Ads by Google

കുട്ടികള്‍ കളിച്ചുവളരട്ടെ...

mangalam malayalam online newspaper

കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ പ്രവണത കുട്ടികളെ വഴിതെറ്റിക്കുന്നു...

പഠിക്കുന്നില്ല, സമയത്ത്‌ ഭക്ഷണം കഴിക്കുന്നില്ല, ആവശ്യമില്ലാതെ കരഞ്ഞ്‌ ബഹളം ഉണ്ടാക്കുന്നു തുടങ്ങിയ ഒട്ടേറെ പരാതികളുമായാണ്‌ ഒരമ്മ കൗണ്‍സിലറെ കാണാനെത്തുന്നത്‌.

പ്രശ്‌ന പരിഹാരത്തിനായി കൗണ്‍സിലര്‍ കുട്ടിയെ കാണാനെത്തി. ഒറ്റ നോട്ടത്തില്‍ മിടുക്കിയായ കുട്ടി. നല്ല രീതിയില്‍ ഇടപഴകുന്നു. ഈ കുട്ടിയെപ്പറ്റിയാണോ പരാതിയെന്ന്‌ കൗണ്‍സിലര്‍ക്ക്‌ തന്നെ അത്ഭുതം.

കുട്ടിയുമായി കൂടുതല്‍ സംസാരിച്ചപ്പോള്‍ കൗണ്‍സിലര്‍ക്ക്‌ കാര്യം മനസിലായി. അമ്മ ഏര്‍പ്പെടുത്തുന്ന അമിതമായ നിയന്ത്രണങ്ങളാണ്‌ കുട്ടിയുടെ പ്രശ്‌നം. അതിനെതിരെയുള്ള കുട്ടിയുടെ പ്രതിഷേധമാണ്‌ വഴക്കും ബഹളവും ദേഹോപദ്രവവും.

ഇവിടെ പ്രശ്‌നം ആര്‍ക്കാണ്‌? തെറ്റ്‌ പലപ്പോഴും അമ്മയുടെ ഭാഗത്താണ്‌ ഉണ്ടാവാറുള്ളത്‌. കുട്ടി അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ കുട്ടിയെ തിരുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ കുഞ്ഞ്‌ തെറ്റ്‌ ആവര്‍ത്തിക്കില്ലായിരുന്നു.

എന്നാലതിന്‌ മുതിരാതെ കുഞ്ഞിനെ അവന്റെ ഇഷ്‌ടത്തിനൊത്ത്‌ എല്ലാം ചെയ്യാന്‍ പ്രേരിപ്പിച്ചതാണ്‌ അവസാനം വിനയായി മാറിയത്‌. കുഞ്ഞിനെ വേദനിപ്പിക്കാന്‍ അമ്മയ്‌ക്ക്‌ സാധിച്ചില്ല.

അതിനാല്‍ വേണ്ടപ്പോള്‍ തെറ്റിനുള്ള ശിക്ഷ നല്‍കിയില്ല. അനാവശ്യമായി കുട്ടികളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക.അവരെ കുറച്ചു സമയം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ വിടുന്നതില്‍ തെറ്റില്ല. പക്ഷേ പരിസരം എപ്പോഴും നല്ലതായിരിക്കണമെന്നില്ല. കുട്ടികളുടെ കാര്യത്തില്‍ കരുതലും ആവശ്യമാണ്‌.

ശിക്ഷകളാവാം

കുട്ടികള്‍ തെറ്റു ചെയ്‌താല്‍ ചെറിയ ശിക്ഷകള്‍ നല്‍കുന്നതില്‍ തെറ്റില്ല. തെറ്റു ചെയ്‌തിട്ട്‌ മാതാപിതാക്കള്‍ കുട്ടിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചാല്‍ കുട്ടിക്ക്‌ തന്റെ തെറ്റ്‌ മനസിലാകില്ല.

സ്വാഭാവികമായും കുട്ടി അവസരം മുതലെടുക്കുകയും ചെയ്യും. എന്നുകരുതി കുട്ടികളെ തല്ലി ശിക്ഷിച്ചേക്കാം എന്നു കരുതുന്നതും നന്നല്ല. തല്ലിയോ വഴക്കു പറഞ്ഞോ അല്ല കുട്ടിയെ നേരെയാക്കേണ്ടത്‌.

ചെയ്‌തത്‌ തെറ്റാണെന്ന്‌ കുട്ടിക്ക്‌ മനസിലാകുന്ന രീതിയിലുള്ള ശിക്ഷകള്‍ വേണം നല്‍കാന്‍. ഉദാഹരണത്തിന്‌ ഒരു ദിവസം ടിവി കാണാന്‍ അനുവദിക്കാതിരിക്കാം, ഒരു ദിവസം പുറത്തു കൊണ്ടുപോകാതിരിക്കുക തുടങ്ങി അവര്‍ക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട കാര്യങ്ങള്‍ക്ക്‌ കുറച്ചു സമയത്തേക്ക്‌ വിലക്കേര്‍പ്പെടുത്താം.

തുടക്കത്തില്‍ തന്നെ കുട്ടി ചെയ്‌തത്‌ തെറ്റാണെന്നും ഇനി അതാവര്‍ത്തിക്കരുതെന്നും സ്‌നേഹത്തോടെ തന്നെ പറഞ്ഞു മനസിലാക്കിയാല്‍ ഒരു പരിധിവരെ പ്രശ്‌നക്കാരായ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയും.

താരതമ്യമരുതേ

അടുത്ത വീട്ടിലെ കുട്ടിയെ കണ്ട്‌ പഠിക്ക്‌,ചേട്ടനെ കണ്ട്‌ പഠിക്ക്‌ തുടങ്ങിയ താരതമ്യങ്ങള്‍ എല്ലാ വീടുകളിലും പതിവാണ്‌. താരതമ്യപ്പെടുത്തുന്നത്‌ കുട്ടികളെ മാനസികമായി തളര്‍ത്തുകയേ ഉള്ളു.

എല്ലാ കുട്ടികളും ഒരുപോലെയല്ല. ഓരോ കുട്ടിയുടെയും കഴിവുകള്‍ വ്യത്യസ്‌തമാണ്‌. അതു കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌്. കുട്ടികളെ താരതമ്യം ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ ദേഷ്യമാണ്‌ തോന്നുക. ആ ദേഷ്യം പുറത്തു വരുന്നത്‌ പിന്നീടായിരിക്കും.

ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കുക.

അടിസ്‌ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം,ആത്മാര്‍ത്ഥത, സത്യസന്ധത, ഉത്തരവാദിത്തബോധം തുടങ്ങിയ ഗുണങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്‌ മാതാപിതാക്കളാണ്‌.

വീട്ടില്‍ എല്ലാവരും പരസ്‌പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത്‌ അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആവശ്യ ഘട്ടങ്ങളില്‍ കുട്ടികളോട്‌ നന്ദിപ്രകടിപ്പിക്കുന്നതിനും ക്ഷമാപണം നടത്തുന്നതിലും നാണക്കേട്‌ വിചാരിക്കേണ്ട ആവശ്യമില്ല.

മക്കള്‍ക്കൊപ്പം സമയം

തിരക്കുകളെത്രയുെണ്ടങ്കിലും മക്കള്‍ക്കൊപ്പം അല്‍പ്പ സമയമെങ്കിലും ചിലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കുട്ടി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുകയോ അവര്‍ക്കൊപ്പം കളിക്കുകയോ ചെയ്യുന്നതു കൊണ്ട്‌ കുട്ടികള്‍ക്ക്‌ മാതാപിതാക്കളോടുള്ള ബഹുമാനം കുറയില്ല.

അംഗീകാരമാഗ്രഹിക്കുന്ന മനസ്സ്‌

കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കണം. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാന്‍ മടിക്കരുത്‌.

കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്‌ മാതാപിതാക്കളുടെ അംഗീകാരവും പ്രോത്സാഹനവുമാണ്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top