Ads by Google

മഷി പുരണ്ട സെല്‍ഫിയാണ്‌ താരം

mangalam malayalam online newspaper

കൊച്ചി: വോട്ടു ചെയ്‌താല്‍ മാത്രം പോര, മഷി പുരണ്ട വിരലുമായി ഫെയ്‌സ്‌ ബുക്കില്‍ ഒരു സെല്‍ഫി... പിന്നെ വാട്‌സ്‌ ആപ്‌ പ്ര?ഫൈല്‍ ചിത്രവും കൂടി മഷി പുരണ്ട വിരല്‍ അടയാളമാക്കിയാലെ ന്യൂജനറേഷന്‍ വോട്ടര്‍മാര്‍ക്ക്‌ സമ്മതിദാനം പൂര്‍ണമാകൂ. തെരഞ്ഞെടുപ്പ്‌ ദിനമായ ഇന്നലെ വ്യത്യസ്‌തമായ വോട്ടിങ്‌ സെല്‍ഫികളാണ്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്‌. ഫെയ്‌സ്‌ ബുക്ക്‌ ഹാഷ്‌ ടാഗിലൂടെയും സെല്‍ഫികള്‍ പ്രചരിച്ചു.
കൊച്ചിയിലെ പനമ്പിള്ളി നഗര്‍ ഗവ. എച്ച്‌.എസ്‌.എസില്‍ വോട്ട്‌ രേഖപ്പെടുത്തിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ്‌ താര സെല്‍ഫികളില്‍ ഒന്നാമന്‍. രാവിലെ 7.10ന്‌ വോട്ട്‌ രേഖപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ താരം സെല്‍ഫി അപ്‌ലോഡ്‌ ചെയ്‌തു. വോട്ട്‌ ചെയ്യാനെത്തിയ ദുല്‍ഖറിനൊപ്പം സെല്‍ഫിയെടുത്ത വോട്ടര്‍മാരും ഒട്ടും വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. കടുംനീല നിറത്തിലെ കുര്‍ത്ത അണിഞ്ഞെത്തിയ നടി കാവ്യ മാധവന്റെ വോട്ടിങ്‌ സെല്‍ഫി മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നായികമാരില്‍ പുതുതലമുറയിലുള്ള സനുഷ അമ്മയ്‌ക്കൊപ്പം വോട്ട്‌ രേഖപ്പെടുത്താനെത്തി തിരിച്ചറിയല്‍ കാര്‍ഡുമായി ക്യൂവില്‍ നില്‍കുന്ന ഫോട്ടോയാണ്‌ ഫെയ്‌സ്‌ബുക്കില്‍ ഹിറ്റായത്‌.
വെണ്ണലയിലെ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലെത്തി കാവ്യാ മാധവന്‍ വോട്ടു രേഖപ്പെടുത്തി. കൊല്ലത്തു നടക്കുന്ന ഷൂട്ടിങ്ങിനിടയില്‍ നിന്നാണു കാവ്യ വോട്ടു ചെയ്യാനെത്തിയത്‌. മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി സെല്‍ഫിയെടുത്ത്‌ ചുമ്മാതെ കളയരുതമ്മിണിയേ..പുതുസമ്മാനമാക്കൂ സോദരിയേ!!! എന്ന അടിക്കുറുപ്പോടെ കാവ്യ ഫെയ്‌സ്‌ ബുക്കില്‍ ഇടുകയും ചെയ്‌തു. താരങ്ങള്‍ മാത്രമല്ല, സ്വന്തം വോട്ടിങ്‌ സെല്‍ഫി എടുക്കുന്നതില്‍ സ്‌ഥാനാര്‍ഥികളും ഒട്ടും പിന്നിലല്ലായിരുന്നു. മകന്‍ ചാണ്ടി ഉമ്മന്‍ എടുത്ത കുടുംബ സെല്‍ഫിയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹിറ്റ്‌. പ്രചാരണകാലത്തെ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരം വി.എസ്‌. അച്യുതാനന്ദനന്റെ വോട്ട്‌ സെല്‍ഫി കണ്ടില്ല.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top