Ads by Google

ഏപ്രില്‍ലില്ലി - 22

കെ.കെ. സുധാകരന്‍

 1. April lilly 1
April lilly 1

''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...''
ചാള്‍സിന്റെ വാക്കുകള്‍ പെട്ടെന്ന്‌ മെര്‍ലിന്‌ ഓര്‍മ്മ വന്നു.

പ്രശസ്‌തമായ ഒരു ഹോസ്‌പിറ്റലിലെ പേരുള്ള ഒരു ഡോക്‌ടറാണ്‌ അശോക്‌. എങ്ങനെ ധൈര്യം വന്നു അയാള്‍ക്ക്‌ ഇങ്ങനൊരു പെണ്ണിനെ കൊണ്ടുവന്ന്‌ കൂടെ താമസിപ്പിക്കാന്‍?

അശോകിനെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍ വീണ്ടും കറുത്തുപോവുകയാണല്ലോ...
''മെര്‍ലിന്‍...''
പെട്ടെന്ന്‌ ലോറന്‍സ്‌ വിളിക്കുന്നത്‌ അവള്‍ കേട്ടു.
അവള്‍ എഴുന്നേറ്റ്‌ പപ്പയുടെ മുറിയിലേക്ക്‌ ഓടിച്ചെന്നു.
''എന്താ പപ്പാ?''
''നീ അശോകിനെ വിളിച്ചില്ലേ?''
''വിളിച്ചു. പക്ഷേ കിട്ടിയില്ല.''
''അതെന്താ?''

''വിളിച്ചപ്പോ... ഫോണ്‍ സ്വിച്ച്‌ഡ് ഓഫാണ്‌.''
''രാത്രിയായതുകൊണ്ട്‌ സ്വിച്ച്‌ ഓഫ്‌ ചെയ്‌തുവച്ചതായിരിക്കും ഇതുപോലെയുള്ള കോള്‍സ്‌ വന്നാല്‍ ബുദ്ധിമുട്ടേണ്ടിവരില്ലേ...''
ലോറന്‍സ്‌ ഒന്നു കിതച്ചു. ശ്വാസം കിട്ടാന്‍ ഇത്തിരി പാടുപെട്ടു.
''പക്ഷേ അശോക്‌ അങ്ങനെയുള്ള ഡോക്‌ടറല്ലല്ലൊ മോളെ... ചിലപ്പോ ബാറ്ററിക്ക്‌ ചാര്‍ജില്ലാതെ ഓഫായിപ്പോയിക്കാണും...''
അദ്ദേഹം അശോകിനെ ന്യായീകരിച്ചു.
പാവം പപ്പ.

അയാളുടെ ശരിക്കുമുള്ള സ്വഭാവം എന്നെങ്കിലും പപ്പ മനസിലാക്കും. അന്ന്‌ പപ്പ അയാളെ വെറുക്കും.
''മോള്‍ ആ മെഡിക്കല്‍ ചെസ്‌റ്റ് ഇങ്ങെടുത്തോണ്ടു വന്നേ...'' ലോറന്‍സ്‌ പറഞ്ഞു.

പപ്പയുടെ മരുന്നുകള്‍ സൂക്ഷിക്കുന്നത്‌ ഒരു ചെറിയ തടിപ്പെട്ടിയിലാണ്‌. പോളിഷ്‌ ചെയ്‌ത ആ പെട്ടിക്ക്‌ തൂക്കിപ്പിടിക്കാന്‍ പിത്തളയുടെ ഹാന്‍ഡിലുമുണ്ട്‌.
അലമാര തുറന്ന്‌ മെര്‍ലിന്‍ ആ ചെസ്‌റ്റ് ബോക്‌സ് എടുത്ത്‌ മേശപ്പുറത്തുവച്ചു.
''അതില്‍ ഇന്‍ഹേയ്‌ലര്‍ അതിങ്ങെടുത്തു താ.'' അദ്ദേഹം പറഞ്ഞു.

അവള്‍ പെട്ടി തുറന്നുനോക്കി. വല്ലാതെ ശ്വാസംമുട്ടലുണ്ടാകുമ്പോള്‍ ഇന്‍ഹേയ്‌ലര്‍ ഉപയോഗിച്ചാല്‍ കുറച്ച്‌ ആശ്വാസം കിട്ടും.
അവള്‍ പെട്ടിയില്‍നിന്ന്‌ അതെടുത്തുകൊടുത്തു. ലോറന്‍സ്‌ എഴുന്നേറ്റിരുന്ന്‌ ഇന്‍ഹേയ്‌ലര്‍ വാങ്ങി വായിലേക്ക്‌ വച്ച്‌ ശക്‌തിയായി ശ്വാസം ഉള്ളിലേക്കെടുത്തു.
''ഇതില്‍ മെഡിസിന്‍ തീരെ കുറവാണെന്ന്‌ തോന്നുന്നല്ലോ മോളെ...''

രാത്രി അസമയത്ത്‌ പപ്പയ്‌ക്ക് ശ്വാസം മുട്ടല്‍ അധികമായാല്‍... മെര്‍ലിന്‍ ഒന്ന്‌ ഭയന്നു.
ഒറ്റയ്‌ക്ക് പപ്പയെ താങ്ങിപ്പിടിച്ച്‌ ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുപോകാന്‍ പറ്റില്ല..
''നമുക്ക്‌ ഹോളിക്രോസിലേക്ക്‌ ഇപ്പോള്‍ത്തന്നെ പോയാലോ പപ്പാ?'' അവള്‍ ചോദിച്ചു.
''വേണ്ട മോളേ.. നൗ അയാം ഫീലിങ്‌ ഫൈന്‍...'' അദ്ദേഹം പറഞ്ഞു.
മെര്‍ലിന്‍ അവളുടെ മുറിയിലേക്ക്‌ മടങ്ങി.

ലെന്‍ഡിങ്‌ ലൈബ്രറിയില്‍ നിന്നെടുത്ത ഒരു നോവല്‍ വായിക്കാനായി തുറന്നെങ്കിലും ആദ്യത്തെ ഒരു പേജ്‌ പോലും മുഴുമിപ്പിക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല. ശ്രദ്ധ പതറിപ്പോകുന്നു. മനസ്‌ അലഞ്ഞുതിരിയുന്നു.
അശോകിനെ ചുറ്റിപ്പറ്റിയാണ്‌ എല്ലാ ചിന്തകളും.

അപ്പനമ്മമാരുടെ സ്‌നേഹവാത്സല്യങ്ങള്‍ കിട്ടാതെ പോയ ബാല്യകാലം. പിന്നെ ഓര്‍ഫനേജിലെ ജീവിതം.
ചീത്ത കൂട്ടുകെട്ടുകളില്‍ വീണിട്ടുണ്ടാകാം. തെറ്റുകളിലേക്ക്‌ നടന്നുചെന്നിട്ടുണ്ടാകാം. അല്ലെങ്കില്‍പ്പിന്നെ ഒരു പെണ്ണിനെ കൊണ്ടുവന്ന്‌ താമസിപ്പിക്കാനുള്ള ചങ്കൂറ്റം...
ഹോസ്‌പിറ്റലില്‍നിന്ന്‌ രാജിവച്ച്‌ പോവുകയാണല്ലോ. ഏറിയാല്‍ ഒരു മാസം. ഇനി ആരെന്തുവിചാരിച്ചാലും ഒന്നുമില്ലല്ലോ ആരുടെയും മുഖത്ത്‌ നോക്കേണ്ടതില്ലല്ലൊ...
ഇത്രയുംകാലത്തെ മാന്യമായ പെരുമാറ്റം വെറും മുഖംമൂടി മാത്രമായിരുന്നോ?

''മോളേ...''
ലോറന്‍സിന്റെ ദുര്‍ബലമായ വിളി പെട്ടെന്ന്‌ അവള്‍ കേട്ടു. മെര്‍ലിന്‍ തിടുക്കത്തില്‍ അങ്ങോട്ടു ചെന്നു.
ശ്വാസംകിട്ടാന്‍ ലോറന്‍സ്‌ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു.
''എന്താ പപ്പാ?''
അടുത്തേക്കിരുന്ന്‌ അവള്‍ അദ്ദേഹത്തിന്റെ നെഞ്ച്‌ തടവിക്കൊടുത്തു.

''അശോകിനെ ഒന്നുകൂടി വിളിക്ക്‌... ചിലപ്പോള്‍ കിട്ടിയാലോ... ഹി വില്‍ കം.. അല്ലെങ്കില്‍... നമുക്ക്‌ ഹോസ്‌പിറ്റലിലേക്ക്‌ പോകേണ്ടിവരും.''
''നമുക്ക്‌ ഹോസ്‌പിറ്റലിലേക്ക്‌ പോകാം പപ്പാ... അതാണ്‌ നല്ലത്‌... പപ്പയ്‌ക്ക് കാറിന്റെ അടുത്തേക്ക്‌ നടക്കാമോ?''
ലോറന്‍സ്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ ശരീരം ഉയര്‍ന്നില്ല.
അപ്പോഴാണ്‌ അവളുടെ മൊബൈലില്‍ ഒരു കോള്‍ വന്നത്‌. അവള്‍ വേഗം ചെന്ന്‌ അതെടുത്തു.
ചാള്‍സാണ്‌ വിളിച്ചത്‌.

''ഹലോ...'' അവള്‍ ആ കോള്‍ എടുത്തു.
''എന്താ മെര്‍ലിന്‍... സുഖമില്ലേ? സ്വരം കേട്ടിട്ട്‌...''
''പപ്പ ഈസ്‌ നോട്ട്‌ വെല്‍...'' അവള്‍ പറഞ്ഞു.

''എന്തുപറ്റി?''
''ദ്‌ യൂഷ്വല്‍ തിങ്‌... ശ്വാസതടസ്സം... ഡോ. അശോകിന്റെ ട്രീറ്റ്‌മെന്റിലായിരുന്നു.. ബട്ട്‌...''
''ഡോണ്ട്‌ വറി... പപ്പയെ നമുക്ക്‌ ഹോസ്‌പിറ്റലില്‍ കൊണ്ടുപോകാം.''
പെട്ടെന്ന്‌ ചാള്‍സ്‌ കോള്‍ കട്ട്‌ചെയ്‌തു.
മെര്‍ലിന്‌ ആശ്വാസം തോന്നി.
പപ്പയെ ഹോസ്‌പിറ്റലില്‍ എത്തിക്കാന്‍ ഈ ബുദ്ധിമുട്ടേണ്ടിവരില്ല.

പക്ഷേ ചാള്‍സിന്റെ സഹായം സ്വീകരിക്കാന്‍ എന്തുകൊണ്ടോ അവള്‍ക്ക്‌ വിമുഖതയും അനുഭവപ്പെട്ടു.
ചാള്‍സിനെ ഹൃദയംകൊണ്ട്‌ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരിക്കലും അതിന്‌ കഴിയുകയുമില്ല.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • April lilly 1

  ഏപ്രില്‍ലില്ലി - 22

  ''തൃശൂര്‍കാരിയാ... പേര്‌ സ്വീറ്റി... ഒരു മാസത്തേ്‌ക്ക കോണ്‍ട്രാക്‌ട് വ്യവസ്‌ഥയില്‍ എടുത്തിരിക്കുകയാണെന്നാ പറഞ്ഞത്‌...'' ചാള്‍സിന്റെ വാക്കുകള്‍...

 • mangalam malayalam online newspaper

  ഏപ്രില്‍ലില്ലി - 21

  വേഗം കുറച്ചാണ്‌ ചാള്‍സ്‌ കാറോടിച്ചത്‌. എയര്‍ബാഗ്‌ മടിയില്‍വച്ച്‌ സ്വീറ്റി പുഞ്ചിരിയോടെ ഇരുന്നു. ചാള്‍സ്‌ അവളെ ഇടംകണ്ണിട്ട്‌ ഒന്നു നോക്കി....

 • mangalam malayalam online newspaper

  കെ.എല്‍.കെ 1010

  കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. മണി രാത്രി 10 കഴിഞ്ഞു. ബാംഗ്ലൂരുവില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ പറഞ്ഞ സമയത്ത്‌ വന്നു നിന്നു.ലെഗേജുമായി...

Back to Top