Ads by Google

പുലിക്കുട്ടികളുടെ അമ്മ

അബിത പുല്ലാട്ട്‌

 1. a. akbar ips
 2. a. shainamol ias
 3. shaila a. ias collector mumbai city
mangalam malayalam online newspaper

സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്‌ ചുക്കാന്‍ പിടിച്ച അമ്മയുടെ വിശേഷങ്ങളിലേക്ക്‌...

സുലേഖ ഒരു ഐ.എ.എസുകാരനെയോ ഐപിഎസുകാരനെയോ നേരില്‍ കണ്ടിട്ടില്ല. ഇടപഴകേണ്ടിയും വന്നിട്ടില്ല.

എന്നാല്‍ കണ്ടുതുടങ്ങിയപ്പോഴോ? വീട്ടിനുളളില്‍ പോലും അവരെ കാണാതെ നടക്കാന്‍ പറ്റില്ലെന്ന അവസ്‌ഥ! ഷൈല, അക്‌ബര്‍, ഷൈന... ഒരു സാധാരണ ഗ്രാമത്തിലെ വളരെ സാധാരണക്കാരനായ ഗവ. സ്‌കൂള്‍ അധ്യാപകന്റെ മക്കള്‍.

മൂന്നാളും സിവില്‍ സര്‍വ്വീസില്‍... മൂത്തയാള്‍ മുംബൈ സിറ്റി കളക്‌ടര്‍, രണ്ടാമത്തെയാള്‍ കേരള പോലീസില്‍ എസ്‌.പി. മൂന്നാമത്തെയാള്‍ കൊല്ലം കളക്‌ടര്‍.

നാട്ടിന്‍പുറത്തെ സാധാരണ സ്‌കൂളില്‍ പഠിച്ച്‌ ഉയരങ്ങള്‍ താണ്ടിയവര്‍. സാധാരണക്കാരുടെ ആകുലതകളും വേദനയും ശരിക്കും മനസിലാക്കുന്നവര്‍. പുലിക്കുട്ടികളായ ആ മക്കളുടെ വിശേഷങ്ങള്‍ സുലേഖ പങ്കു വയ്‌ക്കുന്നു.

ഞാനും ഭര്‍ത്താവും ഏതു മാതാപിതാക്കളെയും പോലെ മക്കളുടെ നല്ല ഭാവി സ്വപ്‌നം കണ്ടു. അവര്‍ക്കായി ജീവിച്ചു. 2003, 2005, 2007. രണ്ടുവര്‍ഷത്തെ ഇടവേളയില്‍ സ്വപ്‌നങ്ങളേക്കാള്‍ തിളക്കമുളള നക്ഷത്രലോകം മക്കള്‍ ഞങ്ങള്‍ക്കു സമ്മാനിച്ചു.

മൂന്നാളുടെയും പേരിനൊപ്പം മൂന്നു നക്ഷത്രങ്ങള്‍. ഷൈല ഐ.എ.എസ്‌, അക്‌ബര്‍ ഐ.പി.എസ്‌, ഷൈന ഐ.എ.എസ്‌!

അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ ഞാനോ അദ്ദേഹമോ ഒരിക്കലും ശ്രമിച്ചില്ല. പഠിക്കണമെന്ന്‌ ബാപ്പ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. ടെന്‍ഷന്‍ മുഴുവന്‍ എനിക്കായിരുന്നു.

ചെറിയക്ല ാസുകളില്‍ അത്യാവശ്യം ഇംഗ്ലീഷും മറ്റും അവര്‍ക്കു ബാപ്പ തന്നെ പറഞ്ഞു കൊടുത്തു. മക്കളുടെ അധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണവരുടെ വിജയം.

അതിനു ദൈവത്തോടു തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്‌. കുട്ടിക്കാലം മുതലേ അര്‍പ്പിത മനോഭാവമാണ്‌ മൂവര്‍ക്കുമുണ്ടായിരുന്നത്‌. അദ്ധ്യാപകനായ ബാപ്പയ്‌ക്ക് ഒരിക്കല്‍ പോലും സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ അവര്‍ പ്രാപ്‌തരായിരുന്നു.

ഇത്തയുടെ പിന്‍ഗാമികള്‍

ചെറുപ്പം മുതല്‍ ഇത്തയെ കണ്ടാണ്‌ ഇളയ രണ്ടുപേരും നടന്നത്‌. ഒരേ സ്‌കൂളിലും കോളജിലുമാണ്‌ മൂന്നാളും പഠിച്ചത്‌. ആദ്യം ആലുവയ്‌ക്കടുത്തു കോട്ടപ്പുറം ഗവ. എല്‍.പി.സ്‌കൂളില്‍. എസ്‌എസ്‌എല്‍സി വരെ കോട്ടപ്പുറം കൃഷ്‌ണന്‍ ഇളയത്‌ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍.

വീട്‌ വിട്ടാല്‍ സ്‌കൂള്‍, സ്‌കൂള്‍ വിട്ടാല്‍ വീട്‌. അതായിരുന്നു അവരുടെ ദിനചര്യ. അന്നന്ന്‌ പഠിപ്പിക്കുന്നത്‌ അന്നന്ന്‌ പഠിക്കുകയായിരുന്നു ഷൈലയുടെ രീതി. ഇളയവരും അത്‌ പിന്തുടര്‍ന്നു. പിന്നീട്‌ ആലുവ യുസി കോളജില്‍. മൂന്നു പേര്‍ക്കും മെറിറ്റില്‍ തന്നെ അഡ്‌മിഷന്‍ കിട്ടി.

ബാപ്പയെപ്പോലെ മൂന്നുപേരും ധാരാളം വായിക്കുമായിരുന്നു. പ്രീഡിഗ്രിക്കു മൂന്നാളും തെരഞ്ഞെടുത്തത്‌ തേഡ്‌ ഗ്രൂപ്പ്‌. ഞാന്‍ ഒന്നിലും ഇടപെട്ടില്ല. എല്ലാവരും മെഡിസിന്‍ എന്നൊക്കെ പറഞ്ഞുപോകുമ്പോള്‍ എന്‍ജിനീയറോ ഡോക്‌ടറോ ആകാന്‍ നിര്‍ബന്ധിച്ചുമില്ല.

ജോലിസാധ്യത മുന്നില്‍ കണ്ട്‌ പ്രീഡിഗ്രി കഴിഞ്ഞു മൂവരും ഇക്കണോമിക്‌സ് തെരഞ്ഞെടുത്തു. പെണ്‍കുട്ടികള്‍ രണ്ടും എം.എ ഇക്കണോമിക്‌സ്.

അക്‌ബര്‍ ഇക്കണോമിക്‌സ് ബിരുദത്തിനു ശേഷം എറണാകുളം ഗവ. ലോ കോളജില്‍ നിന്ന്‌ എല്‍.എല്‍.ബിയും എല്‍.എല്‍.എമ്മും ചെയ്‌തു. വക്കീലാവണമെന്നായിരുന്നു ചെറുപ്പം മുതലേ അക്‌ബറിന്റെ ആഗ്രഹം.

റാങ്കുകളുടെ കൂട്ടുകാര്‍

ഷൈല എം.എയ്‌ക്ക് ഒന്നാം റാങ്കും അക്‌ബര്‍ എല്‍.എല്‍.എമ്മിന്‌ ഒന്നാം റാങ്കും ഇളയമകള്‍ ഷൈന ബി.എ.ക്കു രണ്ടാം റാങ്കും നേടി. മക്കള്‍ സിവില്‍ സര്‍വീസുകാരാവണമെന്ന്‌ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല.

ആ വഴിക്കു പോകാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. ഒരു ഡല്‍ഹിയാത്രയാണു വഴിത്തിരിവായത്‌. എംഎ കഴിഞ്ഞ്‌ ഷൈല ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ്‌ പരീക്ഷ പാസായ സമയം.

ഫൈനല്‍ ഇന്റര്‍വ്യൂവിനു ബാപ്പയും അവളും കൂടി ഡല്‍ഹിയില്‍ പോയി. ഇന്റര്‍വ്യൂ പാസായില്ലെങ്കിലും അന്ന്‌ അവിടെ വച്ച്‌ ഐ.എ.എസ്‌ പ്രിലിമിനറി പാസായ ചിലരെ കണ്ടു.

ഞങ്ങളെപ്പോലെ സാധാരണ ചുറ്റുപാടില്‍ നിന്നു വന്നവര്‍. ഷൈലയ്‌ക്കതു വലിയ പ്രചോദനമായി. അന്നു മുതല്‍ സിവില്‍ സര്‍വീസ്‌ എന്ന ആഗ്രഹം അവള്‍ മനസ്സില്‍ കയറി. ഞാനും ബാപ്പയും പ്രോത്സാഹനം നല്‍കി.

മക്കളെല്ലാം സ്വന്തം കാലില്‍ നില്‍ക്കണം എന്നു മാത്രമായിരുന്നു എന്റെ ആഗ്രഹം. ഷൈല എം.എ കഴിഞ്ഞ്‌ യു.ജി.സി നെറ്റും ജെആര്‍എഫും പാസായി. കുറച്ചു കാലം യു.സി കോളജില്‍ ഗസ്‌റ്റ് ലക്‌ചററായി.

പിന്നീട്‌ പി.എസ്‌.സി. എഴുതി കോ ര്‍ട്ട്‌ അസിസ്‌റ്റന്റായി. രണ്ടു വര്‍ഷം കഴിഞ്ഞ്‌ അവധിയെടുത്ത്‌ തിരുവനന്തപുരം സിവില്‍ സര്‍വീസ്‌ അക്കാദമിയില്‍ ചേര്‍ന്നു. അവളുടെ പ്രയത്നമൊന്നും വെറുതെയായില്ല. 2002ലെ ഐ.എ.എസ്‌ പരീക്ഷയില്‍ 49-ാം റാങ്കോടെ ഷൈല പാസായി. ഇപ്പോള്‍ മുംബൈ കലക്‌ടര്‍.

ചേച്ചിക്ക്‌ ഐ.എ.എസ്‌ ലഭിച്ചതോടെ മറ്റുള്ളവര്‍ക്കും ഉത്സാഹമായി. ഷൈല ഐ.എ.എസ്‌ നേടിയ സന്തോഷം വീട്ടിലും നാട്ടിലും ഉല്‍സവമായി. അപ്പോഴും ഞങ്ങള്‍ കരുതിയില്ല മകനും പിന്നീട്‌ ഇളയ മകളും ഈ വഴിയില്‍ തന്നെയെത്തുമെന്ന്‌.

മുനിസിപ്പല്‍ സെക്രട്ടറി, നിയമത്തില്‍ ജെ.ആര്‍.എഫ്‌, ഐ.പി.എസ്‌, സെയില്‍സ്‌ ടാക്‌സ് ഓഫീസര്‍ തുടങ്ങി എഴുതിയ പരീക്ഷകളെല്ലാം അക്‌ബറിന്‌ നല്ല വിജയം. സിവില്‍ സര്‍വ്വീസ്‌ മെയിന്‍ പരീക്ഷ എഴുതിക്കഴിഞ്ഞാണ്‌ അക്‌ബര്‍ സെയില്‍ ടാക്‌സ് ഓഫീസര്‍ ടെസ്‌റ്റ് എഴുതിയത്‌.

ലോ ഗ്രാജ്വേറ്റ്‌സിനു മാത്രമായിരുന്നു ആ ടെസ്‌റ്റ്. പരീക്ഷ പാസായ അക്‌ബര്‍ ഗസറ്റഡ്‌ റാങ്കില്‍ എറണാകുളത്തു ജോലിക്കു ചേര്‍ന്നു. നാലുമാസത്തിനുളളില്‍ ഐ.പി.എസ്‌ കിട്ടി. അങ്ങനെ 2005 ബാച്ചില്‍ 204-ാം റാങ്കുകാരനായി അക്‌ബറും രാജ്യസേവനത്തിലേക്കെത്തി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  പുലിക്കുട്ടികളുടെ അമ്മ

  സഹോദരങ്ങളായ മൂന്നുപേര്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസ്സാവുക. സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട്‌ വിട്ടു വീഴ്‌ചയില്ലാതെ ജോലിചെയ്യുക. അവരുടെ വിജയത്തിന്...

 • mangalam malayalam online newspaper

  സോഷ്യല്‍ മീഡിയയും താരങ്ങളും

  എന്നും താരങ്ങള്‍ക്കുപുറകെയാണ്‌ ആരാധകരുടെ കണ്ണുകള്‍. അവരെന്തുചെയ്യുന്നു, എവിടെയെല്ലാം പോകുന്നു തുടങ്ങി കണക്കില്ലാത്ത ചോദ്യശരങ്ങളാണ്‌ എവിടെയും....

 • mangalam malayalam online newspaper

  പെണ്ണ്‌ പറയട്ടെ രാഷ്ര്‌ടീയം!

  വോട്ടിനായി വീട്ടിലെ ഗൃഹനാഥനെ മാത്രം തിരക്കിയെത്തുന്ന സ്‌ഥാനാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്! വോട്ടു വണ്ടീം പിടിച്ച്‌ നേരെ കയറിച്ചെല്ലുമ്പോള്‍...

Back to Top