Ads by Google

കന്നി വോട്ടു ചെയ്‌തു 'പഞ്ചരത്നങ്ങള്‍'

mangalam malayalam online newspaper

വെമ്പായം: വഴയ്‌ക്കാട്‌ പഞ്ചരത്‌നം വീട്ടിലെ പഞ്ചരത്‌നങ്ങള്‍ വോട്ടവകാശം വിനിയോഗിക്കാനും ഒരുമിച്ചെത്തി. വോട്ട്‌ നല്‍കിയതാവട്ടെ ഒരേ സ്‌ഥാനാര്‍ഥിക്കും. ഒറ്റപ്രസവത്തിലുണ്ടായി ശ്രദ്ധയാകര്‍ഷിച്ച ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നീ സഹോദരങ്ങളാണ്‌ കന്നിവോട്ട്‌ രേഖപ്പെടുത്താന്‍ രാവിലെ ഒന്‍പതുമണിയോടെ വെമ്പായം കൊഞ്ചിറ യു.പി.എസിലെ 67-ാം നമ്പര്‍ ബൂത്തിലെത്തിയത്‌.
തദ്ദേശ തെരഞ്ഞെടുപ്പു സമയത്തു മെഡിക്കല്‍ വിദ്യാര്‍ഥികളായ ഉത്രജയും ഉത്തമയും എറണാകുളത്തായിരുന്നു. ഒരുമിച്ചു വോട്ടിടാന്‍ പോകണമെന്ന കൂട്ടായ തീരുമാനമുള്ളതിനാല്‍ മറ്റുള്ളവരും വോട്ടവകാശം വിനിയോഗിച്ചില്ല. അമ്മ രമാദേവിക്കൊപ്പമാണ്‌ പഞ്ചസഹോദരങ്ങള്‍ കൊഞ്ചിറ സ്‌കൂളിലെത്തിയത്‌. കൂട്ടത്തിലെ ഏക ആണ്‍തരി ഉത്രജന്റെ സ്‌കൂട്ടറില്‍ കയറിയാണ്‌ മാതാവ്‌ രമ പോളിംഗ്‌ ബൂത്തിലെത്തിയത്‌. മറ്റുള്ളവര്‍ ഓട്ടോയിലും.
അച്‌ഛന്‍ പ്രേംകുമാറിന്റെ മരണശേഷം അമ്മ രമാദേവിയാണ്‌ ഇവരുടെ അവസാനവാക്ക്‌. വോട്ടിടുന്നതിനു മുന്‍പ്‌ അമ്മയുടെ അഭിപ്രായവും ഇവര്‍ ചോദിച്ചിരുന്നു. സഹകരണബാങ്ക്‌ ജീവനക്കാരിയായ രമാദേവിയുടെ മനസില്‍ രാഷ്‌ട്രീയമുണ്ടെങ്കിലും അത്‌ മക്കളുടെ രാഷ്‌ട്രീയത്തില്‍ ബാധിക്കില്ല. അവര്‍ക്കു നല്ലതെന്നു തോന്നുന്നതു ചെയ്യട്ടെ എന്നാണു രമാദേവിയുടെ പക്ഷം. വീട്ടില്‍ നിന്നു പുറപ്പെടും മുമ്പ്‌ തന്നെ തങ്ങളുടെ അഞ്ചുവോട്ടും ഒരേ സ്‌ഥാനാര്‍ഥിക്കായിരിക്കുമെന്നു ഉറപ്പിച്ചിരുന്നതായി പഞ്ചരത്‌നങ്ങള്‍ പറയുന്നു. ചെറുപ്പം മുതല്‍ക്കെ കൂട്ടായ അഭിപ്രായത്തിനു ശേഷമാണ്‌ ഇവര്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്‌. 1995 നവംബര്‍ 18ലെ ഉത്രം നാളില്‍ ജനിച്ച പഞ്ചരത്‌നങ്ങള്‍ക്ക്‌ ഇപ്പോള്‍ വയസ്‌ ഇരുപതായി. എന്നിട്ടും ഈ പതിവിനു യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല. എല്‍.കെ.ജി മുതല്‍ പ്ലസ്‌ ടു വരെ ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിലായിരുന്നു അഞ്ച്‌ പേരുടെയും പഠനം. പിന്നീട്‌ ഉപരിപഠനമായപ്പോള്‍ പലവഴികളിലായി ഇവര്‍ പറന്നു. നിലവില്‍ ഉത്ര ഫാഷന്‍ ഡിസൈനിംഗും ഉത്തര ജേണലിസവും ഉത്രജന്‍ ബി.ബി.എയും പഠിക്കുന്നു.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    പുലിക്കുട്ടികളുടെ അമ്മ

    സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

  • mangalam malayalam online newspaper

    സോഷ്യല്‍ മീഡിയയും താരങ്ങളും

    എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

  • mangalam malayalam online newspaper

    പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

    വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top