാല്‍പ്പതിനടുത്ത്‌ പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു കാറിനുള്ളില്‍. മുണ്ടും ഷര്‍ട്ടും വേഷം.

"എങ്ങോട്ടാ...?"കോണ്‍സ്‌റ്റബിള്‍ ചോദിച്ചു.
"വീട്ടിലോട്ടാ സാറേ..."
"വീട്‌ എവിടാണെന്നാ? ചോദിച്ചത്‌..."

"അതല്ലല്ലോ ചോദിേച്ച. എങ്ങോട്ടാണെന്നല്ലേ...?"
"അതുപോട്ടെ. താന്‍ ഏതു സ്‌ഥലത്തേയ്‌ക്കാ...?""
"കുടമാളൂര്‍ക്കാ സാറേ..."

"ഒരുപകാരം ചെയ്യുമോ... ഈ കുട്ടിയെ തിരുവാതുക്കലിനടുത്ത്‌ മാണിക്കുന്നത്ത്‌ ഒന്ന്‌ വിടാമോ... ഓട്ടോ സ്‌ട്രൈക്കാ..."
അയാള്‍ അവളെയൊന്നു നോക്കി. നിസഹായാവസ്‌ഥയുടെ മുഖം.
"ശരി വിട്ടേക്കാം. കേറിക്കോളൂ..."

"സാറിന്റെ പേര്‌...." കോണ്‍സ്‌റ്റബിള്‍ ബുക്കെടുത്ത്‌ എഴുതാന്‍ ആരംഭിച്ചു.
"നീലകണ്‌ഠന്‍"
"വീട്ടുപേര...?"
"മംഗലശ്ശേരി..."

"മംഗലശ്ശേരി നീലകണ്‌ഠന്‍ ഇതൊരു മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരല്ലേ...?" കോണ്‍സ്‌റ്റബിള്‍ ചിരിച്ചു. കൂടി നിന്നവരും.
"എന്നുവച്ച്‌ അപ്പനിട്ട പേരു മാറ്റാനാവില്ലല്ലോ..."
" വണ്ടിനമ്പര്‍ നോക്കിപ്പറഞ്ഞേ..." അടുത്തുനിന്ന ആളിനോടായി കോണ്‍സ്‌റ്റബി ള്‍ പറഞ്ഞു.
"ന്നന്തന്ന . 1010."

"പഴയ വണ്ടിയാ സാറേ... അപ്പന്‍റേതാ. കളയാന്‍ മനസു വരുന്നില്ല."
"സെല്‍ഫോണ്‍ നമ്പര്‍...?"
"സെല്‍ഫോണൊന്നും എനിക്കില്ല. അതൊക്കെ വലിയ കുരിശല്ലയോ... കുടമാളൂര്‍ തെക്കേടത്ത്‌ മന. അതിനടുത്താ വീട്‌. വിശ്വാസം വരുന്നില്ലെങ്കില്‍ ഞാന്‍ പൊയ്‌ക്കോട്ടെ! റിതിനെ വേറേതെങ്കിലും വണ്ടിയില്‍ കയറ്റിവിട്ടാ മതി."

"അതല്ല... അസമയത്ത്‌ തനിച്ച്‌ കയറ്റിവിടുമ്പോള്‍ നോട്ട്‌ ചെയ്യേണ്ടേ?..."
"ശരി... ശരി... കുട്ടി കേറിക്കോ." അയാള്‍ കാറിന്റെ ബാക്ക്‌ഡോര്‍ തുറന്നുകൊടുത്തു.
കാര്‍ ലോഗോസ്‌ ജംഗ്‌ഷനില്‍ നിന്നു വലത്തോട്ട്‌ ശാസ്‌ത്രീറോഡില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.
"കുട്ടി എവിടെ നിന്നാ..?"

"ബാംഗ്‌ളൂര്‍." നക്ഷത്ര പേടി പുറത്ത്‌ കാണിക്കാതെ പറഞ്ഞു.
"എന്തു ചെയ്യുന്നു?"
"ഐ.ടി. കമ്പനിയിലാണ്‌. ഓട്ടോ പണിമുടക്കറിഞ്ഞില്ല. ഏഴുമണിക്ക്‌ വരേണ്ട ട്രെയിന്‍ ആയിരുന്നു."
"ഉവ്വ.. ഞാനും ട്രെയിനിലുണ്ടാരുന്നു."

ഒരു വെളുത്ത ബെന്‍സ്‌ തൊട്ട്‌ പുറകില്‍ പിന്തടുരുന്നതുപോലെ നക്ഷത്രയ്‌ക്ക് തോന്നി.
"വീട്ടില്‍ ആരൊക്കെയുണ്ട്‌..?"
"അമ്മ. അച്‌ഛന്‍ ദുബായിലാ. ചേട്ടന്‍ തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്കില്‍."
"കുട്ടി പേര്‌ പറഞ്ഞില്ല..."
"നക്ഷത്ര."
"നല്ല പേര്‌. സാധാരണ നക്ഷത്രങ്ങള്‍ ആകാശത്താണ്‌. ഇപ്പോള്‍ എന്റെ കാറിനുള്ളിലും. ചുമ്മാ തമാശ ആണേ...."
"സാറിന്റെ പേര്‌...?"

"സര്‍ എന്നൊന്നും വിളിക്കേണ്ട. ചേട്ടാ ന്ന്‌ വിളിച്ചാ മതി. ..നീലകണ്‌ഠന്‍ എന്നും വിളിക്കാം."
നക്ഷത്ര ചിരിച്ചു.
"കുട്ടി ടെന്‍ഷനാവണ്ട. ദേ എന്റെ ഫോണീന്നു വീട്ടിലേക്ക്‌ വിളിച്ചോ." അയാള്‍ ചിരിയോടെ ഫോണ്‍ നീട്ടി, "ഞാന്‍ പോലീസുകാരനോട്‌ കള്ളം പറഞ്ഞതാ. ഫോണില്ലെന്ന്‌."

ഒന്ന്‌ മടിച്ചെങ്കിലും നക്ഷത്ര ഫോണ്‍ വാങ്ങി വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്‌തെങ്കിലും ഔട്ട്‌ ഓഫ്‌ ഓഡര്‍... "അമ്മയ്‌ക്ക് ടെന്‍ഷന്‍ ആയിക്കാണും."
"സാരമില്ലെടോ.. നമ്മള്‍ ഇപ്പോള്‍ എത്തില്ലേ..."

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top