Ads by Google

പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

ലിജ വര്‍ഗീസ്‌

mangalam malayalam online newspaper

വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്!

വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍ സൂക്ഷിക്കുന്നത്‌ നന്ന്‌. നമ്മുടെ മഹിളകള്‍ ജാഗരൂകരാണ്‌. ഹൗസ്‌വൈഫ്‌ എന്ന പദവിയില്‍നിന്നു ഹോംമേക്കര്‍ പദവിയിലേക്ക്‌ അവര്‍ ഉയര്‍ത്തപ്പെട്ടിട്ട്‌ നാളേറെയായി.

വോട്ട്‌ വീഴാനുള്ള സ്‌ഥിരം സൂത്രവാക്യങ്ങളൊക്കെ ഇനി അത്രകണ്ട്‌ ഫലിക്കില്ല. അതായത്‌ രമണാ, ഭാര്യയുടെ വോട്ടിനായി ഭര്‍ത്താവിന്റെ പോക്കറ്റില്‍ ഗാന്ധിയെ തിരുകിയിട്ട്‌ കാര്യമൊന്നുമില്ലെന്ന്‌്.

അഴിമതിയും ആരോപണപ്രത്യാരോപണങ്ങളുമാണ്‌ മുന്നണികളുടെ തെരഞ്ഞെടുപ്പ്‌ ആയുധമെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ എന്നു മാത്രമല്ല, എല്ലാ ജനവിധികളിലും ജനങ്ങളുടെ മാനിഫെസ്‌റ്റോ ഇതൊന്നുമാവില്ല.

പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ. കുടിവെള്ളവും പൊതുശൗചാലയവും വരള്‍ച്ചയും കുട്ടികളുടെ വിദ്യാഭ്യാസവും പാചകവാതകവുമൊക്കെ അവര്‍ക്ക്‌ ആയുധങ്ങളാണ്‌. ഈ ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടി, ചോദ്യാവലിയുമായി കാത്തിരിക്കുകയാണ്‌ കേരളത്തിലെ വീട്ടമ്മമാര്‍. തെരഞ്ഞെടുപ്പിനെയല്ല, സ്‌ഥാനാര്‍ഥികളെ നേരിടാന്‍.

സ്‌ത്രീ പറയുന്ന രാഷ്‌ട്രീയത്തെ അടുക്കളപരിഭവങ്ങള്‍ എന്നുപറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ വരട്ടെ. നമ്മുടെ സ്‌ത്രീകള്‍ക്ക്‌ വ്യക്‌തമായ രാഷ്‌ട്രീയമുണ്ട്‌.

പ്രസവമുറിയില്‍ ഒഴുക്കിക്കളയുന്ന രക്‌തവും ചൂണ്ടുവിരലില്‍ പതിയുന്ന മഷിയുമൊക്കെ അവരുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമായി അവര്‍ തന്നെ കാണുന്നുമുണ്ട്‌. പൊട്ടും കണ്‍മഷിയും മാത്രമല്ല തങ്ങളുടെ രാഷ്‌ട്രീയമെന്നു പറയുന്ന സ്‌ത്രീയുടെ അടുത്തേയ്‌ക്കാണ്‌ കന്യകയുടെ യാത്ര. ഇനി അവര്‍ തന്നെ പറയട്ടെ...,

ഏലിയാമ്മ സക്കറിയ, മൂവാറ്റുപുഴ (സാമൂഹികപ്രവര്‍ത്തക)

സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ ഗൗനിക്കാത്ത ഒരു ഭരണസംവിധാനത്തോടും യോജിക്കാന്‍ കഴിയില്ല എന്നുതന്നെയാണ്‌ സാമൂഹികപ്രവര്‍ത്തനരംഗത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ച ഏലിയാമ്മയുടെ അഭിപ്രായം.

കാന്‍സറിന്റെ പിടി വിടുവിച്ച്‌ ജീവിതത്തിലേക്ക്‌ മടങ്ങിവന്ന ശേഷം സാമൂഹികപ്രവര്‍ത്തനരംഗത്ത്‌ സജീവമാകുകയായിരുന്നു ഏലിയാമ്മ എന്ന വീട്ടമ്മ.

ആളുകളുടെ വേദനയും ബുദ്ധിമുട്ടുകളും നേരിട്ട്‌ കാണുകയും അനുഭവിക്കുകയും ചെയ്യുന്നതുകൊണ്ട്‌ തന്നെയാണ്‌ നിലവിലുള്ള രാഷ്‌ട്രീയ ഭരണക്രമം ഒന്നും ചെയ്യുന്നില്ലെന്ന പരിഭവം ഇവര്‍ക്കുള്ളത്‌.

ഇതുവരെ രണ്ടുതവണ മാത്രമാണ്‌ ഏലിയാമ്മ വോട്ട്‌ ചെയ്‌തിട്ടുള്ളത്‌. കാരണം തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മാത്രം കണ്ടുവരുന്ന ഏതോ വിചിത്രജീവികളാണു നമ്മുടെ ജനപ്രതിനിധികള്‍ എന്ന യാഥാര്‍ഥ്യബോധം തന്നെ.

വാഗ്‌ദാനങ്ങളാല്‍ ജനങ്ങളെ കബളിപ്പിച്ച്‌ വോട്ട്‌ നേടുകയും പിന്നെ മണ്ഡലത്തിലേക്ക്‌ കാലുകുത്താതിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ പോകുന്ന സമയത്ത്‌ ഒരു കൈ സഹായവുമായി പാവങ്ങള്‍ക്കരികെ എത്തുന്നതാണ്‌ ഏറ്റവുംവലിയ രാഷ്‌ട്രീയ ബോധമെന്നാണ്‌ ഏലിയാമ്മയുടെ പക്ഷം.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ സ്‌ഥാനാര്‍ഥിയെക്കുറിച്ച്‌ വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്‌ ഈ വീട്ടമ്മയ്‌ക്ക്. പാര്‍ട്ടിയോ മുന്നണിയോ എന്തുതന്നെയായാലും ജനസ്വീകാര്യനായിരിക്കണം സ്‌ഥാനാര്‍ഥി. മുഴുവന്‍ സമയവും തന്റെ മണ്ഡലത്തിലെ ആളുകളുടെയിടയില്‍ പ്രവര്‍ത്തിക്കുകയും വേണം.

റബറിന്‌ വിലയില്ലാതിരുന്നിട്ടും ടാപ്പിംഗ്‌ തൊഴിലാളികള്‍ക്ക്‌ ജീവിതവരുമാനത്തിനായി മാത്രം ടാപ്പിംഗ്‌ തുടരുകയാണ്‌ മൂവാറ്റുപുഴക്കാരിയായ ഈ വീട്ടമ്മ.

"റബറിന്റെ വിലയിടിവ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ വിഷയങ്ങളില്‍ ഒന്നാവണം. കര്‍ഷകരെയും തൊഴിലാളികളെയും പോലെ മാറിമാറി വരുന്ന സാമ്പത്തികനയങ്ങളുടെ ഇരകളുടേതായിരിക്കണം തെരഞ്ഞെടുപ്പുകള്‍. കാര്യങ്ങള്‍ അവര്‍ തീരുമാനിക്കുന്ന കാലമാണ്‌ വരാന്‍ പോകുന്നത്‌."

എട്ടുവര്‍ഷംമുമ്പ്‌ ഭര്‍ത്താവ്‌ മരിച്ച ശേഷമാണ്‌ മുഴുവന്‍ സമയ സാമൂഹികപ്രവര്‍ത്തനവുമായി ഏലിയാമ്മ ഇറങ്ങിത്തിരിച്ചത്‌. ഒരു ദിവസം 24 മണിക്കൂര്‍ പോരെന്ന അഭിപ്രായക്കാരി.

"ജനങ്ങള്‍ മുമ്പത്തേക്കാള്‍ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നവരാണ്‌. കാരണം വോട്ട്‌ രാഷ്‌ട്രീയത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച്‌ അവര്‍ ബോധവാന്മാരാണ്‌. അതുകൊണ്ട്‌ തന്നെ പറ്റിക്കല്‍ പരിപാടികളൊക്കെ ഇനി അത്ര ഏല്‍ക്കില്ല, പ്രത്യേകിച്ച്‌ സ്‌ത്രീകളെ.

ഭരണവൈകല്യങ്ങളുടെ പരിണിതഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത്‌ അവരാണ്‌. സ്‌ത്രീ പറയാന്‍ പോകുന്നത്‌ അക്രമത്തിന്റെയോ അഴിമതിയുടെയോ രാഷ്‌ട്രീയമാകില്ല. അതിന്‌ നിത്യജീവതവുമായി ബന്ധമുണ്ടാകും."ഏലിയാമ്മ നയംവ്യക്‌തമാക്കി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top