Ads by Google

Exam Diet - SMART TIPS

mangalam malayalam online newspaper

പരീക്ഷാക്കാലത്ത്‌ കുട്ടികള്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നത്‌ ഓര്‍മ്മക്കുറവിനും ക്ഷീണത്തിനുമിടയാക്കും. പരീക്ഷാക്കാല ഭക്ഷണക്രമത്തെക്കുറിച്ച്‌...

പരീക്ഷാസമയത്തെ ഭക്ഷണക്രമത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌്. ആരോഗ്യപരമായി ഇത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പരീക്ഷാസമയത്ത്‌ കുട്ടികള്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദം അവരെ വല്ലാതെ അലട്ടാറുണ്ട്‌്.

പരീക്ഷയടുത്താല്‍ കുട്ടിക്കു ഭക്ഷണം കഴിക്കാന്‍ വല്ലാത്ത മടിയാണ്‌. പരീക്ഷയായതോടെ കുട്ടിക്ക്‌ വലിയ ടെന്‍ഷനുമാണ്‌. കഴിക്കാതിരുന്നാല്‍ ആരോഗ്യത്തെയത്‌ ബാധിക്കും.

അമ്മമാര്‍ക്ക്‌ മക്കളെക്കുറിച്ചോര്‍ത്തെപ്പോഴും വേവലാതിയാണ്‌. പരീക്ഷയടുത്താല്‍ എല്ലാ കുട്ടികള്‍ക്കും പരീക്ഷയെക്കുറിച്ചുള്ള വേവലാതിയാണ്‌. ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ മറക്കും. കൃത്യമായ ഭക്ഷണശീലം എല്ലാക്കാലത്തും ആവശ്യം തന്നെ...

കൃത്യമായ പ്രഭാതഭക്ഷണം

പ്രഭാതത്തിലൊരിക്കലും ഭക്ഷണമൊഴിവാക്കരുത്‌. പ്രാതലില്‍ ഒരു ദിവസത്തേക്ക്‌് മുഴുവന്‍ ആവശ്യമുള്ള സമീകൃതാഹാരം ലഭിച്ചിരിക്കണം. ആവിയില്‍ പുഴുങ്ങിയ ആഹാരമാണ്‌ കൂടുതലഭികാമ്യം. കട്ടികൂടിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. അവ ദഹനക്കേടിനിടയാക്കും.

മധുരമൊഴിവാക്കുക

അമിതമായി മധുരമടങ്ങിയ ഭക്ഷണങ്ങളൊഴിവാക്കുക. ഇവ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂട്ടും. മധുരപദാര്‍ത്ഥങ്ങള്‍ പെട്ടെന്ന്‌് ദഹിക്കുമെങ്കിലും അവ വിശപ്പുകൂട്ടും. മാനസ്സികസമ്മര്‍ദ്ദം കൂടുതലാവുന്ന സമയത്ത്‌ ശരീരത്തിന്റെ പ്രതിരോധശേഷി കുറയും. അതിനാല്‍ പഞ്ചസാരയുടെ അളവുകുറയ്‌ക്കുക.

ലഘുഭക്ഷണം ശീലമാക്കുക

ഭക്ഷണമെപ്പോഴും ലഘുവാക്കുക. കൂടിയ അളവിലുള്ള ഭക്ഷണക്രമം തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം കുറയ്‌ക്കുകയും ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പഴവര്‍ഗങ്ങള്‍, സൂപ്പുകള്‍, സാലഡുകള്‍, നട്‌സ് എന്നിവ ശീലമാക്കുക.

എന്തൊക്കെ കഴിക്കണം?

മാംസ്യം അടങ്ങിയ ഭക്ഷണം എപ്പോഴും ആഹാരത്തിലുള്‍പ്പെടുത്തണം. അവ പതുക്കെ ദഹിച്ച്‌് ശരീരത്തിനാവശ്യമായ ഊര്‍ജ്‌ജം പ്രദാനം ചെയ്യുന്നു.

മുട്ട, പഴവര്‍ഗങ്ങള്‍, പാല്‍, കാരറ്റ്‌, മത്തങ്ങ, ഇലക്കറികള്‍ എന്നിവ ശീലമാക്കണം. ഇവയില്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌് ശരീരത്തിനാവശ്യമാണ്‌.

കുട്ടികളുടെ തലച്ചോറിനാവശ്യമായ രാസവസ്‌തു ഉല്‌പ്പാദിപ്പിക്കാനിത്‌ സഹായിക്കും.

പച്ചക്കറികള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഇവ രോഗപ്രതിരോധശേഷിയും ഓര്‍മ്മശക്‌തിയും വര്‍ദ്ധിപ്പിക്കും. കാപ്പി, കോള, തുടങ്ങിയ പാനീയങ്ങള്‍ നിയന്ത്രിക്കുക. ഇവ കുട്ടികളില്‍ ഉറക്കക്കുറവുണ്ടാക്കും.

വെള്ളം കുടിക്കുക

ഒരു ദിവസം മുന്ന്‌-നാലു ലിറ്റര്‍ വെള്ളം കുടിക്കണം. ശരീരത്തിന്‌ അത്യന്താപേക്ഷിതമാണ്‌ വെള്ളം. ആവശ്യത്തിനുള്ള ജലം ശരീരത്തിന്‌ ലഭിച്ചില്ലങ്കില്‍ അത്‌ ക്ഷീണത്തിനിടയാക്കും. നിര്‍ജ്‌ജലീകരണം ഉത്സാഹക്കുറവിനിടയാക്കും.

ഉറക്കക്കുറവ്‌

ഭക്ഷണത്തോടൊപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ ഉറക്കം. നല്ല ഭക്ഷണത്തോടൊപ്പം തന്നെ നല്ല ഉറക്കവും അത്യാവശ്യമാണ്‌.

ഉറങ്ങുന്നതിന്‌ മൂന്നൂമണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അല്ലങ്കില്‍ ദഹനപ്രക്രിയയെ തടസപ്പെടുത്തും. ആഹാരത്തിനുശേഷം ഒരു ഗ്ലാസ്‌ പാല്‍ ചെറുചൂടോടെ കുടിക്കുന്നത്‌് നല്ലതാണ്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top