Ads by Google

കുഞ്ഞുവാവയുടെ പൂമേനി കാക്കാന്‍...

mangalam malayalam online newspaper

നവജാത ശിശുക്കളുടെ ശരീരത്തില്‍ എന്തൊക്കെ പുരട്ടാം... ഏതൊക്കെ എണ്ണകളും സോപ്പും ക്രീമും ഉപയോഗിക്കാം എന്നറിയേണ്ടേ?

കുഞ്ഞുവാവ ഉണ്ടാകുമ്പോള്‍തന്നെ അമ്മമാര്‍ക്ക്‌ സംശയങ്ങള്‍ തുടങ്ങുകയായി.കുട്ടികളുടെ ചര്‍മ്മ സംരക്ഷണത്തെക്കുറിച്ചും ഏതൊരമ്മയ്‌ക്കും ടെന്‍ഷനുണ്ടാവാം.

കുഞ്ഞിനെ ഏത്‌ എണ്ണ തേപ്പിക്കണം, സോപ്പ്‌ ഉപയോഗിക്കാമോ , ക്രീമുകളും ലോഷനും ഉപയോഗിക്കാമോ എന്നിങ്ങനെ പല തരം ആശങ്കകളാകും അമ്മയുടെ മനസില്‍. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ വെളിച്ചെണ്ണയും ഔഷധ എണ്ണകളുമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ സമ്മതിക്കുകയുമില്ല.

എന്നാല്‍ പുതിയ അമ്മമാര്‍ക്ക്‌ കുട്ടികള്‍ക്ക്‌ ഉപയോഗിക്കാവുന്ന സോപ്പുകള്‍ ക്രീമുകള്‍ ,ലോഷന്‍ , എണ്ണകള്‍ എന്നിവയെക്കുറിച്ചും ഏതുതരത്തിലുള്ളവ ഉപയോഗിക്കാം , ഏതൊക്കെ ചേരുവകള്‍ അടങ്ങിയവയാണ്‌ ഫലപ്രദം എന്നൊക്കെയുള്ള അറിവുകളിതാ...

ലോഷനുകള്‍, ക്രീമുകള്‍

നവജാത ശിശുക്കളുടെ ചര്‍മ്മം വളരെ ലോലമായതുകൊണ്ടുതന്നെ ലോഷനുകളും ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ജനിച്ച്‌ അടുത്ത ദിവസം മുതല്‍ ഇവ ഉപയോഗിക്കുന്നതുകൊണ്ട്‌ തെറ്റില്ല.

വരണ്ട ചര്‍മ്മമുള്ള കുട്ടികള്‍ക്ക്‌ ലോഷന്‍ പുരട്ടുന്നത്‌ ചര്‍മ്മത്തിന്‌ മൃദുത്വം നല്‍കുന്നു. . കുട്ടികളുടെ ചര്‍മ്മത്തിന്റെ വരള്‍ച്ചയ്‌ക്ക് ചില ഡോക്‌ടര്‍മാര്‍ സാധാരണ പെട്രോളിയം ജല്ലി ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്‌.

പ്രകൃതിദത്തമായ ചേരുവകളാണോ ഉപയോഗിക്കുന്ന ലോഷനിലും ക്രീമിലും അടങ്ങിയിരിക്കുന്നതെന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക.

സോപ്പുകള്‍

സാധാരണ സോപ്പ്‌ ഉപയോഗിക്കുന്നത്‌ കൂടുതലും ചര്‍മ്മം വരളാന്‍ കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയ സോപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

കറ്റാര്‍വാഴയുടെ ജെല്ലി, വെളിച്ചെണ്ണ, പാം ഒലിവ്‌ , സൂര്യകാന്തി എണ്ണ തുടങ്ങിയവ അടങ്ങിയ സോപ്പുകള്‌ാണ്‌ ഉത്തമം. കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ നിര്‍മ്മലവും ലോലവുമായതുകൊണ്ട്‌ കെമിക്കലുകള്‍ അടങ്ങിയ സോപ്പ്‌ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

അധികം സുഗന്ധമില്ലാത്തതും എന്നാല്‍ ഒരു നേരിയ വാസനയുള്ളതുമായ സോപ്പാണ്‌ എപ്പോഴും നല്ലത്‌. ബദാംഎണ്ണ, ഒലിവ്‌ എണ്ണ, പാല്‍ എന്നിവ അടങ്ങിയ സോപ്പാണ്‌ ഏറ്റവും പ്രകൃതിദത്തമായതെന്ന്‌ പറയാം.

എണ്ണകള്‍

നവജാത ശിശുക്കളുടെ ശരീരത്തിന്‌് തേങ്ങ വെന്ത വെളിച്ചെണ്ണയാണ്‌ ഏറ്റവും ഉത്തമം. വെളിച്ചെണ്ണയെ ചര്‍മ്മം പെട്ടെന്ന്‌ വലിച്ചെടുക്കുന്നു. അത്‌ ചര്‍മ്മത്തെ മൃദുവായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

വെളിച്ചെണ്ണയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌ . ഇത്‌ ചര്‍മ്മത്തിന്‌ പ്രയോജനപ്രദമാണ്‌. പച്ചമരുന്നുകള്‍ ചതച്ചിട്ട്‌ കാച്ചിയ വെളിച്ചെണ്ണയും കുട്ടികളുടെ ശരീരത്തില്‍ തേക്കാവുന്നതാണ്‌.

ഏലാദി, നാല്‍പ്പാമരാദി വെളിച്ചെണ്ണ, മഞ്ചട്ടി, മഞ്ഞള്‍,തേനിന്റെ മെഴുക്‌ തുടങ്ങിയവ ഇട്ട്‌ കാച്ചിയ എണ്ണകള്‍ എന്നിവയും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന്‌ ഉത്തമം തന്നെ.

കടുകെണ്ണ

ചെറിയ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും കടുകെണ്ണ തേച്ച്‌ കുളിക്കുന്നത്‌ ആരോഗ്യപ്രദമാണ്‌. ചൂടാക്കിയ കടുകെണ്ണ ഒരിക്കലും കുട്ടികളെ തേപ്പിക്കാന്‍ ഉപയോഗിക്കരുത്‌. തണുപ്പുകാലത്താണ്‌ കടുകെണ്ണ ഏറ്റവും ഉത്തമം

എള്ളെണ്ണ

എള്ളെണ്ണ തണുപ്പുകാലത്ത്‌ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ആയുര്‍വേദത്തിലെ ഏറ്റവും നല്ല മസാജിങ്‌ ഓയിലുമാണിത്‌.

ബദാം എണ്ണ

വിറ്റാമിന്‍ ഇ കൊണ്ട്‌ സമ്പുഷ്‌ടമായ എണ്ണയാണ്‌ ബദാം എണ്ണ.

സൂര്യകാന്തി എണ്ണ

വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ്‌ തുടങ്ങിയവ ഏറ്റവും കൂടുതല്‍ അടങ്ങിയ എണ്ണയാണ്‌ സൂര്യകാന്തി എണ്ണ.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌

ഡോ. സുനു ജോണ്‍, പീഡിയാട്രിഷന്‍
കാരിത്താസ്‌ ഹോസ്‌പിറ്റല്‍

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top