Ads by Google

വേനല്‍ ചൂടില്‍ സ്‌ത്രീകള്‍ ശ്രദ്ധിക്കാന്‍

വേനല്‍ കനത്തതോടെ നാട്‌ ഉരുകുകയാണ്‌. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക്‌ വേനലില്‍ നിന്ന്‌ സൂര്യാഘാതത്തില്‍ നിന്നും രക്ഷനേടാന്‍ കഴിയും. പുരുഷന്മാരെക്കാള്‍ സ്‌ത്രീകളാണ്‌ ചൂടിനെ നേരിടാന്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടത്‌.
ചില നിര്‍ദ്ദേശങ്ങള്‍: -
പുറത്ത്‌ ജോലി ചെയ്യുന്നവര്‍ പ്രത്യേകിച്ച്‌ കര്‍ഷകത്തൊഴിലാളികളും തൊഴിലുറപ്പ്‌ തൊഴിലാളികളും അയഞ്ഞവസ്‌ത്രങ്ങള്‍ ധരിക്കുന്നതാണ്‌ ഉത്തമം. ഇറുകിയ വസ്‌ത്രങ്ങള്‍ ധരിച്ചാല്‍ വിയര്‍പ്‌ തങ്ങി അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. ത്വക്ക്‌ രോഗങ്ങള്‍ക്കും കാരണമാകും.
ഇത്തരം തൊഴിലാളികള്‍ സൂര്യാഘാതം നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ലാക്‌ടോ കലാമിന്‍ പോലെയുള്ള ലോഷനോ സണ്‍ സ്‌ക്രീന്‍ ലോഷനോ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.
നേരിട്ട്‌ വെയില്‍ ഏല്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ അഞ്ചുമുതല്‍ 10 മിനിറ്റുവരെ തണലത്ത്‌ വിശ്രമിക്കണം. രണ്ട്‌ ലിറ്ററോളം വെള്ളം കുടിക്കുകയുംവേണം. നാരങ്ങാവെളളം, കഞ്ഞിവെള്ളം, മോരുംവെളളം എന്നിവയില്‍ നേരിയ ഉപ്പിട്ട്‌ കുടിക്കുന്നതായിരിക്കും അഭികാമ്യം. ശരീരത്തിലെ ലവണാംശം നഷ്‌ടപ്പെടുന്നത്‌ ഇത്‌ പ്രതിരോധിക്കും.
ശരീരത്ത്‌ വിയര്‍പ്‌ തങ്ങിനില്‍ക്കുന്നത്‌ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കക്ഷം, ഇടുപ്പ്‌ എന്നിവിടങ്ങളില്‍ വിയര്‍പ്പ്‌ ചൊറിച്ചിലിന്‌ കാരണമാകും. അത്‌ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും ബാധിക്കും. പിന്നീടത്‌ പൊള്ളലിന്‌ സമാനമായ രീതിയില്‍ പാടുകളായി രൂപാന്തരപ്പെടും.
ആര്‍ത്തവകാലത്ത്‌ വെള്ളം കൂടുതലായി ഉപയോഗിക്കണം. അല്ലെങ്കില്‍ അനീമിയ പോലെയുള്ള അസുഖങ്ങള്‍ക്ക്‌ കാരണമാകും. ആവശ്യത്തിന്‌ വെള്ളം ശരീരത്ത്‌ ചെന്നില്ലെങ്കില്‍ മൂത്രത്തില്‍ പഴുപ്പ്‌ ഉള്‍പ്പടെയുള്ള അസുഖങ്ങളുണ്ടാകാം. അടിവയറ്റില്‍വേദന, ചൊറിച്ചില്‍, നീറ്റല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ ഉറപ്പാക്കണം. വേനല്‍ക്കാലത്ത്‌ ശുദ്ധജലക്ഷാമം രൂക്ഷമാകുമ്പോള്‍ കുടിവെള്ളത്തില്‍ നിന്ന്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‌ പതിവാണ്‌.
മലിനമായ വെളളം ഉപയോഗിക്കുന്നതിലൂടെ ടൈഫോയ്‌ഡ്‌, കോളറ, ഹെപ്പറ്റൈറ്റീസ്‌ - എ എന്നീ അസുഖങ്ങള്‍ പിടിപെടാം. അതിന്‌ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പൂര്‍ണമായും ശുദ്ധമാണെന്ന്‌ ഉറപ്പുവരുത്തണം. ചര്‍മം വരണ്ടാല്‍ തണുത്തവെള്ളം തുണിയില്‍ മുക്കി തുടയ്‌ക്കുക, ചര്‍മം വരണ്ടാല്‍ മുഖം, കഴുത്ത്‌, കൈകള്‍, അരക്കെട്ട്‌ എന്നിവിടങ്ങളില്‍ ചൊറിച്ചിലുണ്ടാകാം. പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നത്‌ ചൂടുകാലത്ത്‌ പ്രയോജനകരമാണ്‌.

ഡോ. ലക്ഷ്‌മി മോഹന്‍,
ഗൈനക്കോളജിസ്‌റ്റ്‌,
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത്‌ ട്രെയിനിങ്‌ സെന്റര്‍, ആലപ്പുഴ.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top