Ads by Google

പറക്കും ആയിഷ

mangalam malayalam online newspaper

മാനം മുട്ടെ പറക്കുന്ന വിമാനങ്ങളെ സ്വപ്‌നം കണ്ട കൊച്ചു കുട്ടി ഇന്നാ സ്വപ്‌നങ്ങള്‍ക്കു ചിറകുകളേകി പറക്കുകയാണ്‌്. ചിറകു വിരിച്ചു പറക്കുന്ന വിമാനം ഓടിക്കണം എന്ന ചിന്ത കുട്ടിക്കാലത്തേ ആയിഷ എന്ന കശ്‌മീരി പെണ്‍കുട്ടിയില്‍ കടന്നുകൂടിയിരുന്നു. കൊമേഴ്‌സ്യല്‍ പൈലറ്റ്‌ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി എന്ന സ്വപ്‌നനേട്ടത്തിലാണ്‌ ഇന്ന്‌ ആയിഷ അസീസ്‌. ജമ്മു കാശ്‌മീരിലെ ബരാമുള്ളയാണ്‌ സ്വദേശം. ഈ ഇരുപതുകാരി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റും കശ്‌മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം പൈലറ്റുമാണ്‌.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലേക്കു താമസം മാറിയ ആയിഷ അവളുടെ സ്വപ്‌നങ്ങളും കൂടെ കൊണ്ടുപോയി. മുംബൈയില്‍ നിന്നു സ്വന്തം നാടായ കശ്‌മീരിലേക്കു രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്താനുള്ള വിമാനയാത്ര കുഞ്ഞ്‌ ആയിഷയില്‍ പറാക്കാനുള്ള മോഹത്തിന്റെ ചിറകുവിടര്‍ത്തി.
മറ്റുള്ളവരില്‍ നിന്നു വ്യത്യസ്‌തയാവാനാണ്‌ ആയിഷ എന്നും ഇഷ്‌ടപ്പെട്ടിരുന്നത്‌. അതിനു വേണ്ടി വലിയ പ്രതിസന്ധികള്‍ അവള്‍ തരണം ചെയ്യേണ്ടിവന്നെങ്കിലും. മുംബൈയിലെ ക്രൈസ്‌റ്റ് കോളജില്‍ പഠിക്കുന്ന കാലത്ത്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്‌ ആയിഷയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. അവിടെ വച്ച്‌ തന്റെ ആരാധനാ കഥാപാത്രമായ അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ ജോണ്‍ മക്‌ബൈബ്രിയുമായി സംസാരിക്കാന്‍ സാധിച്ചത്‌ ആയിഷയുടെ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമായി. പിന്നീട്‌ ബഹിരാകാശ യാത്രികയായ സുനിതാ വില്യംസുമായുള്ള കൂടിക്കാഴ്‌ചയും നാസയില്‍ വച്ചുണ്ടായ അനുഭവങ്ങളുമെല്ലാം ആയിഷയ്‌ക്കു കൂടുതല്‍ പ്രചോദനമായി.
ആയിഷയുടെ ആഗ്രഹത്തിനു മാതാപിതാക്കളുടെ പൂര്‍ണ പിന്‍ന്തുണയുമുണ്ടായിരുന്നു. ഒപ്പം ഒഴിവ്‌ ദിവസങ്ങളില്‍ ഫ്‌ളെയിങ്‌ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അവസരവും അവര്‍ ചെയ്‌തു കൊടുത്തു. ഹൈസ്‌കൂളിനുശേഷം ആയിഷ മുംബൈയിലെ ഫ്‌ളയിങ്‌ സ്‌കൂളില്‍ ചേര്‍ന്നു. വിമാനം പറത്തണമെങ്കില്‍ സ്‌റ്റുഡന്‍സ്‌ പൈലറ്റ്‌ ലൈസന്‍സ്‌, ഫ്‌ളൈറ്റ്‌ ടെലിഫോണ്‍ ഓപ്പറേറ്റഴ്‌സ് ലൈസന്‍സ്‌ എന്നിവ വേണമായിരുന്നു. നാലുമാസം നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ പരീക്ഷയെഴുതി രണ്ടു ലൈസന്‍സും കരസ്‌ഥമാക്കുകയും ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്‌ എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ആയിഷ 16-ാം വയസു പൂര്‍ത്തിയാക്കിയ 2012ലാണ്‌ അവള്‍ക്കു സ്‌റ്റുഡന്റ്‌സ് പൈലറ്റ്‌ ലൈസന്‍സ്‌ ലഭിക്കുന്നത്‌. 2012 ജനുവരിയില്‍ തന്റെ്‌ സ്വപ്‌നമായ ആ വലിയ ചിറകുള്ള പക്ഷിയെ അവള്‍ ആദ്യമായി പറത്തി. സെസ്‌ന 172 എന്നായിരുന്നു വിമാനത്തിന്റെ പേര്‌. പിന്നീട്‌ സെസ്‌ന 152ും 172ും പറത്തി കൊമേഴ്‌സ്യല്‍ ഫ്‌ളയിങ്‌ ലൈസന്‍സ്‌ എന്ന നേട്ടവും സ്വന്തമാക്കി. ബോംബെയിലെ ഫ്‌ളെയിങ്‌ ക്ലബിലാണ്‌ ആയിഷ ബി.എസ്‌.സി. എവിയേഷനു പഠിച്ചത്‌. അവിടെ ആകെയുള്ള നാലു പെണ്‍കുട്ടികളില്‍ ഒരാളും വിദ്യാര്‍ഥികളില്‍ ഏറ്റവും ഇളയവളുമായിരുന്നു അയിഷ. സ്‌ത്രീകളെ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം പൈലറ്റ്‌ സാറാ അഹമദ്‌ ഹമീദിന്റെ പിന്‍ഗാമിയാണ്‌ ആയിഷ അസീസ്‌. ബംഗളുരുകാരിയായ സാറാ അഹമ്മദ്‌ ആയിരുന്നു ഒരുവര്‍ഷം മുമ്പുവരെ ഇന്ത്യയിലെ 600 വനിതാ പൈലറ്റുമാര്‍ക്കിടയിലെ ഒരേയൊരു മുസ്ലിം പൈലറ്റ്‌. അധികം വൈകാതെ അയിഷയുടെ പേരും ഇതിനോടൊപ്പം ചേര്‍ത്തുവയ്‌ക്കാം.

റ്റാനിയ ആന്‍ ജോസഫ്‌

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top