Ads by Google

മേക്കപ്പ്‌ അബദ്ധങ്ങള്‍

mangalam malayalam online newspaper

എത്ര നേരം കണ്ണാടിക്കു മുന്നില്‍നിന്ന്‌ അണിഞ്ഞൊരുങ്ങിയാലും മേക്കപ്പില്‍ അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്‌. ഇത്‌ അബദ്ധങ്ങളാണെന്ന്‌ പലപ്പോഴും തിരിച്ചറിയാറുമില്ല.
ചീപ്പുകളും മേക്കപ്പിനുള്ള ബ്രഷുകളും വൃത്തിയാക്കുന്നതിലുള്ള അലസത ഇവയില്‍ ബാക്‌ടീരിയ വളരാന്‍ അവസരമൊരുക്കും. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇവ കഴുകി ഉണക്കി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
വിലക്കുറവ്‌ നോക്കി മോശം സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുന്നതും മോയിസ്‌ച്റൈസിംഗ്‌ ക്രീമുകളും മേക്കപ്പ്‌ ഉല്‍പന്നങ്ങളും ഇടയ്‌ക്കിടെ മാറ്റുന്നതും എല്ലാവരും കാണിക്കുന്ന അബദ്ധമാണ്‌. മികച്ച നിലവാരമുള്ള, അടങ്ങിയിട്ടുള്ള ചേരുവകളുടെ പട്ടിക നോക്കി ചര്‍മത്തിനു ഹാനികരമല്ലാത്ത മേക്കപ്പ്‌ ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുക. ഇത്‌ ലുക്കിലും പ്രതിഫലിക്കും.
ദിവസവും ഷാമ്പു ഉപയോഗിച്ച്‌ മുടി കഴുകുന്നതിലൂടെ മുടി വൃത്തിയാകുമെന്നാണ്‌ പലരുടേയും ധാരണ. ഇതു ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്ുയക. എന്നും ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ രാസപദാര്‍ഥങ്ങള്‍ ചെന്ന്‌ മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടും. കണ്ടീഷണറും അമിതമാവരുത്‌. ഷാമ്പു തേക്കുന്നതു പോലെ തലയോട്ടി മുഴുവന്‍ കണ്ടീഷണര്‍ തേക്കേണ്ടതില്ല. മുടിയില്‍ മാത്രം മൃദുവായി ഉപയോഗിച്ചാല്‍ മതി. അതുപോലെ പരുപരുത്ത സോപ്പ്‌ ചര്‍മത്തെ ഡ്രൈ ആക്കും.
മുഖത്ത്‌ മേക്കപ്പ്‌ ഇടുന്നതിനു മുമ്പ്‌ മോയിസ്‌ച്റൈസര്‍ പുരട്ടിയാല്‍ അത്‌ ഉണങ്ങാന്‍ സമയം കൊടുക്കണം. എന്നിട്ടു മാത്രമേ ഫൗണ്ടേഷന്‍ പുരട്ടാവൂ. തിരക്കു പിടിച്ച്‌ മേക്കപ്പ്‌ ചെയുന്നത്‌ ലുക്കിനെ മോശമായി ബാധിക്കും. കണ്ണാടിയില്‍ നോക്കി പുരികം പ്ലക്ക്‌ ചെയ്യുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ ഓരോ പുരികത്തിലുമായിരിക്കും. മൊത്തത്തില്‍ പുരികത്തിനു ലഭിക്കുന്ന ഷെയ്‌പ്പ് നഷ്‌ടപ്പെടാന്‍ ഇതു കാരണമാകും.
ഉറക്കം ശരിയായില്ലെങ്കില്‍ ശരീരം സ്‌ട്രസ്‌ ഹോര്‍മോണ്‍ പുറത്തുവിടുന്നതിനു കാരണമാകും. ഇത്‌ മുഖത്ത്‌ ചുളിവു വരാനും കണ്‍തടങ്ങളില്‍ കറുത്തനിറം വരാനും കാരണമാകും.

അനിത മേരി ഐപ്പ്‌

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top