Ads by Google

കളി കാര്യമാണ്‌

mangalam malayalam online newspaper

കുട്ടികളെ പാര്‍ക്കിലും ബീച്ചിലും മറ്റ്‌ കളിസ്‌ഥലങ്ങളിലും സ്വതന്ത്രരായി വിടൂ. കാറ്റും വെളിച്ചവും പ്രകൃതിയും അവര്‍ ആസ്വദിക്കട്ടെ. അവരുടെ മാനസിക വളര്‍ച്ചയും ആരോഗ്യവും മികച്ചതാവട്ടെ...

ന്യൂജനറേഷന്‍ യുഗത്തില്‍ കുട്ടികളെ വീടിനുള്ളില്‍ അടച്ചിടാനുള്ള തന്ത്രത്തിന്റെ ഫലമായി അവര്‍ക്ക്‌ കളിക്കാന്‍ ടാബുകളും ഫോണുകളും നല്‍കുകയും വീഡിയോ ഗെയിമും കാര്‍ട്ടൂണ്‍ ചാനലുകളും വച്ചുകൊടുക്കുകയും ചെയ്യുന്നതിനു മുന്‍പ്‌ ഒന്ന്‌ ചിന്തിക്കൂ...കുട്ടികളുടെ ആരോഗ്യത്തെയും അവരുടെ മാനസിക വളര്‍ച്ചയേയുമാണ്‌ നിങ്ങള്‍ തളച്ചിടുന്നത്‌. കളിച്ചുനടക്കാനുള്ള പ്രായത്തില്‍ കളിക്കുകതന്നെവേണം.

പുറത്തു കൂട്ടുകൂടി കളിക്കുകയും, ഓടുകയും ചാടുകയും വര്‍ത്തമാനം പറയുകയും ഒക്കെ ചെയ്യുന്നത്‌ കുട്ടികളിലെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വര്‍ധിപ്പിക്കുകയും അവരുടെ വ്യക്‌തിത്വ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

അവരെ പുറത്തുള്ള കാഴ്‌ചകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകൂ...പാര്‍ക്കിലും മറ്റ്‌ കളിസ്‌ഥലങ്ങളിലും സ്വതന്ത്രരായി വിടൂ....നിങ്ങളുടെ കുട്ടിയിലെ മാറ്റങ്ങള്‍ സ്വയം അനുഭവിച്ചറിയാനാകും....

ചെറിയ ചില സ്വാതന്ത്രത്തിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും, മനസിന്‌ സന്തോഷം നല്‍കാനും കഴിയുന്നതോടൊപ്പം ഭാഷയും, ആശയ വിനിമയവും, സാമൂഹികമായ കഴിവുകളും വികസിക്കുന്നു. മറ്റുള്ളവരെ മനസിലാക്കാന്‍ സഹായിക്കുന്നു. ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ വഴിതെളിക്കുന്നു.

ഗോപാലിന്റെ മകന്‌ രണ്ടു വയസുണ്ട്‌. ആളൊരു കൊച്ചു മിടുക്കനുമാണ്‌. സംസാരിക്കാനും ആശയ വിനിമയം നടത്താനും കളിക്കാനും ഒക്കെ മിടുക്കന്‍. ഒരു ദിവസം മകന്‍ ഓടി കളിക്കുന്നതിനിടയിലാണ്‌ ഗോപാല്‍ അത്‌ ശ്രദ്ധിച്ചത്‌ ഒരു കാല്‍ വശത്തേക്ക്‌ ചരിച്ച്‌് പിടിച്ചാണ്‌ അവന്‍ ഓടുന്നത്‌.

ഉള്ളംകാലിലെ മാംസം തള്ളിനില്‍ക്കുന്നതുകൊണ്ടാണതെന്ന്‌ മനസിലായി. അടുത്തുള്ള തിരുമ്മു ചികിത്സകന്റെ അടുത്ത്‌ കൊണ്ടുപോയപ്പോള്‍ അയാള്‍ നിര്‍ദേശിച്ചത്‌ തിരുമ്മലും അതുപോലെ കുട്ടിക്ക്‌ പ്രത്യേകതരം ചെരുപ്പ്‌ നിര്‍മ്മിച്ച്‌ നല്‍കാനുമാണ്‌.

വളരെ വിഷമത്തോടെയാണ്‌ ഗോപാല്‍ അത്‌ ചെയ്‌തത്‌. പിന്നീട്‌ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം വിദഗ്‌ധനായ ഒരു ഡോക്‌ടറിന്റെ അടുത്തെത്തി. അദ്ദേഹം പറഞ്ഞത്‌ ഇപ്രകാരമാണ്‌ .

നിങ്ങള്‍ അവനെ പുറത്തേക്ക്‌ ഇറക്കി വിടൂ, അവന്‍ ഓടിചാടി കളിക്കട്ടെ. അതാണ്‌് അവനുള്ള ചികിത്സ. താനെ എല്ലാം ശരിയായികൊള്ളൂം എന്ന്‌. അതുപോലെ തന്നെ കുട്ടിയുടെ കാലിന്റെ പ്രയാസം മാറിക്കിട്ടുകയും ചെയ്‌തു.

അതുകൊണ്ടാണ്‌ പറയുന്നത്‌ കളികള്‍ക്കായാലും കുട്ടികള്‍ക്ക്‌ ആരോഗ്യകരമായി കൊടുക്കുന്ന സ്വാതന്ത്രത്തിനായാലും ഗുണങ്ങള്‍ പലതുണ്ടെന്ന്‌.

അമിത വണ്ണം കുറയ്‌ക്കാം.

എപ്പോഴും ടിവിയും കണ്ട്‌ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കഴിച്ച്‌ ടിവിയുടേയും മൊബൈല്‍ ഫോണിന്റേയും ടാബുകളുടേയും മുന്നില്‍ കുത്തിയിരിക്കുന്ന ന്യൂജനറേഷന്‍ കുട്ടികളില്‍ പൊണ്ണത്തടി കൂടുന്നതില്‍ യാതൊരു അതിശയവുമില്ല. ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയാണ്‌ അമിത വണ്ണം തടയാനുള്ള മാര്‍ഗം.

വളരുന്ന പ്രായത്തില്‍ ആഹാര നിയന്ത്രണം ബുദ്ധിമുട്ടാണ്‌. അതുകൊണ്ടുതന്നെ ആഹാരത്തോടൊപ്പം കൃത്യമായ വ്യായാമ മുറകളും ആവശ്യമാണ്‌ അതുകൊണ്ടേ വണ്ണം കുറയ്‌ക്കാന്‍ കഴിയൂ.

ശരീരം അനങ്ങി വ്യായാമങ്ങളിലും കളികളിലും ഏര്‍പ്പെട്ടാലേ കുട്ടികള്‍ക്ക്‌ ആരോഗ്യമുണ്ടാകൂ. പൊണ്ണത്തടി കുറയ്‌ക്കാന്‍ മരുന്നും മന്ത്രവും ഒന്നും വേണ്ട പ്രത്യേകമായ വ്യായാമ മുറകളും ആവശ്യമില്ല.

കൂട്ടുകൂടി കളിക്കാന്‍ അനുവദിച്ചാല്‍ മതിയാകും. അതിനുമുണ്ട്‌ പല തടസങ്ങള്‍. കൂട്ടുകൂടാന്‍ ആളില്ല, കളിസ്‌ഥത്തിന്റെ കുറവ്‌. കൂട്ടുകൂടി കളിച്ചാല്‍ വഴക്കുകൂടുമോ, അപകടം പറ്റുമോ എന്ന മാതാപിതാക്കളുടെ ആശങ്ക വേറെയും.

ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും കുട്ടികള്‍ക്ക്‌ വ്യായാമം വേണം. മാറിയ പരിതസ്‌ഥിതിയില്‍ സൈക്ലിംഗ്‌, നീന്തല്‍, നടത്തം തുടങ്ങി എന്തെങ്കിലും ചെയ്യേണ്ടതാണ്‌. ടിവിയും കമ്പ്യൂട്ടറുമൊന്നും ദിവസവും അര മണിക്കൂറില്‍ കൂടുതല്‍ അനുവദിക്കാതിരിക്കുകയാണ്‌ നല്ലത്‌.

അവധി ദിവസങ്ങളില്‍ മൂന്ന്‌ മണിക്കൂറാകാം. ഇന്ന്‌ അണുകുടുംബവും ഉയര്‍ന്ന ജീവിത ശൈലിയും ആയതുകൊണ്ട്‌ അവര്‍ക്ക്‌ വ്യായാമത്തിന്‌ അവസരവും സമയവും ഒരുക്കി കൊടുക്കുന്നത്‌ മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും കര്‍ത്തവ്യമാണ്‌.

ഫ്‌ളാറ്റുകളിലെ ജീവിതമായാലും മാതാപിതാക്കള്‍ ഒന്നിച്ചുകൂടി കുട്ടികള്‍ക്ക്‌ അതിന്‌ അവസരങ്ങള്‍ ചെയ്‌തുകൊടുക്കണം.

കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും

ഇനി കുട്ടികളെ പുറത്തുവിടാന്‍ ഒട്ടും താല്‍പര്യമില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക്‌ അവരോടൊപ്പം കളിക്കാന്‍ സമയം മാറ്റിവയ്‌ക്കാം. ഒരുപക്ഷേ അതായിരിക്കും കുട്ടികള്‍ക്ക്‌ കൂടുതല്‍ ഇഷ്‌ടം. കുട്ടികളുടെ ചിന്തകളുടെ വളര്‍ച്ചയ്‌ക്ക്‌ ഏറെ സഹായകരമാണ്‌ മാതാപിതാക്കളോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍.

കുട്ടിയെ അവന്റെ ഇഷ്‌ടത്തിന്‌ മുറ്റത്തോ മറ്റ്‌ സ്‌ഥലങ്ങളിലോ സ്വതന്ത്രരാക്കി കളിക്കാന്‍ വിടുമ്പോള്‍ അവരുടെ വാസനകളും കഴിവുകളും മനസിലാക്കാന്‍ മാതാപിതാക്കള്‍ക്ക്‌ കഴിയും.

അതുകൂടാതെ മറ്റുള്ളവരുമായി സംസാരിക്കാനും മറ്റും അവസരം കിട്ടുമ്പോള്‍ അവരുടെ ആശയവിനിമയ പാടവവും, നാല്‌ പേരുടെ മുന്നില്‍ നിന്നുകൊണ്ട്‌ സംസാരിക്കാനുള്ള ജാള്യതയും മാറിക്കിട്ടും. ആരോഗ്യകരമായ നല്ല ബന്ധങ്ങള്‍ വളര്‍ത്താനും ഇത്‌ കാരണമാകും.

സൈബര്‍ ഗെയിം വേണ്ട

ജനിച്ചുവീഴുന്ന കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ മൊബൈല്‍ ഫോണിനോട്‌ അടുപ്പം കൂടുതലാണ്‌. അച്‌ഛനും അമ്മയും മൊബൈലില്‍ സംസാരിക്കുന്നത്‌ കണ്ടിട്ടുള്ള കുട്ടികള്‍ അത്‌ അതുപോലെ അനുകരിക്കാനും ഉപയോഗിക്കാനുമാണ്‌ ശ്രമിക്കുന്നത്‌.

എന്ത്‌ കിട്ടായാലും വായില്‍ വയ്‌്ക്കാനുള്ള പ്രവണത കാണിക്കുന്ന കുട്ടി മൊബൈല്‍ഫോണ്‍ മാത്രം ചെവിയില്‍ വയ്‌ക്കും. തന്റെ സ്‌മാര്‍ട്ട്‌ ഫോണിന്റെ ഉപയോഗം തന്നെക്കാള്‍ നന്നായി രണ്ട്‌ വയസുള്ള മകന്‌ അറിയാമെന്ന്‌ തമാശയോടെയാണെങ്കിലും പറയുന്ന അച്‌ഛനമ്മമാര്‍ അറിയേണ്ട കാര്യമുണ്ട്‌.

മൊബൈലിലും ടാബിലും മറ്റും ഗെയിം കളിക്കുകയും മറ്റും ചെയ്യുമ്പോള്‍ നിങ്ങളുടെ കുട്ടി മാനസികമായും ശാരീരികമായും ചില പ്രശ്‌നങ്ങളിലേക്ക്‌ വഴുതി വീഴുകയാണ്‌ ചെയ്യുന്നത്‌. ദിവസത്തില്‍ അധിക സമയവും ഫോണും പിടിച്ചിരിക്കുന്ന കുട്ടി അലസനായി പോകുമെന്നതില്‍ സംശയമില്ല.

അതുപോലെ ബൗദ്ധികവും ഭാഷാപരവുമായ കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നതിനും മൊബൈല്‍ഫോണും ടിവിയുടേയും അമിതമായ ഉപയോഗം കാരണമാകാറുണ്ട്‌.

കൂടാതെ ഇങ്ങനെയുള്ള കുട്ടികളില്‍ അമിതമായ ദേഷ്യവും പറഞ്ഞാല്‍ അനുസരണയില്ലായ്‌മയും ഒക്കെ കണ്ടുവരുന്നു. ഗുരുതരമായ സ്വഭാവ വൈകല്യത്തിലേക്കാണ്‌ നിങ്ങള്‍ കുട്ടിയെ തള്ളി വിടുന്നതെന്ന്‌ വേണം കരുതാന്‍.

അമിതമായി മൊബൈലും ഇന്റര്‍നെറ്റും ടിവിയും ഉപയോഗിക്കുന്നതുകൊണ്ടുള്ള ഏറ്റവും ഗുരുതരമായ മറ്റൊരു പ്രശ്‌നം കുട്ടികള്‍ക്ക്‌ കാഴ്‌ചയ്‌ക്കുണ്ടാകുന്ന തകരാറാണ്‌. ചെറിയ പ്രായത്തില്‍തന്നെ കണ്ണടയെ ആശ്രയിക്കേണ്ട ഗതികേട്‌ വരുന്നത്‌ ഭൂരിഭാഗവും ഇത്തരം ദുശ്ശീലങ്ങളുളള കുട്ടികളിലാണ്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top