Ads by Google

ഫ്‌ളോറല്‍ ടച്ച്‌...

വ്യത്യസ്‌തത ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടോ, അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമില്ല. മാറിവരുന്ന ഫാഷനുകള്‍ പരീക്ഷിക്കാന്‍ എല്ലാവരും മുന്നിലാണ്‌. വസ്‌ത്രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്‌ നാം ഓരോരുത്തരും. വേനല്‍ക്കാലം, മഴക്കാലം ഇങ്ങനെ ഓരോ സീസണിലും വ്യത്യസ്‌തതയും അനുയോജ്യമായതും ആയ വസ്‌ത്രങ്ങള്‍ നമ്മള്‍ തെരഞ്ഞെടുക്കാറുണ്ട്‌. വേനലില്‍ കൂളാകാനും വസ്‌ത്രങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡു മാണ്‌ ഫ്‌ളോറല്‍ കളക്ഷന്‍സ്‌.
കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ ചേരുന്നതാണ്‌ ഫ്‌ളോറല്‍ പ്രിന്റുള്ള വസ്‌ത്രങ്ങള്‍. ധരിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഒരുപോലെ കൂള്‍ലുക്ക്‌ തോന്നാന്‍ ഫ്‌ളോറലിനു കഴിയും. വിവിധ നിറത്തിലും ഡിസൈനിലുമുള്ള ഫ്‌ളോറലുകള്‍ ലഭ്യമാണ്‌. ഫ്‌ളോറല്‍ ടച്ചുള്ള വസ്‌ത്രങ്ങളില്‍ വന്നാല്‍ ഒരു പ്രത്യേക ഭംഗിയാണ്‌. ഒരു ചിത്രശലഭത്തെ പോലെ എല്ലാവര്‍ക്കും നടുവില്‍ പാറിനടക്കാം.
ഫ്‌ളോറല്‍ പ്രിന്റുള്ള വസ്‌ത്രങ്ങളില്‍ ക്രിസാന്തമത്തിനും റോസിനുമാണ്‌ കൂടുതല്‍ ഭംഗി. പ്രിന്റുകള്‍ വലുതും ചെറുതുമുണ്ട്‌, രണ്ടിനും ഒരുപോലെ പ്രിയമാണ്‌. പിങ്ക്‌,പീച്ച്‌, ഗ്രീന്‍ നിറത്തിലുള്ള പേസ്‌റ്റല്‍ ഫ്‌ളോറല്‍ പ്രിന്റുകള്‍ക്കു ആവശ്യക്കാര്‍ ഏറെയാണ്‌. മിഡി, ഫ്രോക്കുകള്‍, ചുരിദാര്‍, സാരി ബോഡര്‍,സാരി ബൗസ്‌ എന്നിവയാണ്‌ ഫ്‌ളോറല്‍ പ്രിന്റുകളില്‍ അധികവും കാണുന്ന വസ്‌ത്രങ്ങള്‍.
കല്യാണമോ മറ്റ്‌ ഏത്‌ ചടങ്ങുകള്‍ക്കു ചെന്നാലും ഒരു ഫ്‌ളോറല്‍ ടച്ച്‌ ഇല്ലാത്ത വസ്‌ത്രങ്ങള്‍ കാണാന്‍ കഴിയില്ല. ടീനേജും സ്‌ത്രീകളും അതുപോലെ ഇഷ്‌ടപ്പെട്ടു കഴിഞ്ഞു ഫ്‌ളോറല്‍ കളക്ഷന്‍സിനെ..

റിങ്കു ജോണ്‍ ഡാരിസ്‌

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    പുലിക്കുട്ടികളുടെ അമ്മ

    സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

  • mangalam malayalam online newspaper

    സോഷ്യല്‍ മീഡിയയും താരങ്ങളും

    എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

  • mangalam malayalam online newspaper

    പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

    വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top