Ads by Google

റോയല്‍ സേവനം

mangalam malayalam online newspaper

സഞ്ചിത ഗജപതി രാജു- ആന്ധ്രാപ്രദേശിലെ വിജയ്‌നഗര പുസാപത്തി രാജകുടുംബാംഗം., കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജുവിന്റെ അനന്തരവള്‍, അമ്മ ലോക്‌സഭാംഗം അച്‌ഛന്‍ സംവിധായകന്‍, 32 വയസുകാരിയായ നിയമബിരുദധാരി, കുടുംബവും ബിസിനസും നോക്കി പുതിയ സാമ്രാജ്യം കെട്ടിപ്പെടുക്കേണ്ടതായിരുന്നെങ്കിലും സഞ്ചിത തെരഞ്ഞെടുത്തത്‌ സാമൂഹികസേവന മേഖലയാണ്‌. അതും ആന്ധ്രാപ്രദേശിലെ ഗ്രാമീണ മേഖലയിലെ അടിസ്‌ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശുചിത്വം എന്നിവയില്‍ കേന്ദ്രീകരിച്ച്‌.
തീരദേശ ആന്ധ്രയില്‍ കുടിവെളളവും ശുചിത്വവും നടപ്പാക്കുന്നതിന്‌ സഞ്ചിത കൊണ്ടുവന്ന പദ്ധതികള്‍ക്ക്‌ പ്രഥമ ഗൂഗിള്‍ ഗ്ലോബല്‍ ഇംപാക്‌ട് ചലഞ്ച്‌ അവാര്‍ഡ്‌ ലഭിച്ചു. അതും ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ടുകള്‍ നേടി. അവാര്‍ഡ്‌ തുകയായി കിട്ടിയ മുന്നുകോടി രൂപകൊണ്ട്‌ തീരദേശ ആന്ധ്രയിലെ വിശാണപട്ടണം, കിഴക്കന്‍ ഗോദാവരി ജില്ലകളിലെ 10 ഗ്രാമങ്ങളില്‍ കുടിവെള്ള പ്ലാന്റുകളും ബയോ ടോയ്‌ലെറ്റുകളും നിര്‍മിക്കാനാണ്‌ സഞ്ചിതയുടെ തീരുമാനം. അടുത്ത മുന്നുവര്‍ഷം കൊണ്ട്‌ 5.4 കോടി ലിറ്റര്‍ കുടിവെള്ളം നല്‍കാനും 20 ബയോടോയ്‌ലെറ്റുകള്‍ വച്ച്‌ പത്തുഗ്രാമങ്ങളില്‍ ഒരുക്കാനുമാണ്‌ സഞ്ചിത പദ്ധതിയിടുന്നത്‌.
സോഷ്യല്‍ അവയര്‍നെസ്‌ ന്യൂവര്‍ ഓള്‍ട്ടര്‍നേറ്റീവ്‌സ്(സന) എന്ന എന്‍.ജി.ഒ. 2011ല്‍ സ്‌ഥാപിച്ചാണ്‌ സഞ്ചിത തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്‌. ഇതിനകം കിഴക്കന്‍ ഡല്‍ഹിയിലെ ഒരു സ്‌കൂളിലും കിഴക്കന്‍ ഗോദാവരിയിലെ ചാവവാരം ഗ്രാമത്തിലും രണ്ടു കുടിവെള്ള പദ്ധതികള്‍ സന നടപ്പാക്കിയിട്ടുണ്ട്‌.
ഡല്‍ഹിയിലെ ലോയ്‌ഡ് നിയമ കോളജിലെ വിദ്യാര്‍ഥിയായിരുന്ന സഞ്ചിത വിശാഖപട്ടണത്തിനടുത്തുളള ആദിവാസി ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണു അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച കാഴ്‌ചപ്പാടുകള്‍ ഉണ്ടായത്‌.
ഒരു ബക്കറ്റ്‌ വെള്ളത്തിനുവേണ്ടി അവിടുള്ളവര്‍ പെടുന്ന പാടു കണ്ടപ്പോഴാണു ജീവിതം ഇത്രമേല്‍ കഠിനമായതാണെന്ന്‌ ഈ രാജകുടുംബാംഗം തിരിച്ചറിഞ്ഞത്‌. പിന്നീട്‌ സഞ്ചിത വളര്‍ന്നതിനൊപ്പം സാമൂഹിക സേവനമാണു തന്റെ വഴിയൊന്നും അതിന്‌ സാങ്കേതിവിദ്യയുടെ സഹായം എങ്ങനെ തേടാനാകുമെന്നും കണ്ടെത്തി.
കുടിവെള്ളം പോലെ ശുചിത്വവും നിര്‍ണായകമാണെന്ന്‌ ഗ്രാമീണമേഖലയിലെ മൂന്നുവര്‍ഷത്തെ സേവനത്തിനിടെ സഞ്ചിത തിരിച്ചറിഞ്ഞിരുന്നു. കുടിവെള്ളം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റിലെ ഉപയോഗശൂന്യമായ ജലം ബയോ ടോയ്‌ലെറ്റുകളില്‍ ഉപയോഗിക്കുന്ന പദ്ധതിക്കാണു അടുത്ത മൂന്നുവര്‍ഷം ഗ്രാമങ്ങളിലെ സനയുടെ പദ്ധതികള്‍ ലക്ഷ്യമിടുന്നത്‌.
ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലമെന്റ്‌ ഓര്‍ഗനെസേഷന്‍(ഡി.ആര്‍.ഡി.ഒ.) ആഭിമുഖ്യത്തില്‍ ബയോ ഡയ്‌ജസ്‌റ്റര്‍ ടോയ്‌ലറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. ബാക്‌ടീരിയയെ ഉപയോഗിച്ച്‌ മലിനജലം ശുചീകരിക്കുന്ന സംവിധാനമാണിത്‌. ഈ ടോയ്‌ലറ്റ്‌ വെയ്‌സ്റ്റ്‌ ബയോ-ട്രീറ്റ്‌മെന്റ്‌ നടത്തി പിന്നീട്‌ കൃഷി ആവശ്യത്തിനു ഉപയോഗിക്കുകയും ചെയ്യാം കൂടാതെ ഈ ബയോ ഗ്യാസ്‌ ഉപയോഗിച്ച്‌ ടോയ്‌ലറ്റുകളില്‍ വെളിച്ചവും ലഭിക്കും. -ഈ സംവിധാനമാണ്‌ ഉപയോഗിക്കുകയെന്നു സഞ്ചിത പറയുന്നു.സഞ്ചിതയുടെ മാതാവ്‌ ഉമ ഗജപതി വിശാഖപട്ടണത്തുനിന്നുള്ള ലോക്‌സഭാംഗമാണ്‌.
മാധ്യമ പ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമാണ്‌. സംവിധായകനായ രമേഷ്‌ ഷര്‍മയാണ്‌ പിതാവ്‌. സഞ്ചിത കേന്ദ്ര സര്‍ക്കാരിനു വേണ്ടി സ്വകാര്യ മേഖലക്കുവേണ്ടിയും ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്‌ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top