Ads by Google

ഞാനും സ്‌കൂളില്‍ പോകുവാ....

mangalam malayalam online newspaper

ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍ ആവശ്യമാണ്‌.

സ്‌കൂള്‍ തുറക്കാന്‍ സമയമായി. പുത്തന്‍ ബാഗും കുടയും ഒപ്പം പുതിയ കൂട്ടുകാരും കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കത്‌ വലിയൊരു ആഘോഷം തന്നെയായിരിക്കും. ഈ ആഘോഷത്തിന്‌ മാറ്റുകൂട്ടാന്‍ മാതാപിതാക്കളും ചിലത്‌ ചെയ്‌തുകൊടുക്കേണ്ടതുണ്ട്‌.

ആദ്യമായി സ്‌കൂളിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ വലിയ ടെന്‍ഷനിലായിരിക്കും. കുഞ്ഞിന്‌ പഠിക്കാനുള്ള സിലബസ്‌, പുസ്‌തകം, ബാഗ്‌, കുട, യൂണീഫോം, ഇതെക്കുറിച്ചായിരിക്കും അവര്‍ ചിന്തിക്കുക. സ്‌കൂളിലേക്കാദ്യമായി പിച്ചവയ്‌ക്കുന്ന കുസൃതിക്കുരുന്നുകള്‍ക്കായി.. അവരുടെ രക്ഷിതാക്കള്‍ക്കായി.

എങ്ങനെ തയ്യാറെടുക്കണം?

സ്‌കൂള്‍ തുറക്കുന്നതോടെ കൂട്ടികള്‍ക്കുള്ള ഉടുപ്പുകളും ബാഗുകളും കുടകളും ചെരിപ്പുകളുമെല്ലാം വിപണിയില്‍ സജീവമാകും. ചെരിപ്പും കുടയും വാങ്ങുമ്പോള്‍ ഫാഷനേക്കാള്‍ ശ്രദ്ധിക്കേണ്ടത്‌ കുട്ടിയുടെ ആരോഗ്യമായിരിക്കണം.

വാട്ടര്‍ ബോട്ടിലുകളില്‍ നല്‍കുന്ന വെള്ളം ദിവസവും മാറ്റണം. തിളപ്പിച്ചാറിയ ശേഷമേ വാട്ടര്‍ബോട്ടിലില്‍ വെള്ളം നിറയ്‌ക്കാവൂ. ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ പ്ലാസ്‌റ്റിക്‌ പാത്രങ്ങളേക്കാള്‍ നല്ലത്‌ സ്‌റ്റീല്‍ പാത്രങ്ങളാണ്‌.

യാത്രാക്ലേശം അധികമില്ലാതെ എത്താവുന്ന സ്‌കൂളുകളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. വിദ്യാലയത്തിലെ പഠനരീതി, കരിക്കുലം, സിലബസ്‌ എന്നിവയെപ്പറ്റി രക്ഷിതാക്കള്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കണം.

പ്രശ്‌നം സിലബസോ, കോഴ്‌സോ അല്ല മറിച്ച്‌ സ്‌കൂളും അദ്ധ്യാപകരും തന്നെയാണ്‌. നല്ല സ്‌കൂളും നല്ല അദ്ധ്യാപകരും നല്ല അന്തരീക്ഷവും നല്ല അദ്ധ്യയനവുമാണെങ്കില്‍ എല്ലാം കൊണ്ടും കുട്ടികളുടെ ഭാവി സുരക്ഷിതമാണ്‌.

ആത്മവിശ്വാസത്തോടെ

സ്‌കൂളുകളിലേക്കെത്തുമ്പോള്‍ പുതിയ കുട്ടികളെയും അദ്ധ്യാപകരെയും കാണുമ്പോള്‍ കുഞ്ഞ്‌ ചിലപ്പോല്‍ പേടിച്ച്‌ ഒതുങ്ങിക്കൂടിയേക്കാം. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ അവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കി ഒപ്പം നിര്‍ത്തുകയാണ്‌ രക്ഷിതാക്കള്‍ ചെയ്യേണ്ടത്‌.

പ്രതിസന്ധികളെ തരണം ചെയ്യാനും വീഴ്‌ച്ചകളില്‍ നിന്നും കരകയറാനുമുള്ള കഴിവ്‌ പകര്‍ന്നു കൊടുത്താല്‍ കുട്ടികളുടെ ജീവിതം കൂടുതല്‍ സന്തോഷഭരിതമാവും.

ചിട്ടയോടെയുള്ള ജീവിതം

സ്‌കൂളില്‍ എത്തുന്നതു വരെ കുട്ടിയുടെ വിദ്യാലയം വീടായിരുന്നു. സ്‌കൂളില്‍ ചേരുന്നതോടെ പ്രധാനമായ വിദ്യാലയം സ്‌കൂളായി മാറുന്നു. രക്ഷിതാവിനേക്കാള്‍ വൈദഗ്‌ധ്യമുള്ള അദ്ധ്യാപകര്‍ കുട്ടിയെ പഠിപ്പിക്കാനും തുടങ്ങി.

രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം ഇത്‌ ഒരു വെല്ലുവിളിയുടേയും പൊരുത്തപ്പെടലിന്റേയും അവസരമാണ്‌. കൃത്യമായി എഴുന്നേല്‍ക്കുകയും ചിട്ടയോടെ പഠിക്കണമെന്നും കുട്ടിയെ പറഞ്ഞുപഠിപ്പിക്കേണ്ടതുണ്ട്‌.

ഒരിക്കലും വീട്‌ സ്‌കൂളിന്‌ പകരമാവില്ല. സ്‌കൂള്‍ വീടിന്‌ പകരമാവുകയുമില്ല. രണ്ടും പരസ്‌പര പൂരകങ്ങളാണ്‌. കളിയും ചിരിയും പ്രവര്‍ത്തനങ്ങളുമായി വിജയകരമായി വീട്ടില്‍ നടന്ന വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയാണ്‌ കൊച്ചുകുട്ടികള്‍ക്ക്‌ വിദ്യാലയത്തില്‍ നിന്നും ലഭിക്കേണ്ടത്‌.

അതായത്‌ പ്രീപ്രൈമറി, പ്രൈമറി വിദ്യാഭ്യാസം. വിദ്യാലയത്തില്‍ അദ്ധ്യാപകര്‍ നല്‍കുന്നത്‌ കുറേക്കൂടി സാങ്കേതികമായി പൂര്‍ണ്ണതയുള്ള വിദ്യാഭ്യാസമായിരിക്കും.

രക്ഷിതാക്കള്‍ക്ക്‌

ആദ്യദിവസമായതിനാല്‍ സ്‌കൂളില്‍ അപരിചിതര്‍ക്കൊപ്പമിരിക്കാന്‍ കുട്ടിക്ക്‌ വലിയ മടിയായിരിക്കും. ആദ്യത്തെ ഒരു ദിവസം കുഞ്ഞിന്‌ കൂട്ടിരിക്കാം. എന്നാല്‍ എന്നും ഇതാവര്‍ത്തിക്കരുത്‌.

ഓരോ ദിവസം തോറും ഇത്‌ കുട്ടിയുടെ ദിനചര്യയാക്കി മാറ്റണം. രക്ഷിതാവ്‌ സ്‌കൂളുമായി തുടക്കം മുതല്‍ നല്ല ബന്ധം നിലനിര്‍ത്തണം. കുട്ടിയുടെ അദ്ധ്യാപകരെ എല്ലാവരെയും കണ്ട്‌ ഇടയ്‌ക്കിടെ ചര്‍ച്ച നടത്തണം.

കുട്ടിയുടെ പ്രത്യേകതകള്‍ തുറന്നുപറയണം. ഉപദേശങ്ങള്‍ തേടണം. കുട്ടിയെ എങ്ങനെയൊക്കെ സഹായിക്കണമെന്ന്‌ അദ്ധ്യാപകരില്‍ നിന്ന്‌ മനസിലാക്കണം.. അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും വേണം.

അദ്ധ്യാപകരിലും പലതരക്കാരുണ്ട്‌. ചിലര്‍ രക്ഷിതാവുമായി സഹകരിച്ചില്ല എന്നുവരാം. അങ്ങനെയുള്ളവരോട്‌ ദേഷ്യപ്പെടാതെ ക്ഷമയോടെ സംസാരിക്കുക. അതിനനുസരിച്ച്‌ അവര്‍ കുട്ടിയെ ശ്രദ്ധിക്കും.

ഉത്തരവാദിത്തമുള്ള രക്ഷിതാവാണെന്ന്‌ അദ്ധ്യാപകര്‍ മനസിലാക്കുമ്പോള്‍ അവരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. കുട്ടിയുടെ ഉത്തരവാദിത്തം അദ്ധ്യാപകര്‍ ഏറ്റെടുക്കും. മികച്ച സ്‌കൂള്‍ രൂപീകരിക്കുന്നതില്‍ ഒരു പ്രധാനഘടകമാണ്‌ രക്ഷിതാവിന്റെ ഉത്തരവാദിത്തബോധവും സഹകരണമനോഭാവവും.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ഞാനും സ്‌കൂളില്‍ പോകുവാ....

  ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

 • mangalam malayalam online newspaper

  കുഞ്ഞുമനസ്സിനെയറിയാം

  കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

 • mangalam malayalam online newspaper

  കുട്ടികള്‍ കളിച്ചുവളരട്ടെ...

  കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top