Ads by Google

കുട്ടികളുടെ വായനാശീലം വളര്‍ത്തേണ്ടതെങ്ങനെ?

പവിത്ര സോമന്‍

mangalam malayalam online newspaper

ഈ വേനല്‍ അവധിക്കാലത്ത്‌ അല്‍പ്പമൊന്ന്‌ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കുട്ടികളെ നല്ല വായനക്കാരായി വളര്‍ത്തിയെടുക്കാം.

ഏപ്രില്‍ - മെയ്‌ മാസങ്ങള്‍ കുട്ടികള്‍ക്ക്‌ വളരെയധികം സന്തോഷം നിറഞ്ഞതും രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ടെന്‍ഷന്‍ നിറഞ്ഞതുമാണ്‌.

ജോലിക്കുപോകുന്ന മാതാപിതാക്കളെ സംബന്ധിച്ച്‌ കുട്ടികളുടെ അവധി പേടിസ്വപ്‌നമാണ്‌. ലോകമെങ്ങുമുള്ള രക്ഷിതാക്കള്‍ കുറെക്കാലമായി പറയുന്ന ഒരു പരാതിയുണ്ട്‌. കുട്ടികള്‍ക്ക്‌ പുസ്‌തകം വായിക്കാന്‍ താത്‌പര്യമില്ല.

അവരുടെ വായനാശീലം കുറയുന്നു. അതുകൊണ്ട്‌ അവരുടെ വിജ്‌ഞാനനിലവാരം വേണ്ടത്ര ഉയരുന്നില്ല. വായനാശീലം വളര്‍ന്നാലേ കുട്ടികളുടെ വിദ്യാഭ്യാസം വിജയിക്കൂ. പക്ഷേ, എങ്ങനെ വായനാശീലം വളര്‍ത്താനാകും?

എല്ലാ രക്ഷിതാക്കളും ആദ്യം തന്നെ ഒരു കാര്യം മനസിലാക്കണം. വായനയ്‌ക്ക് പകരം വായന മാത്രമേയുള്ളൂ. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇന്റര്‍ ആക്‌ടീവ്‌ സി.ഡി.യുമൊക്കെ വിജ്‌ഞാനസമ്പാദനത്തിന്‌ നൂതനസരണികള്‍ തുറന്നിട്ടുണ്ട്‌.

പക്ഷേ, അതൊന്നും പുസ്‌തകത്തിന്‌ പകരമല്ല. പുസ്‌തകങ്ങളും മറ്റു വിജ്‌ഞാന സമ്പാദനമാര്‍ഗങ്ങളും പരസ്‌പരപൂരകങ്ങള്‍ മാത്രമാണ്‌. ഒന്ന്‌ മറ്റൊന്നിനു പകരമാകുന്നില്ല.

പുസ്‌തകം വായിക്കാതെ, നല്ല വായനാശീലം വളര്‍ത്താതെ, നല്ല പുസ്‌തകസംസ്‌കാരം ആര്‍ജ്‌ജിക്കാതെ ഒരു കുട്ടിക്കും വിജ്‌ഞാനസമ്പാദനം സാധ്യമല്ല. നന്നായി പഠിച്ചു മിടുക്കു നേടാന്‍ നന്നായി പുസ്‌തകം വായിച്ച്‌ നന്നായി പഠിക്കുക തന്നെ വേണം.

വായനാശീലം ആദ്യഘട്ടം

വായനാശീലം വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളില്‍ വളര്‍ത്തുക. കൊച്ചുകുഞ്ഞിന്‌ പാവയും കാറുമൊക്കെ കളിപ്പാട്ടങ്ങളായി വാങ്ങിക്കൊടുക്കുന്ന പ്രായത്തില്‍തന്നെ പുസ്‌തകങ്ങളും വാങ്ങിക്കൊടുക്കണം.

1. ഒന്നും രണ്ടും വയസുകാര്‍ക്ക്‌ വലിയ ബഹുവര്‍ണചിത്രങ്ങള്‍ മാത്രമുള്ള പുസ്‌തകങ്ങളാണ്‌ നല്‌കേണ്ടത്‌. മുട്ടിയാലും വളയാത്തത്ര കട്ടിയുള്ള കടലാസിലുള്ളവയായാല്‍ ഏറ്റവും നല്ലത്‌.

2. ജന്തുക്കളുടെ ചിത്രങ്ങള്‍, പൂക്കളുടെയും പൂമ്പാറ്റകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ തുടങ്ങിയവ ആദ്യം കൊടുക്കാം. ഈ പുസ്‌തകങ്ങളിലൊന്നും അക്ഷരങ്ങളെ ആവശ്യമില്ല.

3. കുട്ടിയുടെ പ്രായം കൂടുന്നതനുസരിച്ച്‌ ചിത്രങ്ങളുടെ അളവ്‌ കുറച്ച്‌ വാചകങ്ങളുടെ ശതമാനം കൂട്ടാം.

4. കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ അരുമയോടെ പുസ്‌തകങ്ങളെ കൈകാര്യം ചെയ്യുന്നത്‌ കുഞ്ഞ്‌ കാണണം. പുസ്‌തകം വലിച്ചെറിയരുത്‌. പുസ്‌തകത്തെ ചവിട്ടരുത്‌. വിലയേറിയ വസ്‌തുവായി പുസ്‌തകത്തെ കൈകാര്യം ചെയ്യണം.

5. പുസ്‌തകം എടുത്ത്‌, വായിച്ച്‌, മുതിര്‍ന്നവര്‍ രസിക്കുന്നത്‌ കുഞ്ഞ്‌ നിരന്തരം കാണണം.

6. വായന കഴിഞ്ഞ്‌ പുസ്‌തകം കേടാകാതെ സൂക്ഷിച്ചുവയ്‌ക്കണം. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കുട്ടി പുസ്‌തകവായന രസിക്കും. പുസ്‌തകത്തെ ബഹുമാനിക്കാനും പഠിക്കും. അക്ഷരം പഠിക്കും മുമ്പ്‌ ഇങ്ങനെ പുസ്‌തകാസ്വാദനം ആരംഭിക്കണം.

പുസ്‌തകങ്ങള്‍ സൂക്ഷിക്കാം

കുട്ടിയുടെ പുസ്‌തകങ്ങള്‍ പ്രത്യേകമായി ഭംഗിയുള്ള സഞ്ചിയില്‍വച്ച്‌ സൂക്ഷിക്കാം. പുസ്‌തകങ്ങള്‍ സഞ്ചിയില്‍ സൂക്ഷിച്ചുവയ്‌ക്കാനും സഞ്ചി ഒളിച്ചുവയ്‌ക്കാനും കുട്ടിയെ പ്രേരിപ്പിച്ചാല്‍ മതി.

അമൂല്യമായ ഒരു സ്വത്ത്‌ സൂക്ഷിച്ചുവയ്‌ക്കുംപോലെ കുട്ടി പുസ്‌തകം സൂക്ഷിച്ചുവയ്‌ക്കും. അങ്ങനെ കണ്ടും കേട്ടും പുതിയ അറിവുകളുടെ ആശയങ്ങളുടെ, കണ്ടെത്തലുകളുടെ ലോകത്തേക്ക്‌ കുട്ടി പ്രവേശിക്കും.

തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്കു പറ്റുന്ന പുസ്‌തകങ്ങള്‍ വളരെ കുറവാണ്‌. കിട്ടാവുന്നവ വാങ്ങി ഉപയോഗിക്കുക. ആ ഘട്ടത്തില്‍ ഭാഷ പ്രശ്‌നമല്ല. ഏതു ഭാഷയിലായാലും മതി ചിത്രീകരണം നന്നായാല്‍ മതി.

1. മുന്നും നാലും വയസുകാര്‍ക്ക്‌ വൈവിധ്യമുള്ള വിഷയങ്ങളിലുള്ള പുസ്‌തകം നല്‍കണം. വേണ്ടത്ര പുസ്‌തകങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുതന്നെ പുസ്‌തകങ്ങള്‍ ഉണ്ടാക്കാം.

കടലാസു മടക്കി കുത്തിക്കെട്ടിയോ സ്‌റ്റേപ്പിള്‍ ചെയ്‌തോ ഏതു വലിപ്പത്തിലുമുള്ള ബുക്കും എളുപ്പം നിങ്ങള്‍ക്കുണ്ടാക്കാം. അത്തരം ബുക്കുകളില്‍ ഏതു വിഷയവുമായി ബന്ധപ്പെട്ട വിവരണവും ചിത്രവും നിങ്ങള്‍ക്കു ചേര്‍ക്കാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top