Ads by Google

ടോപ്പര്‍ ടീന

mangalam malayalam online newspaper

സിവില്‍ സര്‍വീസ്‌ എന്നതൊരു കൊടുമുടിയാണ്‌. അത്‌ ആദ്യശ്രമത്തില്‍ തന്നെ എത്തിപ്പിടിക്കുക എന്നത്‌ അസാധാരണമായ നേട്ടവും. യു.പി.എസ്‌.സിയുടെ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ കരസ്‌ഥമാക്കി വിജയത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുന്നയാണ്‌ ഇരുപത്തി രണ്ടുവയസുകാരിയായ ഡല്‍ഹി പെണ്‍കുട്ടി ടീനാ ദാബി. ഭോപ്പാലില്‍ ജനിച്ച്‌ പിന്നീട്‌ ഡല്‍ഹിയിലേക്ക്‌ കുടുംബസമേതം താമസം മാറിയ ടിന പുതുതലമുറ സിവില്‍ സര്‍വീസ്‌ മോഹികള്‍ക്ക്‌ തീര്‍ച്ചയായും മാതൃകയായിരിക്കും.
പ്ലസ്‌ വണില്‍ പഠിക്കുമ്പോഴാണ്‌ സിവില്‍ സര്‍വീസില്‍ ഒരു ശ്രമം എന്തുക്കൊണ്ട്‌ നടത്തികൂടാ എന്ന്‌ ടീന ചിന്തിക്കുന്നത്‌. ആ ചിന്തയാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത്‌. സിവില്‍ സര്‍വീസില്‍ തനിക്ക്‌ ഭാവി ഉള്ളതായി മാതാപിതാക്കള്‍ അന്നേ പറഞ്ഞിരുന്നുവെന്നു ടീന പറയുന്നു.
ടീനയുടെ അച്‌ഛനും അമ്മയും എന്‍ജിനീയര്‍മാരായിരുന്നെങ്കിലും അവര്‍ മകളെ തങ്ങളുടെ വഴിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്നതു തന്നെ ശ്രദ്ധേയം. പകരം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുക്കാന്‍ ഉപദേശം നല്‍കി മകളുടെ സിവില്‍ സര്‍വീസ്‌ മോഹത്തിന്‌ അവര്‍ പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ നിന്നാണു ടീന പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തത്‌.
ബിരുദത്തിനുശേഷം ഒരു വര്‍ഷത്തോളം സിവില്‍ സര്‍വീസ്‌ പരിശീലനത്തിനുപോയി. ദിവസവും എട്ടു മുതല്‍ 14 മണിക്കൂര്‍ വരെയുള്ള കഠിനമായുള്ള പരിശ്രമവും ചിട്ടയായുള്ള പഠനവുമാണ്‌ തന്റെ വിജയ രഹസ്യം എന്നാണു ടീന പറയുന്നത്‌. എന്നിരുന്നാലും സുഹൃത്തുക്കളെ ഒഴിവാക്കുക, സിനിമ കാണാതിരിക്കുക എന്നിവയൊന്നും ടീനയുടെ ചിട്ടകളില്ലായിരുന്നു. ചില ഇംഗ്ലീഷ്‌ സീരീയലുകളുടെ ആരാധികയായ ടീന പഠനത്തിനിടയില്‍ സമയം കിട്ടുമ്പോള്‍ അവയും കാണുമായിരുന്നു.
വനിതകള്‍ എല്ലാക്കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നെന്നും ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാമത്‌ എത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ മാതൃകയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടീന പറയുന്നു.
ടീനയുടെ വിജയത്തില്‍ അതിയായ ആനന്ദമുണ്ടെന്നും മെറിറ്റ്‌ ലിസ്‌റ്റില്‍ ടീനയുടെ പേരുണ്ടാകുമെന്ന്‌ തനിക്ക്‌ ഉറപ്പായിരുന്നുവെന്നും കുട്ടികളെ അവരുടെ വഴിക്ക്‌ വിടുക, യാതൊരു സമ്മര്‍ദവും അവര്‍ക്ക്‌ നല്‍കാതെയിരിക്കുക എന്നതാണു മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ കൈക്കൊണ്ടതെന്നും ടീനയുടെ മാതാവും എന്‍ജിനീയറുമായ ഹിമാലി ദാബി പറയുന്നത്‌. അച്‌ഛന്‍ ജസ്‌വന്ത്‌ ദാബി ടെലികോമില്‍ എന്‍ജിനീയറാണ്‌. ചേച്ചിയാണ്‌ തന്റെ ഹീറോ എന്നാണ്‌ അനിയത്തി റിയയുടെ പക്ഷം.
ടീനയുടെ അമ്മ മഹാരാഷ്‌ട്രക്കാരിയാണ്‌. അച്‌ഛന്‍ രാജസ്‌ഥാന്‍കാരനും. ടീന വളര്‍ന്നതാവട്ടെ ഡല്‍ഹിക്കാരിയായും. പക്ഷേ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നത്‌ ഹരിയാന കേഡറിലാണ്‌. അതു വെല്ലുവിളികള്‍ നിറഞ്ഞതാണ്‌ അതാണു തന്റെ ഇഷ്‌ടമെന്നും ടീന പറയുന്നു.

റ്റാനിയ ആന്‍ ജോസഫ്‌

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top