Ads by Google

സോഷ്യല്‍ മീഡിയയും താരങ്ങളും

ശില്‍പ ശിവ വേണുഗോപാല്‍

mangalam malayalam online newspaper

എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇന്ന്‌ താരങ്ങളിലേക്കുമെത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളെക്കുറിച്ച്‌...

സിനിമാതാരങ്ങള്‍ ആരാധകര്‍ക്കൊപ്പം സംസാരിക്കാനും സമയം ചെലവഴിക്കാനുമെല്ലാം സമയം കണ്ടെത്തുന്നുണ്ട്‌. പുത്തന്‍ ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കൊപ്പം കഥാപാത്രങ്ങളെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായവും വിമര്‍ശനങ്ങളുമെല്ലാമിന്ന്‌ അവര്‍ക്കൊപ്പമിരുന്ന്‌ ചര്‍ച്ച ചെയ്യാന്‍ താരങ്ങള്‍ തയ്യാറാണ്‌.

താരങ്ങളില്‍ കൂടുതല്‍പ്പേരും അവരുടെ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കുവേണ്ടിയാണ്‌ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെങ്കില്‍ മറ്റുചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ ഇവ ഉപയോഗിക്കുന്നത്‌.

ലോകത്തെ തന്നെ നടുക്കിയ ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്‌ താരങ്ങള്‍ ജനങ്ങള്‍ക്കൊപ്പമിറങ്ങിച്ചെന്ന്‌ അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. മമ്മൂട്ടി, ദിലീപ്‌, മോഹന്‍ലാല്‍, ജയറാം, മഞ്‌ജു വാര്യര്‍, കനിഹ തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു.

പണ്ട്‌ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ ഇന്നങ്ങനെയല്ല. ഗാനങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം താരങ്ങളാദ്യം പങ്കുവയ്‌ക്കുന്നത്‌ സോഷ്യല്‍ മീഡിയയിലൂടെയാണ്‌.

ബ്രഹ്‌മാണ്ഡചിത്രമായ ബാഹുബലിയുടെ രണ്ടാംഭാഗം അടുത്തവര്‍ഷം ഏപ്രിലിന്‌ തീയറ്ററുകളിലെത്തുമെന്ന്‌ ബാഹുബലി ടീം പ്രഖ്യാപിച്ചത്‌ സോഷ്യല്‍മീഡിയയിലൂടെയായിരുന്നു.

തമിഴ്‌നടന്‍ മാധവന്റെ ശ്രദ്ധേയചിത്രം ഇരുധിസുട്രുവിന്റെ റിലീസിംഗും വിജയവുമെല്ലാം ആഘോഷമാക്കിയത്‌ സോഷ്യല്‍ മീഡിയയിലൂടെയാണ്‌.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്നവരാണ്‌ വി.എസ്‌.അച്യുതാനന്ദ നും പിണറായി വിജയനും. ഈയടുത്തിയെയാണ്‌ പ്രതിപക്ഷനേതാവിന്‌ ഫെയ്‌സ്‌ബുക്ക്‌ തുടങ്ങിയത്‌.

നിമിഷനേരം കൊണ്ട്‌ അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ചെറുപ്പക്കാരാണ്‌ വി.എസിന്റെ ആരാധകരില്‍ കൂടുതല്‍. പിണറായി വിജയനും പാര്‍ട്ടിക്കായി വോട്ട്‌ പിടിക്കാന്‍ ഫെയ്‌സ്‌ബുക്കിനെ കൂടെ കൂട്ടിയിട്ടുണ്ട്‌.

ദ കംപ്ലീറ്റ്‌ ആക്‌ടര്‍

മലയാളിതാരങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെ കൂടുതലിറങ്ങിച്ചെന്നത്‌ മോഹന്‍ലാലാണ്‌. ലാലേട്ടന്റെ ദ കംപ്ലീറ്റ്‌ ആക്‌ടര്‍ എന്ന ബ്ലോഗ്‌ പേജില്‍ അദ്ദേഹം തന്റെ സ്വന്തം കൈപ്പടയില്‍ സ്വന്തം ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്‌.

ഈയടുത്തിടെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്‌ത ജെ.എന്‍.യു. പ്രശ്‌നത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞ ഹൗ ക്യാന്‍ വി ലീവ്‌ ആഫ്‌റ്റര്‍ ദ ഡെത്ത്‌ ഓഫ്‌ ഇന്ത്യ എന്ന പ്രസ്‌താവന സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മോഹന്‍ലാലിന്റെ പ്രസ്‌താവനയെ പിന്തുണച്ചും നിരാകരിച്ചും പലരും അഭിപ്രായങ്ങള്‍ പറഞ്ഞുവെങ്കിലും സാധാരണക്കാരിലേക്ക്‌ അദ്ദേഹത്തിന്‌ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു.

500 അഭിപ്രായങ്ങളും 4400 പേര്‍ ഷെയര്‍ ചെയ്യുകയും 17,000 ലൈക്കുകളും ലഭിച്ചു. ഫാന്‍സ്‌ അസോസിയേഷനുമായി ഊഷ്‌മളമായൊരു ബന്ധം പുലര്‍ത്തുന്ന താരമാണ്‌ മോഹന്‍ലാല്‍.

ന്യുജെന്‍താരം

പുത്തന്‍തലമുറയിലെ സിനിമാസ്വാദകരുടെ പ്രിയതാരമാണ്‌ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ചാര്‍ളി പുറത്തിറങ്ങിയതോ ടെയാണ്‌ യുവതാരത്തിന്റെ ആരാധകര്‍ വര്‍ദ്ധിച്ചത്‌.

മറ്റുള്ള മലയാളി താരങ്ങളെ അപേക്ഷിച്ച്‌ ട്വിറ്ററില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ്‌ ദുല്‍ഖര്‍. ബൈക്കുകളും റേയ്‌സിംഗും ക്രേസായ ദുല്‍ഖര്‍ തന്റെ പേജില്‍ പുത്തന്‍ ബൈക്കുകളുടെ വിശേഷങ്ങളാണ്‌ ഉള്‍പ്പെടുത്താറുള്ളത്‌. മുപ്പത്തെട്ടുലക്ഷത്തോളം ആരാധകരാണ്‌ ദുല്‍ഖറിനുള്ളത്‌. പുതിയ ചിത്രം 'കലി' യും ദുല്‍ഖറിന്റെ താരപ്രഭ കൂട്ടുന്നു.

ജയസൂര്യയും ഫെയ്‌സ്‌ബുക്കും

ഫാന്‍സിനുവേണ്ടി തന്റെ വിലപ്പെട്ട സമയം മാറ്റിവച്ച്‌ അവരോടൊപ്പം സൗഹൃദസംഭാഷണത്തിലേര്‍പ്പെടാറുള്ള നടനാണ്‌ ജയസൂര്യ. സോഷ്യല്‍ മീഡിയയിലെപ്പോഴും സജീവമാണ്‌ അദ്ദേഹം.

അടുത്തിടെ നടന്ന വനിത ഫിലിം അവാര്‍ഡുദാനച്ചടങ്ങില്‍ ബോളിവുഡില്‍ നിന്നെത്തിയ സണ്ണി ലിയോണിനൊപ്പമുള്ള സെല്‍ഫി അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.

സണ്ണി ലിയോണ്‍ വളരെ മികച്ച വ്യക്‌തിത്വത്തിനുടമയാണെന്നും അദ്ദേഹം പറഞ്ഞു. നടനെന്നതിലുപരി മികച്ചൊരു വ്യക്‌തിത്വത്തിനുടമയാണ്‌ ജയസൂര്യ.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top