Ads by Google

ഏപ്രില്‍ലില്ലി - 21

കെ.കെ. സുധാകരന്‍

 1. April lilly 1
mangalam malayalam online newspaper

വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു.
ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി. ചുമലൊപ്പമേ മുടിയുള്ളൂ. ഉരുണ്ട കവിളുകള്‍. അല്‍പം കൊഴുത്ത ശരീരം. ചുറുചുറുക്കുള്ളവള്‍...
"പേരു പറഞ്ഞില്ല..."
"സ്വീറ്റി."
"സ്വീറ്റി?" അയാള്‍ അത്ഭുതപ്പെട്ടു.
"എന്താ അങ്ങനൊരു പേരു കേട്ടിട്ടില്ലേ?" പുഞ്ചിരിയോടെ അവള്‍ ചോദിച്ചു.

"ഇല്ല. പക്ഷേ ആളിനും പേരിനും നല്ല ചേര്‍ച്ച."
"താങ്ക്‌സ്... മുഴുവന്‍ പേര്‌ സ്വീറ്റി ഫെര്‍ണാണ്ടസ്‌ എന്നാണ്‌."
"ഫെര്‍ണാണ്ടസ്‌... ഹസ്‌ബന്റാണോ?"
"അല്ല... ഡാഡ്‌. ഞാന്‍ മാരീഡല്ല..."

"ഓ... ഹോളിക്രോസില്‍ എന്താണ്‌? പേഷ്യന്റാണോ?"
"അവിടെ ഒരു ഡോ. അശോക്‌ ഉണ്ട്‌... അശോകിനെ കാണാന്‍ പോവാണ്‌ ഞാന്‍."
പെട്ടെന്നു ചാള്‍സിന്റെ താല്‍പര്യം ഉണര്‍ന്നു. "കണ്‍സള്‍ട്ട്‌ ചെയ്യാനാണോ?"
"എനിക്ക്‌ അസുഖമൊന്നുമില്ല..."

"അശോകിന്‌ ഒരുപാട്‌ ഫീമെയില്‍ ഫ്രണ്ട്‌സുണ്ടെന്നു കേട്ടിട്ടുണ്ട്‌...."
സ്വീറ്റിക്ക്‌ ആ ചോദ്യം ഒട്ടും ഇഷ്‌ടപ്പെട്ടില്ല. "ആരാ പറഞ്ഞത്‌ അശോകിന്‌ ഒരുപാട്‌ ഫീമെയില്‍ ഫ്രണ്ട്‌സ് ഉണ്ടെന്ന്‌?"

സ്വരത്തിലടങ്ങിയ രോഷം ചാള്‍സിനു മനസിലായി:"ഹോസ്‌പിറ്റലിലെ സംസാരമാ... എനിക്കു നേരിട്ടറിയില്ല." അയാള്‍ നിഷ്‌കളങ്കത നടിച്ചു.
"നേരിട്ടറിയാത്ത കാര്യങ്ങളൊന്നും കണ്ണുമടച്ചു വിശ്വസിക്കരുത്‌. അശോകിനെ പരിചയമുണ്ടോ?" അവള്‍ ചോദിച്ചു.
"ഉണ്ട്‌."
"അശോക്‌ താമസിക്കുന്നതെവിടാണെന്നറിയാമോ?"
"ഇല്ല. എന്താ അങ്ങോട്ടാണോ?"
"അതേ... പോകുന്ന വഴിയാണെങ്കില്‍ ഡ്രോപ്പ്‌ചെയ്‌താല്‍ ഉപകാരമായിരുന്നു."

"അറിയില്ല... ഞാന്‍ ഹോസ്‌പിറ്റല്‍വഴിയല്ല പോകുന്നത്‌. എങ്കിലും സ്വീറ്റിയെ അവിടെ വിടാം."
"സാര്‍ എവിടെയാ താമസിക്കുന്നത്‌?"
"എസ്‌റ്റേറ്റ്‌ ബംഗ്ലാവിലാണ്‌. ഞാനവിടെ തനിച്ചാണ്‌... സെര്‍വന്റ്‌സ് മുങ്ങി."
"മാരീഡല്ല?" അവള്‍ ചോദിച്ചു.
"അല്ല."
"എന്താ ഇതുവരെ കെട്ടാഞ്ഞെ?" കൗതുകത്തോടെ അവള്‍ ചോദിച്ചു.

"സ്വീറ്റിയെന്താ ഇതുവരെ കെട്ടാഞ്ഞെ?" അയാള്‍ തിരിച്ചുചോദിച്ചു.
"ഞാന്‍ മണവാട്ടിയായിരുന്നു..."
അവള്‍ പറഞ്ഞത്‌ അയാള്‍ക്കു മനസിലായില്ല."ആരുടെ?"
"ക്രിസ്‌തുവിന്റെ..."

അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി."പിന്നെന്താ...?"
"കുപ്പായത്തിനുള്ളില്‍ എന്നിലെ സ്‌ ത്രീ ഒരു സൈ്വരവും തന്നില്ല. ഊരിയെടുത്തു വൃത്തിയായി മടക്കിവച്ചിട്ട്‌ ഇറങ്ങിപ്പോന്നു."
അവളുടെ സംസാരം കേട്ട്‌ അയാള്‍ പൊട്ടിച്ചിരിച്ചു:"ഇങ്ങനെയുള്ളവരെയാണ്‌ ബോള്‍ഡ്‌ വിമന്‍ എന്നുപറയുന്നത്‌."
"താങ്ക്‌സ്." അവള്‍ പറഞ്ഞു.

കാറിന്റെ ഗ്ലാസുയര്‍ത്തിവച്ചിരുന്നെങ്കിലും തണുപ്പ്‌ കൂടുകയായിരുന്നു. സ്വീറ്റി ഒന്നു വിറച്ചു.
കുന്നിന്റെ മുകളിലായിരുന്നു ഹോസ്‌പിറ്റല്‍. കാര്‍ മെല്ലെ കയറ്റം കയറാന്‍തുടങ്ങി.
"ഇവിടെ ഇത്ര തണുപ്പുണ്ടെന്നു വിചാരിച്ചില്ല..." സ്വീറ്റി പറഞ്ഞു.
"എവിടുന്നാ വരുന്നത്‌?" ചാള്‍സ്‌ ചോദിച്ചു.
"തൃശൂര്‍ന്ന്‌."
"ഓ... ഇവിടെ ആദ്യമായിട്ടാ?"
"ഉവ്വ്‌..."

"അശോകിനെ പരിചയമുണ്ടോ?"
"ഉണ്ട്‌."
ഗേറ്റുകടന്ന്‌ കുന്നിന്‍മുകളിലെ മനോഹരമായ കൂറ്റന്‍ ഇരുനിലക്കെട്ടിടത്തിന്റെ മുന്നില്‍ ചെന്നു കാര്‍ നിന്നു.
"ഇതാണോ ഹോളിക്രോസ്‌." സ്വീറ്റി ചോദിച്ചു.
"യെസ്‌..."

"എങ്ങനെ താങ്ക്‌സ് പറയണമെന്ന്‌ എനിക്കറിയില്ല..." അവള്‍ പുഞ്ചിരിയോടെ അയാളെ നോക്കി.
"എങ്ങനെ പറഞ്ഞാലും മതി."
"താങ്ക്‌യൂ വെരിമച്ച്‌."
"വെല്‍ക്കം."
"ഞാന്‍ ഇറങ്ങട്ടെ?"

"ഒരു മിനിറ്റ്‌..."അയാള്‍ ഓവര്‍കോട്ടിനുള്ളിലേക്ക്‌ കൈയിട്ട്‌ വിസിറ്റിംഗ്‌ കാര്‍ഡെടുത്ത്‌ നീട്ടി:"ഇത്‌ വച്ചോളൂ, എപ്പോഴെങ്കിലും കാണണമെന്നു തോന്നിയാല്‍ വിളിക്കാമല്ലോ."
അവള്‍ കാര്‍ഡ്‌ വാങ്ങി ബാഗിന്റെ ചെറിയ അറയില്‍ വച്ചു.
"ഉപകാരംചെയ്‌തവരെ ഞാന്‍ ഒരിക്കലും മറക്കാറില്ല."

"സ്വീറ്റി എനിക്കൊരു പ്രോമിസ്‌ തരണം." ചാള്‍സ്‌ ആവശ്യപ്പെട്ടു.
"എന്താണ്‌?" വലിയ കണ്ണുകള്‍ വിടര്‍ത്തി അവള്‍ ചോദിച്ചു.
"ചാള്‍സ്‌ ലിറോയ്‌ എന്നയാളാണ്‌ സ്വീറ്റിയെ ഇവിടെ കൊണ്ടുവന്നുവിട്ടതെന്ന്‌ അശോക്‌ അറിയരുത്‌."
"അതെന്താ?"
"ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്‌ എനിക്കിഷ്‌ടമായതുകൊണ്ട്‌."

അവള്‍ തലകുലുക്കി.
"ഒ.കെ... ബൈ."
"ബൈ."

ഡോര്‍ തുറന്ന്‌ സ്വീറ്റി പുറത്തേക്കിറങ്ങി. ചാള്‍സ്‌ വണ്ടി മുന്നോട്ടെടുത്തു.കാര്‍ ഗേറ്റുകടന്നു പുറത്തേക്കു പോകുന്നതുവരെ അവള്‍ അവിടെ നിന്നു.അനേകം കാറുകള്‍ അവിടെ പാര്‍ക്ക്‌ചെയ്‌തിട്ടുണ്ടായിരുന്നു. എല്ലാ മുറികളിലും ലൈറ്റ്‌ തെളിഞ്ഞിരുന്നു.
തണുപ്പിന്‌ കാഠിന്യമേറുകയായിരുന്നു.

സ്വീറ്റി വേഗം ഹോസ്‌പിറ്റലിന്റെ പ്രധാന പ്രവേശന കവാടം ലക്ഷ്യമാക്കി നടന്നു.
***

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top