Ads by Google

താരാട്ടു പാടാന്‍...

ഷെറിങ്ങ്‌ പവിത്രന്‍

mangalam malayalam online newspaper

കുഞ്ഞുവാവയെ ഉറക്കാന്‍ തൊട്ടില്‍കെട്ടിയിരുന്ന കാലമൊക്കെ പോയിക്കഴിഞ്ഞു. ഇന്ന്‌ വിപണിയില്‍ പണ്ടുകാലത്തെ തുണിത്തൊട്ടിലുകളടക്കം പലതരത്തിലുള്ള മോഡേണ്‍ തൊട്ടിലുകള്‍വരെ വാങ്ങാന്‍ കിട്ടും. തൊട്ടിലുകളുടെ വൈവിധ്യത്തിലേക്ക്‌....

പണ്ട്‌ വീടുകളില്‍ കിടക്കവിരിപോ ലെ കട്ടിയുള്ള തുണി ഉപയോഗിച്ച്‌ മുത്തശ്ശിമാരും അമ്മമാരും തയ്യാറാക്കിയിരുന്ന തുണിതൊട്ടില്‍ ഇന്ന്‌ വിരളമായിത്തുടങ്ങി. മോഡേണ്‍ മാതാപിതാക്കള്‍ക്കായി പല തരത്തിലുള്ള തൊട്ടിലുകള്‍ വിപണിയിലുണ്ട്‌.

താരാട്ടുപാടി തോളത്തിട്ടുറക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ ഇത്തരം മോഡേണ്‍ തൊട്ടിലുകള്‍ സഹായിക്കും. ജനിച്ച്‌ ഒരു മാസത്തിനുശേഷം കുഞ്ഞിനെ തൊട്ടിലില്‍ കിടത്താവുന്നതാണ്‌.

എങ്കിലും തുണിത്തൊട്ടിലുകള്‍ നല്‍കുന്ന സുരക്ഷ മറ്റെവിടെയും കിട്ടില്ലന്നാണ്‌ പറയാറ്‌. തുണിത്തൊട്ടിലുകളില്‍ ഒതുങ്ങി കിടക്കുമ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതുപോലുള്ള അവസ്‌ഥയാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌.

ഇനി തുണിത്തൊട്ടിലുകള്‍ കെട്ടാനറിയില്ലെങ്കില്‍ ഇത്തരം തൊട്ടിലുകളും വിപണിയില്‍ കിട്ടാന്‍ പ്രയാസമില്ല. തുണിതൊട്ടില്‍ കെട്ടുമ്പോള്‍ കൂടുതല്‍ ഉയരത്തിലാകാതെ കഴിവതും നിലത്തോട്‌ താഴ്‌ത്തി കെട്ടുന്നതാകും ഉത്തമം.

തുണിതൊട്ടിലിനുള്ളില്‍ തലയണയോ മറ്റ്‌ തുണിയോ ഒന്നും വയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്‌ അപകടം വിളിച്ചുവരുത്തും.

തൊട്ടിലുകള്‍ വാങ്ങുമ്പോള്‍...

പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഉള്ള തൊട്ടിലുകള്‍ ഉണ്ടെങ്കിലും ഭംഗിയിലല്ല കാര്യമെന്ന്‌ മനസിലാക്കണം. തൊട്ടില്‍ വാങ്ങുമ്പോള്‍ ഉറപ്പുള്ളതുനോക്കി വാങ്ങണം. തടികൊണ്ടുളള തൊട്ടിലുകള്‍ പൊതുവേ ഉറപ്പുളളവയാണ്‌.

കൂടാതെ ഉയരം അഡ്‌ജസ്‌റ്റ് ചെയ്യാന്‍ കഴിയുന്ന തൊട്ടിലുകള്‍ ഉപകാരപ്രദമാണ്‌ .കാരണം കുഞ്ഞ്‌ എഴുനേല്‍ക്കാനും നില്‍ക്കാനും തുടങ്ങുമ്പോള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ തൊട്ടിലിന്റെ ഉയരം കുറച്ചോ കമ്പിയില്‍ നിന്ന്‌ വേര്‍പെടുത്തി നിലത്ത്‌ വച്ചോ അപകടം ഒഴിവാക്കാം.

തൊട്ടിലുകളിലെ വൈവിധ്യം

പല വര്‍ണ്ണങ്ങളിലും വലിപ്പത്തിലും രൂപത്തിലുമുളള തൊട്ടിലുകള്‍ ഇന്നത്തെക്കാലത്ത്‌ ലഭ്യമാണ്‌. ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും ബട്ടണ്‍ അമര്‍ത്തിയാല്‍ പാട്ട്‌ കേള്‍ക്കുകയും ചെയ്യുന്നതുമായവ ഉള്‍പ്പടെ വിവിധ സൗകര്യങ്ങള്‍ ഇവയിലുണ്ട്‌.

ഇനി അടുക്കളയില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞ്‌ ഉണര്‍ന്ന്‌ കരഞ്ഞാല്‍ ഇനി മുതല്‍ തിടുക്കപ്പെട്ട്‌ ഓടി ചെല്ലേണ്ട കാര്യമില്ല . സ്‌പ്രിങ്‌ തൊട്ടിലുകളുണ്ടെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കാം. കുഞ്ഞ്‌ ഉണര്‍ന്ന്‌ അനങ്ങിയാല്‍ തൊട്ടില്‍ തനിയെ ആടിക്കോളും.

കുഞ്ഞ്‌ വലുതാകുമ്പോള്‍

കുട്ടി ജനിക്കുമ്പോള്‍ തൊട്ടില്‍ വാങ്ങിയാല്‍ പത്ത്‌ മാസം വരെ ഉപയോഗിക്കാന്‍ കഴിയുന്ന കട്ടില്‍ വരെ കിട്ടും. 2000 രൂപ മുതല്‍ വിലയുള്ള തൊട്ടിലുകള്‍ വിപണിയിലുണ്ട്‌്. കുട്ടിക്ക്‌ പൊക്കം വയ്‌ക്കുന്നതനുസരിച്ച്‌ ഈ കട്ടിലുകളുടെ വലിപ്പം ക്രമീകരിക്കാം.

മെറ്റീരിയലുകളുടെ വ്യത്യസ്‌തതയും ഉപയോഗരീതിയിലുള്ള വ്യത്യസ്‌തതയും അനുസരിച്ച്‌ വിലയിലും മാറ്റം വരും. തൊട്ടിലിനോട്‌ ഘടിപ്പിച്ചിരിക്കുന്ന അലമാരകളും അറകളും ഒക്കെ ചേര്‍ന്ന കട്ടിലുകളുമുണ്ട്‌. കുട്ടികളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഒക്കെ ഇതില്‍ സൂക്ഷിക്കാം.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top